മോഷ്ടിച്ച കാറിൽ എ സിയും ഇട്ടുറങ്ങി, മോഷ്ടാവിനെ കൂളായി പൊലീസ് പിടിച്ചു

മോഷ്ടിച്ച കാറിൽ ഉറങ്ങിപ്പോയ 26കാരൻ പിടിയിൽ. കൊല്ലം മടത്തറയിൽ നിന്നും കാർ മോഷ്ടിച്ച നെടുമങ്ങാട് സ്വദേശി പ്രസിനെയാണ് ചിതറ പൊലീസ് അറസ്റ്റ് ചെയ്തത്.

Oct 26, 2022 - 09:41
 0
മോഷ്ടിച്ച കാറിൽ എ സിയും ഇട്ടുറങ്ങി, മോഷ്ടാവിനെ കൂളായി പൊലീസ് പിടിച്ചു

മോഷ്ടിച്ച കാറിൽ ഉറങ്ങിപ്പോയ 26കാരൻ പിടിയിൽ. കൊല്ലം മടത്തറയിൽ നിന്നും കാർ മോഷ്ടിച്ച നെടുമങ്ങാട് സ്വദേശി പ്രസിനെയാണ് ചിതറ പൊലീസ് അറസ്റ്റ് ചെയ്തത്.  വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മടത്തറ സ്വദേശിയുടെ വീട്ടിൽ നിന്ന് പ്രതി കാർ കടത്തിക്കൊണ്ട് പോയത്. പിന്നാലെ ഉടമ ചിതറ പൊലീസിൽ പാരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ കാര്‍ നെടുമങ്ങാട് ഭാഗത്ത് ഉള്ളതായി കണ്ടെത്തി.

അന്വേഷണ സംഘമെത്തിയപ്പോൾ നെടുമങ്ങാട് ആശുപത്രിയുടെ പാര്‍ക്കിങ്ങിൽ മോഷ്ടിച്ച കാറിനുള്ളിൽ പ്രസിൻ കിടന്നുറങ്ങുകയായിരുന്നു. തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കാര്‍ മോഷ്ടിച്ച ദിവസം ശിവൻമുക്കിലെ ഒരു വീട്ടിൽ നിന്ന് ഇയാൾ റബ്ബര്‍ ഷീറ്റുകളും മോഷ്ടിച്ചിരുന്നു. മോഷ്ടിക്കുന്ന കാറുകൾ വീടുകളിൽ കൊണ്ട് തിരിച്ചിടുകയോ, പൊലീസ് സ്റ്റേഷന് സമീപത്ത് ഉപേക്ഷിക്കുകയോ ആണ് ഇയാളുടെ രീതി. പ്രസിൻ സമാന കേസുകളിൽ പ്രതിയായിട്ടുള്ളയാളാണെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow