കുട്ടിക്കാലത്ത് മുതലക്കുഞ്ഞുമായി വീട്ടിലെത്തി; അമ്മ വഴക്കു പറഞ്ഞു: മോദി
ബാലനായിരിക്കേ കുളിക്കാനായി തടാകത്തിലെത്തിയപ്പോൾ തടാകത്തീരത്ത് നിന്ന് കിട്ടിയ മുതലക്കുഞ്ഞുമായി വീട്ടിലെത്തിയ കാര്യം മോദി ഓർത്തെടുത്തത്. ചെയ്തത് ശരിയല്ലെന്നും തടാകത്തീരത്ത് തിരികെ കൊണ്ടുവിടാൻ അമ്മ
പതിനേഴോ പതിനെട്ടോ വയസുള്ളപ്പോള്‍ താന്‍ വീട് ഉപേക്ഷിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിന് ശേഷം ഹിമാലത്തിലാണ് കഴിഞ്ഞതെന്നും മോദി പറഞ്ഞു. ഡിസ്കവറി ചാനലിലെ പ്രശസ്തമായ ഷോ മാന്‍ വെര്‍സസ് വൈല്‍ഡില്‍ അതിഥിയായി എത്തിയതായിരുന്നു പ്രധാനമന്ത്രി. അവതാരകൻ ബ്രയർ ഗ്രിൽസിനൊപ്പമുള്ള യാത്രയിലാണ് മോദി കുട്ടിക്കാലത്തെ അനുഭവങ്ങൾ ഓർത്തെടുത്തത്.
കുട്ടിക്കാലത്ത് മുതലക്കുഞ്ഞുമായി വീട്ടിലെത്തിയെന്നും അമ്മ വഴക്കു പറഞ്ഞെന്നും നരേന്ദ്ര മോദി പറഞ്ഞു. മുതലക്കുഞ്ഞിന്റെ കഥ അവതാരകൻ ചോദിച്ചപ്പോഴായിരുന്നു ബാലനായിരിക്കേ കുളിക്കാനായി തടാകത്തിലെത്തിയപ്പോൾ തടാകത്തീരത്ത് നിന്ന് കിട്ടിയ മുതലക്കുഞ്ഞുമായി വീട്ടിലെത്തിയ കാര്യം മോദി ഓർത്തെടുത്തത്. ചെയ്തത് ശരിയല്ലെന്നും തടാകത്തീരത്ത് തിരികെ കൊണ്ടുവിടാൻ അമ്മ ഉപദേശിച്ചപ്പോൾ അതു പോലെ അനുസരിച്ചുവെന്നും മോദി പറഞ്ഞു. തനിക്കൊരിക്കലും പേടി തോന്നിയിട്ടില്ലെന്നും അതിന് കാരണം തന്‍റെ ജന്മനാ ഉള്ള പോസിറ്റീവായ പ്രകൃതമാണെന്നും മോദി പരിപാടിയില്‍ പറഞ്ഞു. എന്തുകൊണ്ട് ഒരു കാര്യം സംഭവിച്ചില്ലെന്ന് താന്‍ ഒരിക്കലും ചിന്തിക്കാറില്ല. നമ്മളൊരിക്കലും ജീവിതത്തെ ചെറിയ ചെറിയ ഭാഗങ്ങളായി കാണരുതെന്നും മോദി പറഞ്ഞു. മഴയും തണുപ്പും കൂസാതെ, കൊടുംകാട്ടിൽ നടന്നും നദിയിലൂടെ യാത്ര ചെയ്തും ഉത്തരാഖണ്ഡിലെ ജിം കോർബെറ്റ് ദേശീയപാർക്കിലെ വനത്തിലായിരുന്നു യാത്ര. യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുൾപ്പെടെയുള്ളവർ ഈ ഷോയിൽ അതിഥികളായെത്തിയിട്ടുണ്ട്. പ്രകൃതിയോടിണങ്ങി ജീവിച്ചതിന്റെ അനുഭവവും വന്യജീവി സംരക്ഷണത്തിന്റെ ആവശ്യകതകളും മോദി പങ്കുവച്ചു.
ശൈത്യകാലത്ത് മഞ്ഞുതുള്ളികൾ തീർക്കുന്ന ഉപ്പുപാളി ശേഖരിക്കുമായിരുന്നുവെന്നും സോപ്പുപൊടി പോലെ അത് ഉപയോഗിച്ചാണ് തുണി അലക്കിയിരുന്നതെന്നു മോദി പറഞ്ഞു. അത് വെള്ളത്തിൽ ചേർത്ത് കുളിക്കുമായിരുന്നു. ഇസ്തിരിപ്പെട്ടിക്കു പകരം കൽക്കരി ചെമ്പുപാത്രത്തിൽ കത്തിച്ചാണ് തുണി തേച്ചിരുന്നത്. ഇന്നത്തെ സഞ്ചാരം ഒരു വിനോദയാത്രയെന്നു സങ്കൽപിച്ചാൽ ഗുജറാത്തിൽ മുഖ്യമന്ത്രിയായി സ്ഥാനമേറ്റതു മുതലുള്ള 18 വർഷത്തിനിടയിലെ എന്റെ ആദ്യത്തെ വെക്കേഷനാണിത്.
പ്രധാനമന്ത്രി സ്ഥാനം സ്വപ്‌നം കണ്ടിരുന്നുവോയെന്ന ചോദ്യത്തിന് രാജ്യത്തിന്‍റെ വികസനം മാത്രമാണ് സ്വപ്‌നം കണ്ടിരുന്നതെന്ന് അദ്ദേഹം മറുപടി നല്‍കി. പ്രധാനമന്ത്രിപദം സ്വപ്നമായിരുന്നില്ല. ഉത്തരവാദിത്തപൂർവം ജോലി ചെയ്യുന്നതിൽ മാത്രമായിരുന്നു ശ്രദ്ധ. സ്ഥാനലബ്ധികളൊന്നും തലക്കനമായി മാറാറില്ല– മോദി പറഞ്ഞു. താന്‍ ആദ്യം ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയായിരുന്നുവെന്നും 13 വര്‍ഷം മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചുവെന്നും ഒരു പുതിയ യാത്രയുടെ തുടക്കമായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് താന്‍ ഈ ജോലി ചെയ്യേണ്ടതുണ്ടെന്ന് എന്‍റെ രാജ്യം തീരുമാനിച്ചുവെന്നും. അതിനാല്‍ അഞ്ച് വര്‍ഷമായി ഈ ജോലി ചെയ്യുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
What's Your Reaction?