പ്ലസ് വൺ സീറ്റ് പ്രതിസന്ധി; കെഎസ്‌യു നടത്തിയ മാർച്ചിൽ സംഘർഷം, ജലപീരങ്കി പ്രയോഗിച്ച് പൊലീസ്
മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് വിവിധ ജില്ലകളിൽ കെഎസ്‌യു നടത്തിയ മാർച്ചിൽ സംഘർഷം. പാലക്കാട്, കണ്ണൂര്‍ ജില്ലകളിലെ കെഎസ്‍യു നടത്തിയ മാർച്ചിലാണ് പൊലീസും പ്രവർത്തകരും തമ്മിലാണ് സംഘർഷമുണ്ടായത്. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കണ്ണൂരിൽ ഒരു വിഭാഗം പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. അറസ്റ്റ് ചെയ്ത് നീക്കിയവരെ കൊണ്ടുപോവുകയായിരുന്ന പൊലീസ് വാഹനം തടയാനും പ്രവർത്തകർ ശ്രമിച്ചു. പാലക്കാട് ബാരിക്കേഡിന് മുകളിൽ കയറിയും കെഎസ്‍യു പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
What's Your Reaction?