തമിഴ്നാട്ടിൽ ഫെബ്രുവരി 1 ന് സ്കൂളുകളും കോളേജുകളും വീണ്ടും തുറക്കും; രാത്രി കർഫ്യൂ പിൻവലിച്ചു
തമിഴ്നാട്ടിൽ (Tamil Nadu)സ്കൂളുകളും കോളേജുകളും വീണ്ടും തുറക്കാൻ തീരുമാനം. 1 മുതൽ 12 വരെ ക്ലാസുകൾ ഫെബ്രുവരി ഒന്നിന് വീണ്ടും തുറക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
തമിഴ്നാട്ടിൽ (Tamil Nadu)സ്കൂളുകളും കോളേജുകളും വീണ്ടും തുറക്കാൻ തീരുമാനം. 1 മുതൽ 12 വരെ ക്ലാസുകൾ ഫെബ്രുവരി ഒന്നിന് വീണ്ടും തുറക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സ്കൂളുകൾ പ്രവർത്തിക്കുക.
പ്ലേ സ്കൂളുകളും നഴ്സറികളും തുറക്കില്ല. കോവിഡ് മൂന്നാം തരംഗത്തെ തുടർന്ന് പ്രഖ്യാപിച്ച നിയന്ത്രണങ്ങളിൽ ഇളവുകൾ കൊണ്ടുവരാനാണ് തമിഴ്നാട് സർക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ഞായറാഴ്ച്ച ലോക്ക്ഡൗണും രാത്രി കർഫ്യൂവും പിൻവലിച്ചു.
സാമൂഹിക രാഷ്ട്രീയ കൂടിച്ചേരലുകൾക്കുള്ള വിലക്ക് തുടരും. റസ്റ്ററന്റുകൾ, മാളുകൾ, തിയേറ്റർ, ജിം എന്നിവയ്ക്ക് 50 ശതമാനം ആളുകളെ ഉൾപ്പെടുത്തി പ്രവർത്തിക്കാനാണ് നിർദേശം. വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം നൂറ് പേരിൽ കവിയരുത്.
പുതിയ തീരുമാന പ്രകാരം മരണ ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം 150 ആക്കി വർധിപ്പിച്ചിട്ടുണ്ട്. ആരാധനാലയങ്ങൾക്കും തുറന്നു പ്രവർത്തിക്കാൻ അനുമതിയുണ്ട്.
What's Your Reaction?