തൂത്തുക്കുടി സ്റ്റെർലൈറ്റ് വിരുദ്ധ സമരത്തിൽ പൊലീസ് വെടിവയ്പ്

തമിഴ്നാട്ടിലെ തുറമുഖപട്ടണമായ തൂത്തുക്കുടിയിൽ മലിനീകരണമുണ്ടാക്കുന്ന ചെമ്പു ശുദ്ധീകരണശാല അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടു നടന്ന പ്രക്ഷോഭത്തിനു നേരേയുണ്ടായ പോലീസ് വെടിവയ്പിൽ ഒൻപതു പേർ കൊല്ലപ്പെട്ടു. നിരവധി പേർക്കു പരുക്കുണ്ട്. കനത്ത മലീകരണവും ആരോഗ്യപ്രശ്നങ്ങളും

May 23, 2018 - 03:12
 0
തൂത്തുക്കുടി സ്റ്റെർലൈറ്റ് വിരുദ്ധ സമരത്തിൽ പൊലീസ് വെടിവയ്പ്

തൂത്തുക്കുടി ∙ തമിഴ്നാട്ടിലെ തുറമുഖപട്ടണമായ തൂത്തുക്കുടിയിൽ മലിനീകരണമുണ്ടാക്കുന്ന ചെമ്പു ശുദ്ധീകരണശാല അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടു നടന്ന പ്രക്ഷോഭത്തിനു നേരേയുണ്ടായ പോലീസ് വെടിവയ്പിൽ ഒൻപതു പേർ കൊല്ലപ്പെട്ടു. നിരവധി പേർക്കു പരുക്കുണ്ട്. കനത്ത മലീകരണവും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്ന സ്റ്റെർലൈറ്റ് ഇൻഡസ്ട്രിയൽ പ്ലാന്റിനെതിരെ ആയിരക്കണക്കിനു പ്രദേശവാസികൾ നടത്തുന്ന സമരത്തിന്റെ നൂറാം ദിവസമാണ് ഇന്ന്. ഇരുപതിനായിരത്തോളം പേർ കലക്ടറേറ്റിലേക്കു നടത്തിയ മാർച്ചാണ് അക്രമാസക്തമായത്. പ്രദേശത്ത് നിരോധനാ‍ജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ജനക്കൂട്ടം നിയന്ത്രണാതീതമായി അക്രമാസക്തമായതോടെ മറ്റു മാർഗങ്ങളില്ലാതെയാണ് പൊലീസിനു നിറയൊഴിക്കേണ്ടി വന്നതെന്ന് സംസ്ഥാനമന്ത്രി മന്ത്രി ഡി. ജയകുമാർ പറഞ്ഞു.

ഫെബ്രുവരി അവസാനം ആരംഭിച്ച സമരത്തിനു വ്യാപാരി, പരിസ്ഥിതി സംഘടനകളും കോളജ് വിദ്യാർഥികളും വിവിധ പ്രതിപക്ഷ കക്ഷികളും സന്നദ്ധ പ്രവർത്തകരും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞമാസം സൂപ്പർതാരം രജനികാന്ത് ട്വീറ്റും ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow