രത്തൻ ടാറ്റയുടെ കാർ വിൽപനയ്ക്ക്, വില 14 ലക്ഷം രൂപ
വാഹന ലോകത്ത് ഏറെ ചരിത്രങ്ങൾ പറയാനുള്ള കമ്പനിയാണ് ബ്യൂക്ക്. 1899 ൽ ഡിട്രോയിറ്റിൽ സ്ഥാപിതമായ ബ്യൂക്കിനെ ഏറ്റെടുത്തുകൊണ്ടായിരുന്നു ജനറൽ മോട്ടോഴ്സിന്റെ
വാഹന ലോകത്ത് ഏറെ ചരിത്രങ്ങൾ പറയാനുള്ള കമ്പനിയാണ് ബ്യൂക്ക്. 1899 ൽ ഡിട്രോയിറ്റിൽ സ്ഥാപിതമായ ബ്യൂക്കിനെ ഏറ്റെടുത്തുകൊണ്ടായിരുന്നു ജനറൽ മോട്ടോഴ്സിന്റെ ആരംഭം തന്നെ. തുടർന്ന് അമേരിക്കൻ ലക്ഷ്വറി വാഹന വിപണിയിലെ ഇഷ്ട ബ്രാൻഡായി മാറി ബ്യൂക്ക്. ഇറക്കുമതി വഴി ഇന്ത്യയിലും സാന്നിധ്യം തെളിയിച്ചിട്ടുണ്ട് ബ്യൂക്ക്. അതിലൊന്നാണ് രത്തൻ ടാറ്റയുടെ 1976 മോഡൽ ബ്യൂക്ക് സ്കൈലാർക്ക് എസ്ആർ.
രത്തൻ ടാറ്റ ഉപയോഗിച്ചുകൊണ്ടിരുന്ന ഈ ക്ലാസിക് കാർ വിൽപനയ്ക്ക് വെച്ചിരിക്കുന്നു. ടാറ്റ വർഷങ്ങൾക്ക് മുമ്പ് വിറ്റ കാറിന്റെ ഇപ്പോഴത്തെ ഉടമയാണ് 14 ലക്ഷം രൂപയ്ക്ക് കാർ വിൽക്കാൻ വെച്ചിരിക്കുന്നത്. റണ്ണിങ് കണ്ടീഷനിലുള്ള കാറിന് തനിമ നഷ്ടപ്പെടാതെ സൂക്ഷിച്ചിട്ടുണ്ടെന്നാണ് ഉടമ പറയുന്നത്. എംഎംഎച്ച് 7474 റജിസ്ട്രേഷനിലാണ് കാർ. 1953 മുതൽ 1998 വരെ പുറത്തിറങ്ങിയ സ്കൈലാർക്കിന്റെ മൂന്നാം തലമുറയാണിത്. വി 8 എൻജിനാണ് കാറിൽ ഉപയോഗിക്കുന്നത്.
സ്കൈലാർക്കിന്റെ ഏറ്റവും മുന്തിയ വകഭേദമാണ് എസ്ആർ. 145 ബിഎച്ച്പി കരുത്തുള്ള 5 ലീറ്റർ എൻജിൻ, 155 ബിഎച്ച്പി കരുത്തുള്ള 5.8 ലീറ്റർ എൻജിൻ, 170 ബിഎച്ച്പി കരുത്തുള്ള 5.7 ലീറ്റർ എൻജിൻ എന്നിങ്ങനെ മൂന്നു വി8 എൻജിൻ ഓപ്ഷനുകളിലാണ് മൂന്നാം തലമുറ സ്കൈലാർക് വിപണിയിലിറങ്ങിക്കൊണ്ടിരുന്നത്.
What's Your Reaction?