നീ ആണ് ഹീറോ, ലോകം അറിയേണ്ടവൻ..
പ്രളയത്തിനിടയിലൊരു വീരഗാഥ ! പനി പിടിച്ചു കിടക്കുകയായിരുന്നു ഷമ്മാസ് , രാവിലെ ഒരു പത്തേ മുപ്പതു ആയപ്പോൾ വീടിനു മുന്നിലൂടെ ഒഴുകുന്ന പുഴക്കലക്കണ്ടി
പ്രളയത്തിനിടയിലൊരു വീരഗാഥ !
പനി പിടിച്ചു കിടക്കുകയായിരുന്നു ഷമ്മാസ് , രാവിലെ ഒരു പത്തേ മുപ്പതു ആയപ്പോൾ വീടിനു മുന്നിലൂടെ ഒഴുകുന്ന പുഴക്കലക്കണ്ടി പുഴയിൽ ഒരു കുഞ്ഞു തല കണ്ടത് പോലെ തോന്നിയ ഉമ്മ ഷമ്മാസിനെ വിളിച്ചു ഒന്നും ആലോചിക്കാതെ പുഴയിലേക്ക് എടുത്തു ചാടിയ ഷമ്മാസ് സംശയം തോന്നിയ സ്ഥലത്തേക്ക് നീന്തി ചെന്നു മുങ്ങി താഴുന്നത് ഒരു പിഞ്ചു കുഞ്ഞു തന്നെയാണ് അയൽവാസിയായ മൂന്നു വയസ്സുള്ള കുഞ്ഞു. വീട്ടുകാരുടെ കണ്ണൊന്നു തെറ്റിയപ്പോൾ മുറ്റത്തിറങ്ങിയ കുഞ് കാല് തെന്നി പുഴയിലേക്ക് വീഴുകയായിരുന്നു കുട്ടിയേയും കയ്യിൽ പിടിച്ചു ഷമ്മാസ് കരയിലേക്ക് നീന്തിയടുത്തു ഒരു ജീവന്റെ തുടിപ്പ് അപകടത്തിലാണെന്ന് തോന്നിയപ്പോൾ മുന്നും പിന്നും ആലോചിക്കാതെ എടുത്തു ചാടിയ ഈ പതിനഞ്ചുകാരന്റെ മനോദാർഢ്യത്തെ അഭിനന്ദിക്കാൻ വാക്കുകൾ കൊണ്ട് സാധ്യമല്ല..
ഒരു പത്താം ക്‌ളാസ്സുകാരൻ അവന് ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി ചെയ്തു..
What's Your Reaction?