ICC World Cup 2023 Schedule: ലോകകപ്പ് മത്സരക്രമം പ്രഖ്യാപിച്ചു; കേരളത്തിൽ വേദി ഇല്ല; ഇന്ത്യ-പാക് ഒക്ടോബർ 15ന് അഹമ്മദാബാദിൽ

Jun 28, 2023 - 08:47
 0
ICC World Cup 2023 Schedule: ലോകകപ്പ് മത്സരക്രമം പ്രഖ്യാപിച്ചു; കേരളത്തിൽ വേദി ഇല്ല; ഇന്ത്യ-പാക് ഒക്ടോബർ 15ന് അഹമ്മദാബാദിൽ

2023ലെ ഐസിസി(ICC) ഏകദിന ലോകകപ്പി(World CUp)ന്റെ വേദി വിശദാംശങ്ങളും പൂർണ്ണ മത്സര ക്രമങ്ങളും ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ICC) ഇന്ന് പ്രഖ്യാപിച്ചു, ഒക്ടോബർ 15 ന് അഹമ്മദാബാദിലാണ് ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം. ഒക്ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 19 വരെയാണ് മത്സരങ്ങൾ. 2011ലാണ് ഇന്ത്യ അവസാനമായി ഏകദിന ലോകകപ്പിന് വേദിയായത്.

ഒക്‌ടോബർ 5-ന് ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ട് ന്യൂസിലൻഡിനെ അഹമ്മദാബാദ്  നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നേരിടും. അഞ്ച് തവണ ലോകകപ്പ് ജേതാക്കളായ ഓസ്‌ട്രേലിയെ ഒക്‌ടോബർ 8ന് ചെന്നൈയിൽ ഇന്ത്യ നേരിടും.

നവംബർ 19 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഫൈനൽ നടക്കുക, നവംബർ 20 റിസർവ് ദിനമായി നിശ്ചയിച്ചിട്ടുണ്ട്.

ഓരോ ടീമും മറ്റ് ഒമ്പതുപേരുമായും റൗണ്ട് റോബിൻ ഫോർമാറ്റിൽ കളിക്കുന്നു, ആദ്യ നാല് സ്ഥാനക്കാർ നോക്കൗട്ട് ഘട്ടത്തിലേക്കും സെമി ഫൈനലിലേക്കും യോഗ്യത നേടുന്നു.

ആദ്യ സെമി ഫൈനൽ നവംബർ 15 ബുധനാഴ്ച മുംബൈയിലും രണ്ടാം സെമി ഫൈനൽ അടുത്ത ദിവസം കൊൽക്കത്തയിലും നടക്കും. രണ്ട് സെമിഫൈനലുകൾക്കും റിസർവ് ഡേ ഉണ്ടായിരിക്കും.

മൂന്ന് നോക്കൗട്ട് മത്സരങ്ങളും ഡേ-നൈറ്റ് മത്സരങ്ങളായിരിക്കും, ഉച്ച കഴിഞ്ഞ രണ്ട് മണിക്ക് മത്സരം ആരംഭിക്കും

ഹൈദരാബാദ്, അഹമ്മദാബാദ്, ധർമ്മശാല, ഡൽഹി, ചെന്നൈ, ലഖ്‌നൗ, പൂനെ, ബെംഗളൂരു, മുംബൈ, കൊൽക്കത്ത എന്നിങ്ങനെ ആകെ 10 വേദികളുണ്ടാകും.

ഹൈദരാബാദിന് പുറമെ ഗുവാഹത്തിയും തിരുവനന്തപുരം ഗ്രീൻഫീൽഡ് കാര്യവട്ടം സ്റ്റേഡിയവും സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 3 വരെ സന്നാഹ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കും.

ലോകകപ്പ് മത്സരങ്ങൾക്ക് ഇനി 100 ദിവസമാണ് അവശേഷിക്കുന്നത്. ടൂർണമെന്റിന് സമ്പൂർണമായി ഇന്ത്യയാണ് വേദിയാകുന്നത്. ലോകകപ്പിനോട് അനുബന്ധിച്ചുള്ള ട്രോഫിയും അനാച്ഛാദനം ചെയ്തു. അടുത്ത 100 ദിവസത്തിനുള്ളില്‍ 18 രാജ്യങ്ങളില്‍ ട്രോഫി എത്തും.

പ്രധാന മത്സരങ്ങൾ ഇങ്ങനെ: 

ഒക്ടോബർ 5:  ഉദ്ഘാടന മത്സരം: ഇംഗ്ലണ്ട് vs ന്യൂസിലാൻഡ്, അഹമ്മദാബാദ്

ഒക്ടോബർ 15: ഇന്ത്യ vs പാകിസ്ഥാൻ, അഹമ്മദാബാദ്

നവംബർ 4: ഇംഗ്ലണ്ട് vs ഓസ്ട്രേലിയ, അഹമ്മദാബാദ്

നവംബർ 14: ആദ്യ സെമിഫൈനൽ, മുംബൈ

നവംബർ 16: രണ്ടാം സെമിഫൈനൽ, കൊൽക്കത്ത

നവംബർ 19: ഫൈനൽ, അഹമ്മദാബാദ്

വേദിയാകുന്ന പത്ത് സ്റ്റേഡിയങ്ങൾ

ധർമ്മശാല ഹൈദരാബാദ് ഡൽഹി ചെന്നൈ ലഖ്‌നൗ പൂനെ എംസിഎ ബാംഗ്ലൂർ മുംബൈ കൊൽക്കത്ത അഹമ്മദാബാദ് (ഫൈനൽ)

ഒക്ടോബർ 5 വ്യാഴാഴ്ച – 2:00

നരേന്ദ്ര മോദി സ്റ്റേഡിയം, അഹമ്മദാബാദ്

ഇംഗ്ലണ്ട് vs ന്യൂസിലാൻഡ്


ഒക്ടോബർ 6 വെള്ളിയാഴ്ച – 2.00

രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയം, ഹൈദരാബാദ്

പാകിസ്ഥാൻ vs Q1


ഒക്ടോബർ  07 ശനിയാഴ്ച – 10:30

ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം, ധർമ്മശാല

ബംഗ്ലാദേശ് vs അഫ്ഗാനിസ്ഥാൻ


ഒക്ടോബർ 7  ശനിയാഴ്ച – 2:00

അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയം, ഡൽഹി

സൗത്ത് ആഫ്രിക്ക vs Q2


ഒക്ടോബർ 8 ഞായറാഴ്ച – 2:00

ചിദംബരം, ചെന്നൈ

ഇന്ത്യ vs ഓസ്‌ട്രേലിയ


ഒക്ടോബർ 9 തിങ്കൾ – 2:00

രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയം, ഹൈദരാബാദ്

ന്യൂസിലാൻഡ് vs Q1


ഒക്ടോബർ 10 ചൊവ്വാഴ്ച – 2:00

ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം, ധർമ്മശാല

ഇംഗ്ലണ്ട് vs ബംഗ്ലദേശ്


ഒക്ടോബർ 11 ബുധനാഴ്ച – 2:00

അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയം, ഡൽഹി

ഇന്ത്യ vs അഫ്ഗാനിസ്ഥാൻ


ഒക്ടോബർ 12 വ്യാഴാഴ്ച – 2:00

രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയം, ഹൈദരാബാദ്

പാകിസ്ഥാൻ vs Q2


ഒക്ടോബർ 13 വെള്ളിയാഴ്ച – 2:00

ഭാരതരത്‌ന ശ്രീ അടൽ ബിഹാരി വാജ്‌പേയ് ഏകാന ക്രിക്കറ്റ് സ്റ്റേഡിയം, ലഖ്‌നൗ

ഓസ്‌ട്രേലിയ vs സൗത്ത് ആഫ്രിക്ക


ഒക്ടോബർ 14 ശനിയാഴ്ച – 10:30

ചിദംബരം, ചെന്നൈ

ന്യൂസിലാൻഡ് vs ബംഗ്ലദേശ്


ഒക്ടോബർ 14 ശനിയാഴ്ച – 2:00 

അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയം, ഡൽഹി

ഇംഗ്ലണ്ട് vs അഫ്ഗാനിസ്ഥാൻ


ഒക്ടോബർ 15 ഞായറാഴ്ച – 2:00

നരേന്ദ്ര മോദി സ്റ്റേഡിയം, അഹമ്മദാബാദ്

ഇന്ത്യ vs പാകിസ്ഥാൻ\


ഒക്ടോബർ 16 തിങ്കൾ – 2:00

ഭാരതരത്‌ന ശ്രീ അടൽ ബിഹാരി വാജ്‌പേയ് ഏകാന ക്രിക്കറ്റ് സ്റ്റേഡിയം, ലഖ്‌നൗ

ഓസ്‌ട്രേലിയ vs Q2


ഒക്ടോബർ 17 ചൊവ്വാഴ്ച – 2:00

ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം, ധർമ്മശാല

സൗത്ത് ആഫ്രിക്ക vs Q1


ഒക്ടോബർ 18 ബുധനാഴ്ച – 2:00

ചിദംബരം, ചെന്നൈ

ന്യൂസിലാൻഡ് vs അഫ്ഗാനിസ്ഥാൻ


ഒക്ടോബർ 19 വ്യാഴാഴ്ച – 2:00

മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം, ഗഹുഞ്ജെ

ഇന്ത്യ vs ബംഗ്ലാദേശ്


ഒക്ടോബർ 20 വെള്ളിയാഴ്ച – 2:00

എം. ചിന്നസ്വാമി സ്റ്റേഡിയം, ബെംഗളൂരു

ഓസ്‌ട്രേലിയ vs പാകിസ്ഥാൻ


ഒക്ടോബർ 21 ശനിയാഴ്ച – 10:30

ഭാരതരത്‌ന ശ്രീ അടൽ ബിഹാരി വാജ്‌പേയ് ഏകാന ക്രിക്കറ്റ് സ്റ്റേഡിയം, ലഖ്‌നൗ

Q1 vs Q2


ഒക്ടോബർ 21 ശനിയാഴ്ച – 2:00

വാങ്കഡെ സ്റ്റേഡിയം, മുംബൈ

ഇംഗ്ലണ്ട് vs സൗത്ത് ആഫ്രിക്ക


ഒക്ടോബർ 22 ഞായറാഴ്ച – 2:00

ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം, ധർമ്മശാല

ഇന്ത്യ vs ന്യൂസിലാൻഡ്


ഒക്ടോബർ 23 തിങ്കൾ – 2:00

ചിദംബരം, ചെന്നൈ

പാകിസ്ഥാൻ vs അഫ്ഗാനിസ്ഥാൻ


ഒക്ടോബർ 24 ചൊവ്വാഴ്ച – 2:00

വാങ്കഡെ സ്റ്റേഡിയം, മുംബൈ

സൗത്ത് ആഫ്രിക്ക vs ബംഗ്ലാദേശ്


ഒക്ടോബർ 25 ബുധനാഴ്ച – 2:00

അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയം, ഡൽഹി

ഓസ്‌ട്രേലിയ vs Q1


ഒക്ടോബർ 26 വ്യാഴാഴ്ച – 2:00

എം. ചിന്നസ്വാമി സ്റ്റേഡിയം, ബെംഗളൂരു

ഇംഗ്ലണ്ട് vs Q2


ഒക്ടോബർ 27 വെള്ളിയാഴ്ച – 2:00

ചിദംബരം, ചെന്നൈ

പാകിസ്ഥാൻ vs സൗത്ത് ആഫ്രിക്ക


ഒക്ടോബർ 28 ശനിയാഴ്ച – 10:30

ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം, ധർമ്മശാല

ഓസ്‌ട്രേലിയ vs ന്യൂസിലാൻഡ്


ഒക്ടോബർ 28 ശനിയാഴ്ച – 2:00

ഈഡൻ ഗാർഡൻസ്, കൊൽക്കത്ത

Q1 vs ബംഗ്ലദേശ്


ഒക്ടോബർ 29 ഞായറാഴ്ച – 2: 00

ഭാരതരത്‌ന ശ്രീ അടൽ ബിഹാരി വാജ്‌പേയ് ഏകാന ക്രിക്കറ്റ് സ്റ്റേഡിയം, ലഖ്‌നൗ

ഇന്ത്യ vs ഇംഗ്ലണ്ട്


ഒക്ടോബർ 30 തിങ്കൾ – 2:00

മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം, ഗഹുഞ്ജെ

അഫ്ഗാനിസ്ഥാൻ vs Q2


ഒക്ടോബർ 31 ചൊവ്വാഴ്ച – 2:00

ഈഡൻ ഗാർഡൻസ്, കൊൽക്കത്ത

പാകിസ്ഥാൻ vs ബംഗ്ലാദേശ്


നവംബർ 1 ബുധനാഴ്ച – 2:00

മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം, ഗഹുഞ്ജെ

ന്യൂസിലാൻഡ് vs സൗത്ത് ആഫ്രിക്ക


നവംബർ 2 വ്യാഴാഴ്ച – 2: 00

വാങ്കഡെ സ്റ്റേഡിയം, മുംബൈ

ഇന്ത്യ vs Q2


നവംബർ 3 വെള്ളിയാഴ്ച – 2:00

ഭാരതരത്‌ന ശ്രീ അടൽ ബിഹാരി വാജ്‌പേയ് ഏകാന ക്രിക്കറ്റ് സ്റ്റേഡിയം, ലഖ്‌നൗ

Q1 vs അഫ്ഗാനിസ്ഥാൻ


നവംബർ 4 ശനിയാഴ്ച – 10:30

എം. ചിന്നസ്വാമി സ്റ്റേഡിയം, ബെംഗളൂരു

ന്യൂസിലാൻഡ് vs പാകിസ്ഥാൻ


നവംബർ 4 ശനിയാഴ്ച– 2:00

നരേന്ദ്ര മോദി സ്റ്റേഡിയം, അഹമ്മദാബാദ്

ഇംഗ്ലണ്ട് vs ഓസ്ട്രേലിയ


നവംബർ 5 ഞായറാഴ്ച– 2:00

ഈഡൻ ഗാർഡൻസ്, കൊൽക്കത്ത

ഇന്ത്യ vs സൗത്ത് ആഫ്രിക്ക


നവംബർ 6 തിങ്കളാഴ്ച – 2:00

അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയം, ഡൽഹി

ബംഗ്ലദേശ് vs Q2


നവംബർ 7 ചൊവ്വാഴ്ച – 2:00

വാങ്കഡെ സ്റ്റേഡിയം, മുംബൈ

ഓസ്‌ട്രേലിയ vs അഫ്ഗാനിസ്ഥാൻ


നവംബർ 8 ബുധനാഴ്ച – 2:00

മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം, ഗഹുഞ്ജെ

ഇംഗ്ലണ്ട് vs Q1


നവംബർ 9 വ്യാഴാഴ്ച – 2:00

എം. ചിന്നസ്വാമി സ്റ്റേഡിയം, ബെംഗളൂരു

ന്യൂസിലാൻഡ് vs Q2


നവംബർ 10 വെള്ളിയാഴ്ച – 2:00

നരേന്ദ്ര മോദി സ്റ്റേഡിയം, അഹമ്മദാബാദ്

സൗത്ത് ആഫ്രിക്ക vs അഫ്ഗാനിസ്ഥാൻ


നവംബർ 11 ശനിയാഴ്ച – 2:00

എം. ചിന്നസ്വാമി സ്റ്റേഡിയം, ബെംഗളൂരു

ഇന്ത്യ vs Q1


നവംബർ 12 ഞായറാഴ്ച – 10:30

മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം, ഗഹുഞ്ജെ

ഓസ്‌ട്രേലിയ vs ബംഗ്ലാദേശ്


നവംബർ 12 ഞായറാഴ്ച – 2:00

ഈഡൻ ഗാർഡൻസ്, കൊൽക്കത്ത

ഇംഗ്ലണ്ട് vs പാകിസ്ഥാൻ


സെമി ഫൈനൽ – നവംബർ 15 ബുധനാഴ്ച– 2:00

വാങ്കഡെ സ്റ്റേഡിയം, മുംബൈ

1st PLACE vs 4th PLACE


സെമി ഫൈനൽ – നവംബർ 16 വ്യാഴാഴ്ച – 2:00

ഈഡൻ ഗാർഡൻസ്, കൊൽക്കത്ത

രണ്ടാം സ്ഥാനം vs മൂന്നാം സ്ഥാനം


ഫൈനൽ – നവംബർ 19 ഞായർ – 2:00

നരേന്ദ്ര മോദി സ്റ്റേഡിയം, അഹമ്മദാബാദ്

സെമി- ഫൈനൽ 1ലെ വിജയി vs സെമി ഫൈനൽ 2ലെ വിജയി

What's Your Reaction?

like

dislike

love

funny

angry

sad

wow