കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ഗാന്ധി കുടുംബമല്ലെങ്കിൽ ശശി തരൂർ മത്സരിച്ചേക്കും | Shashi Tharoor

കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കു ഗാന്ധി കുടുംബത്തിനു പുറത്തുള്ളയാൾ സ്ഥാനാർഥിയായാൽ അദ്ദേഹത്തിനെതിരെ ജി 23 സംഘത്തിന്റെ പ്രതിനിധിയായി ശശി തരൂർ മത്സരിച്ചേക്കും. ഹൈക്കമാൻഡിന്റെ പ്രതിനിധി ജയിക്കുമെന്ന് ഉറപ്പാണെങ്കിലും കോൺഗ്രസ് േനരിടുന്ന പ്രശ്നങ്ങളും

Aug 31, 2022 - 02:09
Aug 31, 2022 - 02:09
 0
കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ഗാന്ധി കുടുംബമല്ലെങ്കിൽ ശശി തരൂർ മത്സരിച്ചേക്കും |  Shashi Tharoor

കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കു ഗാന്ധി കുടുംബത്തിനു പുറത്തുള്ളയാൾ സ്ഥാനാർഥിയായാൽ അദ്ദേഹത്തിനെതിരെ ജി 23 സംഘത്തിന്റെ പ്രതിനിധിയായി ശശി തരൂർ മത്സരിച്ചേക്കും. ഹൈക്കമാൻഡിന്റെ പ്രതിനിധി ജയിക്കുമെന്ന് ഉറപ്പാണെങ്കിലും കോൺഗ്രസ് േനരിടുന്ന പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും പാർട്ടിക്കുള്ളിൽ ചർച്ചയാക്കാൻ മത്സരം അനിവാര്യമാണെന്നാണു സംഘത്തിന്റെ വിലയിരുത്തൽ. തരൂരിനു സമ്മതമല്ലെങ്കിൽ മനീഷ് തിവാരി മത്സരിക്കണമെന്നാണു സംഘത്തിലെ ധാരണ. രാഹുൽ ഗാന്ധിയാണു മത്സരിക്കുന്നതെങ്കിലും തിവാരി രംഗത്തിറങ്ങിയേക്കും. ഇതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുത്തിട്ടില്ലെങ്കിലും സംഘാംഗങ്ങൾക്കിടയിൽ ചർച്ച സജീവമാണ്.

പാർട്ടിക്കുള്ളിൽ നിന്നുകൊണ്ട് അതിനെ നേർവഴിക്കു നടത്തുകയെന്ന ജി 23 സംഘത്തിന്റെ പ്രഖ്യാപിത നിലപാടിന്റെ ഭാഗമാണിത്. പാർട്ടി നേതൃത്വത്തിന്റെ പ്രവർത്തന രീതിയിൽ മാറ്റം ആവശ്യപ്പെട്ട് 2020 ഓഗസ്റ്റിലാണു തിരുത്തൽവാദി സംഘമായി ജി 23 രൂപപ്പെട്ടത്. അതിനെ നയിച്ച ഗുലാം നബി ആസാദ് പാർട്ടി വിട്ടതു ശരിയായില്ലെന്ന വികാരം സംഘാംഗങ്ങൾക്കിടയിലുണ്ട്.

ഹൈക്കമാൻഡിന്റെ സ്ഥാനാർഥിയെ എല്ലാവരും അംഗീകരിച്ച്, പ്രസിഡന്റായി അവരോധിക്കുന്ന പതിവു രീതി പാർട്ടിയിൽ ഇക്കുറി അനുവദിച്ചു കൊടുക്കേണ്ടെന്നാണു സംഘത്തിലെ ഭൂരിപക്ഷാഭിപ്രായം. തിരഞ്ഞെടുപ്പ് ഒഴിവായാൽ പാർട്ടിയെ ബാധിച്ചിട്ടുള്ള പ്രശ്നങ്ങൾ ഒരു തലത്തിലും ചർച്ചയാവില്ല. മത്സരം നടത്തുന്നതിലൂടെ, ഇക്കാര്യങ്ങൾ നേതൃത്വത്തിന്റെ മുന്നിൽ അവതരിപ്പിക്കാൻ സാധിക്കും. തങ്ങൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് എന്തു മറുപടിയാണുള്ളതെന്ന് ഹൈക്കമാൻഡ് സ്ഥാനാർഥിയോട് ചോദിക്കാനുമാവും. ഹൈക്കമാൻഡിന്റെ പ്രതിനിധി എന്ന ഏക കാരണത്താൽ, ആരോടും ഒരുത്തരവും നൽകാതെ വിജയിച്ചു കയറുന്നയാൾ പ്രസിഡന്റ് പദവിയിൽ ഉത്തരവാദിത്തം കാണിക്കില്ലെന്നും സംഘം വിലയിരുത്തുന്നു.

പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് ഒക്ടോബർ 17നാണു നിശ്ചയിച്ചിരിക്കുന്നത്. ഒരു സ്ഥാനാർഥി മാത്രമാണുള്ളതെങ്കിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയായ ഒക്ടോബർ എട്ടിനു തന്നെ വിജയിയെ പ്രഖ്യാപിക്കും. അത്തരമൊരു സാഹചര്യം ഒഴിവാക്കാനുള്ള ആലോചനകളാണു ജി 23 ക്യാംപിൽ നടക്കുന്നത്.

English Summary: Shashi Tharoor may contest if a non gandhi becomes congress president candidate

What's Your Reaction?

like

dislike

love

funny

angry

sad

wow