സൗദിയിൽ സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകൾക്ക് നിയന്ത്രണം വരുന്നു
സൗദിയിൽ സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകൾക്ക് നിയന്ത്രണം വരുന്നു. രാജ്യം ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ സംരക്ഷിക്കുക, വാണിജ്യ താൽപ്പര്യത്തോടെയുള്ള പോസ്റ്റുകൾ നിയന്ത്രിക്കുക തുടങ്ങിയവയാണ് ഈ നീക്കത്തിന് പിന്നിൽ.

റിയാദ് : സൗദിയിൽ സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകൾക്ക് നിയന്ത്രണം വരുന്നു. രാജ്യം ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ സംരക്ഷിക്കുക, വാണിജ്യ താൽപ്പര്യത്തോടെയുള്ള പോസ്റ്റുകൾ നിയന്ത്രിക്കുക തുടങ്ങിയവയാണ് ഈ നീക്കത്തിന് പിന്നിൽ.
സാമൂഹിക മാധ്യമങ്ങളിൽ ഇടപെടുന്നതിനു പ്രത്യേക നിയമാവലി കൊണ്ട് വരാനാണ് സൗദി വിവര സാങ്കേതിക മന്ത്രാലയത്തിന്റെ നീക്കം. രാജ്യം കാത്തു സൂക്ഷിക്കുന്ന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു വേണം സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ.
പോസ്റ്റ് ചെയ്യുന്പോഴും ഷെയർ ചെയ്യുന്പോഴും മതപരവും സാമൂഹികപരവുമായ മാർഗ നിർദ്ദേശങ്ങൾ പാലിക്കണം. ഇത് ലംഘിക്കുന്നവർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കാൻ വ്യവസ്ഥ ചെയ്യുന്ന നിയമം തയ്യാറായി കൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. വാണിജ്യ താൽപ്പര്യത്തോടെ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുകൾ ഇടുന്നതിനു പ്രത്യേക ലൈസൻസ് അനുവദിക്കും.
ഈ ലൈസൻസ് ഓരോ വർഷവും പുതുക്കാനുള്ള സൗകര്യം ഉണ്ടാകും. സാമൂഹിക മാധ്യമങ്ങളെ രാജ്യത്തിനും സമൂഹത്തിനും വ്യക്തികൾക്കും ഉപകാരപ്രദമായ രീതിയിൽ പ്രയോജനപ്പെടുത്തുകഎന്നതാണ് സൗദി വിവര സാങ്കേതികമന്ത്രാലയത്തിന്റെ ഈ നീക്കത്തിന് പിന്നിൽ.
What's Your Reaction?






