1.25 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന കൊലക്കേസ് പ്രതി യുപിയിൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

Gufran a wanted criminal from Uttar Pradesh  was killed in an encounter with the STF in Kaushambi.

Jun 28, 2023 - 15:32
 0
1.25 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന കൊലക്കേസ് പ്രതി യുപിയിൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

 ഉത്തര്‍പ്രദേശി(Uttarpradesh)ല്‍ കൊലപാതകം അടക്കം വിവിധ കേസുകളിലെ പ്രതിയെ ഏറ്റുമുട്ടലിനിടെ ഉത്തര്‍പ്രദേശ് പൊലീസ് വെടിവെച്ചു കൊന്നു. കുപ്രസിദ്ധ ക്രിമിനൽ ഗുഫ്രാനെയാണ് പ്രത്യേക ദൗത്യസംഘം വെടിവെച്ചു കൊന്നത്. ഇന്നലെ പുലര്‍ച്ചെ അഞ്ചുമണിക്ക് കൗശാംബി ജില്ലയിലാണ് സംഭവം.

പ്രതിക്കായുള്ള തിരച്ചിലിനിടെ, ഗുഫ്രാന്‍ തങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തതായി ഉത്തര്‍പ്രദേശ് പൊലീസ് പറയുന്നു. തുടര്‍ന്ന് നടത്തിയ പ്രത്യാക്രമണത്തില്‍ ഗുഫ്രാന് വെടിയുണ്ടയേറ്റ് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിച്ചതായും ഉത്തര്‍പ്രദേശ് പൊലീസ് പറയുന്നു.

കൊലപാതകം അടക്കം 13 കേസുകളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ കണ്ടുപിടിച്ച് കൊടുക്കുന്നവര്‍ക്ക് 1,25,000 രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ നടന്നതെന്നും പൊലീസ് പറയുന്നു.തോക്കും വെടിയുണ്ടയുടെ അവശിഷ്ടങ്ങളും അപ്പാച്ചെ ബൈക്കും ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് കണ്ടെടുത്തതായി അധികൃതർ പറഞ്ഞു. ഏപ്രിൽ 24ന് ജുവലറി ഉടമയെ വെടിവെച്ച് കവർച്ച നടത്തിയതിന് പിന്നിൽ ഗുഫ്രാൻ ആയിരുന്നുവെന്ന് പൊലീസ് പറയുന്നു.

യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിന് ശേഷം, 2017 മാർച്ച് മുതൽ 186 ഏറ്റുമുട്ടലുകൾ നടന്നുവെന്ന് ഇന്ത്യൻ എക്സ്പ്രസ് കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തിരുന്നു. ആറുവർഷത്തിനിടെ 5,046 ക്രിമിനലുകൾക്കാണ് ഏറ്റുമുട്ടലിൽ പരിക്കേറ്റത്. ഓരോ 15 ദിവസത്തിനിടെ 30 ഓളം ക്രിമിനലുകൾക്ക് ഏറ്റമുട്ടലിൽ പരിക്കേൽക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.

186 ക്രിമിനലുകളാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഇതില്‍ 96 പേർ കൊലക്കേസ് പ്രതികളാണ്. ബലാത്സംഗം, പോക്സോ കേസ് എന്നിവയിലടക്കം പ്രതികളാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു.

English Summary: Gufran a wanted criminal from Uttar Pradesh  was killed in an encounter with the STF in Kaushambi.

What's Your Reaction?

like

dislike

love

funny

angry

sad

wow