കൊച്ചി മെട്രോയുടെഏറ്റവും വലിയ സ്റ്റേഷൻ തൃപ്പൂണിത്തുറയിൽ; വടക്കേകോട്ട സ്റ്റേഷന്‍ സമുച്ചയത്തിന്റെ വിസ്തീര്‍ണം 4.3 ലക്ഷം ചതുരശ്രയടി
കൊച്ചി മെട്രോ വടക്കേകോട്ട സ്‌റ്റേഷന്‍ യാത്രക്കാര്‍ക്കും സംരംഭകര്‍ക്കും ഒരുക്കുന്നത് വിപുലമായ സൗകര്യങ്ങള്‍. ഈ മേഖലയുടെ സര്‍വതോമുഖമായ വളര്‍ച്ചയ്ക്ക് വഴിതുറക്കുന്ന വിധത്തിലാണ് മെട്രോയുടെ ഏറ്റവും വലിയ ഈ സ്റ്റേഷന്‍ തൃപ്പൂണിത്തുറയുടെ ഏറ്റവും ഹൃദയഭാഗത്ത് സജ്ജമാക്കിയിരിക്കുന്നത്. നിലവിലുള്ളതില്‍ ഏറ്റവും വലിയ സ്റ്റേഷന്‍ 1.5 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള ആലുവയിലേതാണ്.
അതിനേക്കാള്‍ വലുപ്പത്തിലാണ് വടക്കേകോട്ട ഒരുങ്ങുന്നത് . 4.3 ലക്ഷം ചതുരശ്രയടിയാണ് വടക്കേകോട്ട സ്റ്റേഷന്‍ സമുച്ചയത്തിന്റെ വിസ്തീര്‍ണം. വിവിധതരം ഷോപ്പുകള്‍ക്കും ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ക്കും അനുയോജ്യമായ നിരവധി സ്ഥലങ്ങള്‍ ഇവിടെ ലഭ്യമാണ്. ട്യൂഷന്‍ സെന്ററുകള്‍, കോച്ചിംഗ് സെന്ററുകള്‍, മ്യൂസിക് ട്രെയിനിംഗ് സെന്ററുകള്‍ തുടങ്ങിയവ ആരംഭിക്കാനും പറ്റും.
കോഫി ഷോപ്പ്, ഗിഫ്റ്റ് സെന്ററുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ , ഓട്ടോ മൊബൈല്‍ എക്‌സിബിഷന്‍ സെന്ററുകള്‍ , ഇലക്ട്രോണിക് ഷോപ്പുകള്‍ തുടങ്ങിയവ ആരംഭിക്കാനും ഇവിടം അനുയോജ്യമാണ്. വിപുലമായ പാര്‍ക്കിംഗ് സ്ഥലവും സ്റ്റേഷന്റെ പ്രത്യേകതയാണ്. സ്റ്റേഷനോട് ചേര്‍ന്ന് പേട്ട -ഇരുമ്പനം സൈഡില്‍ 70 സെന്റ് സ്ഥലവും ഇരുമ്പനം- പേട്ട സൈഡില്‍ 60 സെന്റ് സ്ഥലവും നിലവില്‍ പാര്‍ക്കിംഗിനായി ലഭിക്കും.
താല്‍പര്യമുള്ള സംരംഭകര്‍ക്ക് വടക്കേ കോട്ട സ്റ്റേഷനിലെ സൗകര്യം പ്രയോജനപ്പെടുത്താനായി പ്രീ ലൈസന്‍സിംഗും മെട്രോ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള സ്റ്റേഷനുകളില്‍ പേട്ടയില്‍ നിന്ന് വടക്കേ കോട്ടയിലേക്കും എസ്.എന്‍ ജംഗ്ഷനിലേക്കും മെട്രോ സര്‍വീസ് തുടങ്ങാനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. അടുത്ത മാസം സര്‍വീസ് തുടങ്ങുവാന്‍ കഴിയുന്ന വിധത്തില്‍ അന്തിമഘട്ടജോലികള്‍ പുരോഗമിക്കുകയാണ്.
അതേസമയം കൊച്ചി മെട്രോയിലൂടെ യാത്ര ചെയ്യുന്നവരുടെ എണ്ണം ദിനം തോറും വര്‍ധിച്ചുവരവേ ട്രാക്കിന് സമീപം ബിസിനസ് ചെയ്യുന്നവര്‍ക്ക് അതിന്റെ നേട്ടം ലഭിക്കാനായി പുതിയ വിപണന പ്ലാനുകള്‍ കൊച്ചി മെട്രോ അവതരിപ്പിച്ചു. മെട്രോ ട്രാക്കിന് മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ പ്രവര്‍ത്തിക്കുന്ന ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ആകര്‍ഷകമായ നിരക്കിലുള്ള പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്.
സ്ഥാപനങ്ങള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും മെട്രോ യാത്രക്കാരെ അറിയിക്കാന്‍ മെട്രോയില്‍ ലഭ്യമായ വൈവിധ്യമാര്‍ന്ന പ്രചരണ ഉപാധികള്‍ തിരഞ്ഞെടുക്കാം . സ്റ്റേഷന്‍ അനൗണ്‍സ്‌മെന്റ് , ട്രയിനിനുള്ളിലെ അനൗണ്‍സ്‌മെന്റ്, പോസ്റ്റര്‍ ഡിസ്‌പ്ലേ , എല്‍. സി. ഡി ഡിസ്‌പ്ലേ , സ്റ്റാന്‍ഡി , ലോഗോ പതിപ്പിച്ച കാര്‍ ഡിസ്‌പ്ലേ തുടങ്ങിയവ ഒരുമിച്ചോ ഓരോന്നോ ആയി പ്രയോജനപ്പെടുത്താം. ചതുരശ്രയടിക്ക് 50 രൂപമുതല്‍ 25,000 രൂപവരെയാണ് നിരക്ക്. താല്‍പര്യമുള്ളവര്‍ ജൂണ്‍ 8 ന് മുമ്പായി ഗൂഗിള്‍ ഫോം പുരിപ്പിച്ച് നല്‍കുക. ലിങ്ക്: https://forms.gle/EtPY4bFCaRfqHM858
കൂടുതല്‍ വിവരങ്ങള്‍ക്ക് 18004250355. മൊബൈല്‍ 9999391592
What's Your Reaction?