എയർ ഇന്ത്യയെ ഔദ്യോഗികമായി ഏറ്റെടുത്ത് ടാറ്റ; എൻ ചന്ദ്രശേഖരൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

എയർ ഇന്ത്യയെ (Air India) ഔദ്യോഗികമായി ടാറ്റ ഗ്രൂപ്പ് (Tata Group) ഏറ്റെടുത്തു. എയർ ഇന്ത്യയുടെ ബോർഡ് അംഗങ്ങൾ രാജിവച്ച് സർക്കാർ പ്രതിനിധികൾക്ക് പകരം ടാറ്റയുടെ അംഗങ്ങൾ ചുമതലയേറ്റു.

Jan 28, 2022 - 15:45
 0
എയർ ഇന്ത്യയെ ഔദ്യോഗികമായി ഏറ്റെടുത്ത് ടാറ്റ; എൻ ചന്ദ്രശേഖരൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

എയർ ഇന്ത്യയെ (Air India) ഔദ്യോഗികമായി ടാറ്റ ഗ്രൂപ്പ് (Tata Group) ഏറ്റെടുത്തു. എയർ ഇന്ത്യയുടെ ബോർഡ് അംഗങ്ങൾ രാജിവച്ച് സർക്കാർ പ്രതിനിധികൾക്ക് പകരം ടാറ്റയുടെ അംഗങ്ങൾ ചുമതലയേറ്റു. ഔദ്യോഗിക കൈമാറ്റത്തിന് മുന്നോടിയായി ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ (N Chandrasekharan) പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി (Narendra Modi) കൂടിക്കാഴ്ച നടത്തി.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കേന്ദ്ര സർക്കാർ 18,000 കോടി രൂപയ്ക്ക് എയർ ഇന്ത്യ കമ്പനി ടാറ്റ പ്രൈവറ്റ് ലിമിറ്റഡിന് വിറ്റത്. ഉടമ്പടി പ്രകാരം ടാറ്റ ഗ്രൂപ്പിന് എയർ ഇന്ത്യ എക്സ്പ്രസും എയർ ഇന്ത്യ ഗ്രൗണ്ട് ഹാൻഡിലിങ് വിഭാഗത്തിന്റെ 50 ശതമാനം ഓഹരിയും കൈമാറും.

സ്പൈസ് ജെറ്റ് പ്രമോട്ടർ അജയ് സിങ് നേതൃത്വം നൽകിയ കൺസോർഷ്യം മുന്നോട്ടുവച്ച 15,100 കോടി രൂപ മറികടന്നാണു ടാറ്റ എയർ ഇന്ത്യ കമ്പനി ഓഹരികൾ സ്വന്തമാക്കിയത്. 12,906 കോടി രൂപയായിരുന്നു സർക്കാർ നിശ്ചയിച്ച അടിസ്ഥാന വില.

നിലവിൽ 4400ഓളം ആഭ്യന്തര സർവീസുകളും 1800 രാജ്യാന്തര സർവീസുകളും എയർ ഇന്ത്യ നടത്തുന്നുണ്ട്. 1932ൽ ടാറ്റ ഗ്രൂപ്പ് സ്ഥാപിച്ച ടാറ്റ എയർലൈൻസ് പിന്നീട് 1946ലാണ് എയർ ഇന്ത്യ എന്ന് പേരു മാറ്റുന്നത്. 1953ൽ ഇതിന്റെ നിയന്ത്രണം സർക്കാർ ഏറ്റെടുത്തെങ്കിലും 1977 വരെ ജെ ആർ ഡി ടാറ്റ ചെയർമാനായി തുടർന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow