ടി20 ലോകകപ്പ് 2024: പാകിസ്ഥാനെ ആറ് റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ

Jun 10, 2024 - 08:46
 0
ടി20 ലോകകപ്പ് 2024: പാകിസ്ഥാനെ ആറ് റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ

ഐസിസി ടി20 ലോകകപ്പ് 2024ല്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മത്സരത്തില്‍ പാകിസ്ഥാനെ ആറ് റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യയുടെ വിജയക്കുതിപ്പ്. ആദ്യ മത്സരത്തില്‍ അമേരിക്കയോട് തോറ്റ പാകിസ്ഥാന് മുന്നോട്ടുള്ള കുതിപ്പില്‍ ഇന്ത്യയ്‌ക്കെതിരെ വിജയിക്കേണ്ടത് നിര്‍ണായകമായിരുന്നു. എന്നാല്‍ മത്സരത്തില്‍  ഇന്ത്യ മുന്നോട്ടുവെച്ച 120 വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാകിസ്ഥാന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സെടുക്കാനെ ആയുള്ളു.

44 ബോളില്‍ 31 റണ്‍സെടുത്ത മുഹമ്മദ് റിസ്വാനാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. ബാബര്‍ അസം 13, ഉസ്മാന്‍ ഖാന്‍ 13, ഫഖര്‍ സമാന്‍ 13, ഇമാസ് വാസിം 15 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ഇന്ത്യയ്ക്കായി ബോളര്‍മാര്‍ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.  ബുംറ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഹാര്‍ദ്ദിക് രണ്ടും അര്‍ഷ്ദീപ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ കോഹ്‌ലിയും രോഹിത്തുമടങ്ങുന്ന ഇന്ത്യയുടെ പേരുകേട്ട ബാറ്റിംഗ് നിര ദയനീയമായി തകര്‍ന്നിടിയുന്ന കാഴ്ചയാണ് കാണാനായത്. ഒടുക്കം 19-ഓവറില്‍ 119-ന് ഇന്ത്യ ഓള്‍ഔട്ടായി. ഋഷഭ് പന്തിന്റെ പോരാട്ടമാണ് ഇന്ത്യയെ നാണക്കേടില്‍നിന്നും രക്ഷിച്ചത്.

42 റണ്‍സെടുത്ത ഋഷഭ് പന്താണ് ടീമിന്റെ ടോപ് സ്‌കോറര്‍. രോഹിത് ശര്‍മ്മ 13, വിരാട് കോഹ്‌ലി 4, അക്‌സര്‍ പട്ടേല്‍ 20, സൂര്യകുമാര്‍ യാദവ് 7, ശിവം ദുബൈ 3, രവീന്ദ്ര ജഡേജ 0, അര്‍ഷ്ദീപ് സിംഗ് 9, ജസ്പ്രീത് ബുംറ 0, മുഹമ്മദ് സിറാജ് 7 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

പാകിസ്ഥാനായി നസീം ഷായും ഹാരിസ് റൗഫും മൂന്ന് വീതം വിക്കറ്റെടുത്തു. മുഹമ്മദ് ആമിര്‍ രണ്ടും ഷഹീന്‍ അഫ്രീദി ഒരു വിക്കറ്റും വീഴ്ത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow