ദുരിതാശ്വാസനിധി കേസിൽ ലോകായുക്ത വിധി ഇന്ന്

Mar 31, 2023 - 16:14
 0
ദുരിതാശ്വാസനിധി കേസിൽ ലോകായുക്ത വിധി ഇന്ന്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തെന്ന കേസ് ലോകായുക്ത ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ ഇന്ന് വിധി പ്രസ്താവിച്ചേക്കുമെന്നാണ് വിവരം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്തതായി ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാം പിണറായി സർക്കാരിലെ (2016-21) 16 മന്ത്രിമാര്‍ക്കും അന്നത്തെ ചീഫ് സെക്രട്ടറിക്കുമെതിരെ 2018ൽ നല്‍കിയ ഹര്‍ജിയാണ് ലോകായുക്ത പരിഗണിക്കുന്നത്.

ദുരിതാശ്വാസനിധി ദുർവിനിയോഗം നടത്തിയ തുക, മന്ത്രിസഭായോഗത്തിൽ പങ്കെടുത്തവരിൽനിന്ന് തിരിച്ചുപിടിക്കുകയും അവരെ അയോഗ്യരാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.

കേസിൽ ഉൾപെട്ടവരിൽ ഇപ്പോൾ അധികാരത്തിൽ ഉള്ളത് മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമായതു കൊണ്ട് അദ്ദേഹത്തിന് നിർണായകം. 2018 സെപ്റ്റംബറില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ 2022 മാര്‍ച്ച് 18 ന് വാദം പൂര്‍ത്തിയായിരുന്നു. ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫും ജസ്റ്റിസ് ഹാറൂണ്‍ ഉല്‍ റഷീദും അടങ്ങിയ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേട്ടത്.കേസില്‍ വാദം പൂര്‍ത്തിയായി ഒരു വര്‍ഷം പിന്നിട്ടിട്ടും വിധി പറയാത്തതിനെതിരെ പരാതിക്കാരന്‍ ഹൈക്കോടതിയെ സമീച്ചു. തുടർന്നാണ് കേസ് വീണ്ടും ലോകായുക്ത പരിഗണിക്കുന്നത്.

കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍ എസ് ശശികുമാറാണ് ഹര്‍ജി ലോകായുക്തയിൽ ഹർജി നൽകിയത്. കേസ് നിലനിൽക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഫയലിൽ സ്വീകരിച്ചു.

പിന്നീട് ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ഓർഡിനൻസിൽ ഗവർണർ ഒപ്പ് വെച്ചതോടെ വിധി നീണ്ടുപോയി. എന്നാൽ ഈ ഓർഡിനൻസ് ലാപ്സാകുകയും പിന്നീട് നിയമസഭ പാസാക്കിയ ബില്ലിൽ ഗവർണർ ഒപ്പ് വെക്കാതിരിക്കുകയും ചെയ്തതോടെ ലോകായുക്തയുടെ പഴയ അധികാരം തിരിച്ചുകിട്ടി.. ഇതിനുശേഷം വിധി പറയുന്നത് വൈകിയതോടെ ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചു. ലോകായുക്തയ്ക്ക് പരാതി നൽകാനായിരുന്നു ഹൈക്കോടതി നിർദേശം.

What's Your Reaction?

like

dislike

love

funny

angry

sad

wow