സ്വപ്നയെ താലികെട്ടിയതും യാത്രയിൽ കൂടെക്കൂട്ടിയതും സർവീസ് ചട്ടലംഘനം; ശിവശങ്കറിനെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കത്ത്
വിവാഹിതനായ ശിവശങ്കർ സ്വപ്നയെ താലി കെട്ടിയത് ആൾ ഇന്ത്യ സർവീസ് റൂൾ 19 പ്രകാരം ഗുരുതര തെറ്റെന്ന് ആരോപണം. ഔദ്യോഗിക യാത്രകളിൽ സ്വപ്ന സുരേഷിനെ കൂടെ കൂട്ടിയതും ചട്ട ലംഘനമെന്നും പരാതിയുണ്ട്. ശിവശങ്കറിനെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കോൺഗ്രസ് നേതാവ് വീണ നായരാണ് പരാതി നൽകിയത്.
വിവാഹിതനായ ശിവശങ്കർ സ്വപ്നയെ താലി കെട്ടിയത് ആൾ ഇന്ത്യ സർവീസ് റൂൾ 19 പ്രകാരം ഗുരുതര തെറ്റെന്ന് ആരോപണം. ഔദ്യോഗിക യാത്രകളിൽ സ്വപ്ന സുരേഷിനെ കൂടെ കൂട്ടിയതും ചട്ട ലംഘനമെന്നും പരാതിയുണ്ട്. ശിവശങ്കറിനെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കോൺഗ്രസ് നേതാവ് വീണ നായരാണ് പരാതി നൽകിയത്. "ചതിയുടെ പത്മവ്യൂഹം " എന്ന സ്വപ്നയുടെ പുസ്തകത്തിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പരാതി.
സ്വപ്ന സുരേഷിന്റെ പുസ്തകത്തിൽ എം.ശിവശങ്കർ ചെന്നൈയിലെ ഒരു ക്ഷേത്രത്തിൽ വച്ച് തന്നെ താലി ചാർത്തി എന്ന് വെളിപ്പെടുത്തുന്നുണ്ട്. ഇതോടൊപ്പം ഔദ്യോഗിക യാത്രകൾ ദുരുപയോഗിപ്പെടുത്തി നിരവധി യാത്രകളിൽ സ്വപ്ന സുരേഷിനെ കൂടെ കൂട്ടി എന്നും പുസ്തകത്തിൽ പറയുന്നു. ഐഎഎസ് മാന്വൽ ചട്ടം 19 പ്രകാരം വിവാഹിതനായ ഒരു ഉദ്യോഗസ്ഥൻ സർവിസിൽ തുടരുന്ന കാലം മറ്റൊരു വിവാഹ ബന്ധത്തിൽ ഏർപ്പെടാൻ പാടുള്ളതല്ല.
ഇതോടൊപ്പം ഇന്ത്യൻ ശിക്ഷ നിയമത്തിലെ 493,494 വകുപ്പുകൾ പ്രകാരവും ഇത് കുറ്റകരമാണ്. ഔദ്യോഗിക യാത്രകൾ വ്യക്തി താല്പര്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നതും കുറ്റകരമാണെന്നും വീണയുടെ പരാതിയിൽ പറയുന്നു.
What's Your Reaction?