കൊല്ലത്ത് ടോൾ പ്ലാസ് ജീവനക്കാരനെ ആക്രമിച്ചയാളെ തിരിച്ചറിഞ്ഞു; വർക്കല സ്വദേശിയ്ക്കായി അന്വേഷണം

ടോള്‍ പ്ലാസ ജീവനക്കാരനെ കാറിനൊപ്പം പിടിച്ചുവലിച്ചുകൊണ്ടുപോകുകയും മർദ്ദിക്കുകയും ചെയ്ത സംഭവത്തിലെ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. വര്‍ക്കല സ്വദേശി ലഞ്ജിത്താണ് യുവാവിനെ മര്‍ദിച്ചതെന്നാണ് പൊലീസ് പറയുന്നത്.

Aug 13, 2022 - 06:23
 0

ടോള്‍ പ്ലാസ ജീവനക്കാരനെ കാറിനൊപ്പം പിടിച്ചുവലിച്ചുകൊണ്ടുപോകുകയും മർദ്ദിക്കുകയും ചെയ്ത സംഭവത്തിലെ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. വര്‍ക്കല സ്വദേശി ലഞ്ജിത്താണ് യുവാവിനെ മര്‍ദിച്ചതെന്നാണ് പൊലീസ് പറയുന്നത്. KL 26 F 9397 എന്ന നമ്പരില്‍ ഉള്ള കാറില്‍ എത്തിയവരാണ് അക്രമം നടത്തിയതെന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തിയിരുന്നു.

സംഭവസമയത്ത് ലഞ്ജിത്തിന് ഒപ്പം കാറിലുണ്ടായിരുന്ന അഭിഭാഷകനായ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷിബു എന്നയാളാണ് പൊലീസിന്‍റെ കസ്റ്റഡിയില്‍ ഉള്ളത്. ഇയാളാണ് ടോൾ പ്ലാസ ജീവനക്കാരനെ മർദ്ദിച്ചയാളെക്കുറിച്ച് വിവരം നൽകിയത്. ആലപ്പുഴയില്‍ പോയി മടങ്ങി വരുംവഴിയാണ് പ്രതി ടോള്‍ പ്ലാസ് ജീവനക്കാരനായ യുവാവിനെ ക്രൂരമായി മര്‍ദിച്ചത്.

കൊല്ലം ബൈപ്പാസിലെ കാവനാട് ടോള്‍ ബൂത്തിലാണ് സംഭവം. ടോള്‍ പ്ലാസ ജീവനക്കാരനായ കുരീപ്പുഴ സ്വദേശി അരുണിനാണ് മര്‍ദ്ദനമേറ്റത്. ടോള്‍ നല്‍കാതെ എമര്‍ജന്‍സി ഗേറ്റിലൂടെ കാര്‍ കടന്നു പോകുന്നത് ചോദ്യം ചെയ്തതിനാണ് ലഞ്ജിത്ത് അരുണിനെ മർദ്ദിച്ചത്. അരുണിനെ കാറില്‍ നിന്ന് പിടിച്ചു വലിച്ചു ഏറെ ദൂരം മുന്നിലേക്ക് കൊണ്ടുപോയി. ആക്രമണത്തില്‍ പരിക്കേറ്റ അരുൺ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow