മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള തീരത്ത് വടക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട് .

Aug 13, 2019 - 17:59
 0
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള തീരത്ത് വടക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട് .

ആയതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളതല്ല.

13 -08-2019 മുതൽ 17-08-2019 വരെ തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ തെക്ക് പടിഞ്ഞാറ് , മധ്യ അറബിക്കടലിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്.

13-08-2019 മുതൽ 16-08-2019 വരെ തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ തെക്ക് കിഴക്ക് , വടക്ക് അറബിക്കടലിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്
.
13-08-2019 മുതൽ 17-08-2019 വരെ തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ കോമോറിൻ പ്രദേശത്തും ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്.

13-08-2019 മുതൽ 15-08-2019 വരെ വടക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ കേരള, കർണാടക ലക്ഷദ്വീപ് തീരങ്ങളിലും ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്.

മേൽപറഞ്ഞ കാലയളവിൽ മത്സ്യത്തൊഴിലാളികൾ പ്രസ്തുത പ്രദേശങ്ങളിൽ കടലിൽ പോകരുതെന്ന് നിർദേശിക്കുന്നു.

കേരള തീരത്ത് ഉയർന്ന തിരമാല സാധ്യത മുന്നറിയിപ്പ്
13/08/2019 രാത്രി 11:30 വരെ പൊഴിയൂർ മുതൽ കാസറഗോഡ് വരെയുള്ള കേരള തീരത്ത് 2.5 മുതൽ 2.8 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം (INCOIS) അറിയിച്ചു.

 

Facebook: KSDMA

What's Your Reaction?

like

dislike

love

funny

angry

sad

wow