ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം
സ്മാർട്ട് ഫോണുകളും ലാപ്‌ടോപ്പുകളും ഉൾപ്പെടെയുള്ള ഡിജിറ്റൽ ഗാഡ്‌ജെറ്റുകൾ നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി മാറിയിരിക്കുന്നു. ഉറക്കമുണർന്നാൽ ആദ്യം സ്‌മാർട്ട്‌ഫോണിലേക്ക് നോക്കുന്ന തരത്തിലേക്ക് നമ്മുടെ ജീവിത സാഹചര്യങ്ങളെ മാറ്റിയതും ഇത്തരം ഗാഡ്‌ജെറ്റുകളോടുള്ള അടങ്ങാത്ത അഭിനിവേശമാണ്.
നിരന്തര ഉപയോഗം ഒരു പരിധി വരെ നമ്മളെ ഇലക്‌ട്രോണിക് ഉപകരണങ്ങൾക്ക് അടിമകളാക്കിയിട്ടുണ്ട്. ചെറിയ വീഡിയോകളിലും ഇൻസ്റ്റാഗ്രാം റീലുകളിലും മണിക്കൂറുകൾ ചെലവഴിക്കുന്ന പുതുതലമുറയും ഒട്ടും പിന്നിലല്ല. പുതിയ തലമുറയ്ക്കും പഴയ തലമുറയ്ക്കും സംഭവിക്കുന്ന ദോഷം ഏതാണ്ട് ഒരുപോലെയാണ്.
ഇന്ന് ഉറക്കമില്ലായ്മയുടെ വ്യാപനത്തിൽ സ്മാർട്ട്ഫോണുകളും ലാപ്ടോപ്പുകളും ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഉറക്കമില്ലായ്മയുടെ പ്രശ്നം ഉയർത്തുന്ന മിക്ക ആളുകളും ഉറങ്ങാൻ പോകുന്നതിന് ഒരു മണിക്കൂർ മുമ്പ് പോലും അത്തരം ഗാഡ്‌ജെറ്റുകളിൽ നിന്ന് മുക്തി നേടാൻ തയ്യാറല്ല.
ഉറക്കമില്ലായ്മ കൂടാതെ കാഴ്ചക്കുറവ്, കഴുത്തുവേദന തുടങ്ങിയ പ്രശ്‌നങ്ങളും നമ്മളെ പതുക്കെ അലട്ടാൻ തുടങ്ങും. ഗാഡ്‌ജെറ്റുകൾ അധികം നോക്കേണ്ടി വരുന്നവരുടെ കണ്ണുകളാണ് ആദ്യം തളരുന്നത്. കംപ്യൂട്ടർ വിഷൻ സിൻഡ്രോം എന്ന് വിളിക്കുന്ന ഈ അവസ്ഥയുടെ ലക്ഷണങ്ങൾ കണ്ണിലെ ഈർപ്പം നഷ്ടപ്പെടൽ, കാഴ്ച മങ്ങൽ, തലവേദന, കണ്ണുകൾക്ക് ചുറ്റുമുള്ള വേദന എന്നിവയാണ്.
ദീർഘനേരം സ്‌ക്രീനിൽ നോക്കുന്ന ആർക്കും കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം ബാധിക്കാം. എയർകണ്ടീഷൻ ചെയ്ത മുറിയിലായാലും ഫാനിൻ്റെ അടിയിലായാലും ഇതിൽ നിന്ന് രക്ഷയില്ല. ഈ രണ്ട് സാഹചര്യങ്ങളും കൂടുതൽ ദോഷകരമാണ്.
What's Your Reaction?