PF പെന്‍ഷന്‍ കേസില്‍ തൊഴിലാളികള്‍ക്ക് ആശ്വാസം; 15,000 രൂപ പരിധി റദ്ദാക്കി സുപ്രീംകോടതി

പി എഫ് പെൻഷൻ കേസിൽ സുപ്രീംകോടതി കേരള ഹൈക്കോടതി വിധി ഭാഗികമായി ശരിവച്ചു. ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്‍ഷന്‍ നല്‍കണമെന്ന കേരള ഹൈക്കോടതി വിധിയ്ക്ക് അനുകൂലമായി സുപ്രീംകോടതി വിധി.

Nov 5, 2022 - 02:26
 0
PF പെന്‍ഷന്‍ കേസില്‍ തൊഴിലാളികള്‍ക്ക് ആശ്വാസം; 15,000 രൂപ പരിധി റദ്ദാക്കി സുപ്രീംകോടതി

പി എഫ് പെൻഷൻ കേസിൽ സുപ്രീംകോടതി കേരള ഹൈക്കോടതി വിധി ഭാഗികമായി ശരിവച്ചു. ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്‍ഷന്‍ നല്‍കണമെന്ന കേരള ഹൈക്കോടതി വിധിയ്ക്ക് അനുകൂലമായി സുപ്രീംകോടതി വിധി. പെന്‍ഷന് നിശ്ചയിച്ച ശമ്പളപരിധി 15000 രൂപയായി നിശ്ചയിച്ച കേന്ദ്ര ഉത്തരവും സുപ്രീംകോടതി റദ്ദാക്കി.

പുതിയ പെന്‍ഷന്‍ പദ്ധതിയിലേക്ക് മാറാന്‍ നാല് മാസം കൂടി സമയം കോടതി അനുവദിക്കുകയും ചെയ്തു. ഉയർന്ന ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെൻഷൻ നൽകുന്നതുമായി ബന്ധപ്പെട്ട ഹർജികളിലാണ് സുപ്രീം കോടതിയുടെ നിർണായക വിധി. ഓഗസ്റ്റ് 11ന് വാദം പൂർത്തിയാക്കിയിരുന്നു.

Also Read-'തെലങ്കാനയിലെ TRS എംഎല്‍എ മാർക്ക് 100 കോടി; BJP നീക്കത്തിനു പിന്നിൽ തുഷാർ വെള്ളാപ്പള്ളി'; മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു

ഇതുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര തൊഴിൽ മന്ത്രാലയവും ഇപിഎഫ്ഒയും നൽകിയ ഹ‍ർജികളാണു പരിഗണിച്ചത്. . ചീഫ് ജസ്റ്റിസ് യു.യു.ലളിതിനു പുറമേ, ജഡ്ജിമാരായ അനിരുദ്ധ ബോസ്, സുധാൻഷു ധൂലിയ എന്നിവരുൾപ്പെട്ട ബെഞ്ചാണ് വാദം കേട്ടത്.

കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം വന്ന 2014 സെപ്റ്റംബര്‍ ഒന്നിന് മുമ്പ് ഉയര്‍ന്ന പെന്‍ഷന് ഓപ്ഷന്‍ നല്‍കാതെ വിരമിച്ചവര്‍ക്ക്‌ ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കില്ല. പെന്‍ഷന്‍ നിശ്ചയിക്കുന്നതിന് കണക്കാക്കുക വിരമിക്കുന്നതിന് മുമ്പുള്ള അഞ്ച് വര്‍ഷത്തെ ശരാശരി ശമ്പമായിരിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow