സിനിമയുടെ കാസ്റ്റിംഗ് ശ്രമകരമായ ജോലിയായിരുന്നു; ചതുരത്തിലേക്ക് സ്വാസിക എത്തിയതെങ്ങനെയെന്ന് സിദ്ധാര്‍ത്ഥ് ഭരതന്‍ പറയുമ്പോള്‍
പ്രഖ്യാപനം മുതല്‍ സോഷ്യല്‍ മീഡിയയിലും സിനിമാ ലോകത്തും ഏറെ ചര്‍ച്ചയായ സിനിമയാണ് ചതുരം. സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരുന്നത്. ഇന്റിമേറ്റ് രംഗങ്ങള്‍ ഉള്ള ഈ ചിത്രത്തിലേക്ക് എന്തുകൊണ്ട് നടി സ്വാസികയെ
പ്രഖ്യാപനം മുതല്‍ സോഷ്യല്‍ മീഡിയയിലും സിനിമാ ലോകത്തും ഏറെ ചര്‍ച്ചയായ സിനിമയാണ് ചതുരം. സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരുന്നത്. ഇന്റിമേറ്റ് രംഗങ്ങള്‍ ഉള്ള ഈ ചിത്രത്തിലേക്ക് എന്തുകൊണ്ട് നടി സ്വാസികയെ തന്നെ നായികയായി തിരഞ്ഞെടുത്തു എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ഇപ്പോള്‍ സംവിധായകന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍.
ആണിന്റേയും പെണ്ണിന്റേയും പ്രശ്നങ്ങള്‍ പറയുന്ന ചിത്രമാണ് ചതുരമെന്ന് നേരത്തെ സിദ്ധാര്‍ത്ഥ് പറഞ്ഞിരുന്നു. പലതരത്തിലുള്ള ക്രൈമുകള്‍ പെരുകുന്ന കേരളത്തില്‍ ചര്‍ച്ച ചെയ്യേണ്ട പ്രമേയമാണ് ചതുരത്തിന്റേതെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. സ്വാസിക വളരെ ബോള്‍ഡായ ഒരു കഥാപാത്രമായാണ് ചിത്രത്തില്‍ എത്തുന്നത്.
സ്വാസികയെ ഈ ചിത്രത്തില്‍ കാസ്റ്റ് ചെയ്യാന്‍ തീരുമാനിക്കുന്നത് വാസന്തി എന്ന ചിത്രത്തിന് സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയ സമയത്താണ്. അവരുടെ കുറച്ച് ക്ലിപ്പിങ്സ് ഒക്കെ കണ്ടിരുന്നു. യങ്ങും ബ്യൂട്ടിഫുളും ആയിട്ടുള്ള ഒരു പെണ്‍കുട്ടി. അതിന് ശേഷം യൂട്യൂബില്‍ എപ്പോഴോ ബ്രൗസ് ചെയ്യുമ്പോള്‍ തുടരും എന്നൊരു ഷോട്ട് ഫിലിം കണ്ടു. അതിലും ഈ കുട്ടി തന്നെ. കുഴപ്പമില്ലാതെ ചെയ്തിട്ടുമുണ്ട്. അങ്ങനെ ഇവരെ കോണ്‍ടാക്ട് ചെയ്തു. അവര്‍ വന്നു.
സ്വാസിക അമ്മയ്ക്കൊപ്പമായാണ് വന്നത്. മുഴുനീള ക്യാരക്ടറുണ്ടെന്ന് മനസിലാക്കി. ഇറോട്ടിസം ചെറുതായി വന്ന് പോവുന്നുണ്ടെന്നും മനസിലാക്കിയിരുന്നു. കിസിംഗ് സീനൊക്കെയുണ്ടെന്നും ആ സമയത്ത് എന്റെ ക്യാമറ പൂവിലേക്കോ ഫാനിലേക്കോ പോവില്ലെന്നും അവിടെത്തന്നെ കാണുമെന്നും പറഞ്ഞിരുന്നു. എനിക്ക് കുഴപ്പമില്ല, നമുക്കത് ചെയ്യാമെന്നായിരുന്നു സ്വാസിക പറഞ്ഞത്. അതിന് ശേഷമായാണ് റോഷനോട് കഥ പറഞ്ഞത്. തിരക്കഥ ഡിമാന്‍ഡ് ചെയ്ത കാര്യമാണ് അത്. അല്ലാതെ ഞാനായിട്ട് തിരുകിക്കയറ്റിയതല്ലെന്നുമായിരുന്നു സിദ്ധാര്‍ത്ഥ് ഭരതന്‍ പറഞ്ഞത്.
അങ്ങനെ ഒരു ദിവസം സ്വാസികയുമായി ഫോണില്‍ സംസാരിക്കുമ്പോള്‍ നിന്റെ വേറെ ഏതെങ്കിലും ഷോട്ട് ഫിലിമോ വര്‍ക്കോ ഉണ്ടെങ്കില്‍ അയക്കാമോ എന്ന് ചോദിച്ചു. അപ്പോള്‍ തന്നെ അവള്‍ സീത സീരിയല്‍ എപ്പിസോഡിന്റെ ഒരു ക്ലിപ്പ് അയച്ചു. ഇത് കണ്ട് ഞാന്‍ ഞെട്ടി. സത്യമായും ഞെട്ടി. അയ്യോ എന്ന് തോന്നി. ടെലിവിഷന്‍ താരങ്ങള്‍ മോശമായതുകൊണ്ടല്ല പറഞ്ഞത്. ഞാന്‍ എടുക്കേണ്ട പണിയുടെ ലെവല്‍ ആലോചിച്ചാണ് ടെന്‍ഷന്‍ ആയത്.
അങ്ങനെ ഞാന്‍ വീണ്ടും അമ്മയുടെ അടുത്ത് പോയി അമ്മേ ഇവര്‍ സീരിയല്‍ ആക്ട്രസ് ആണല്ലോ എന്ന് ചോദിച്ചു. അതെയെന്ന് പറഞ്ഞു. അമ്മയ്ക്ക് ഇത് അറിയാമായിരുന്നെങ്കില്‍ പറയാമായിരുന്നില്ലേന്ന് ചോദിച്ചപ്പോള്‍ അഞ്ച് കൊല്ലമായി സീതയില്‍ അഭിനയിക്കുന്ന നടിയാണെന്നും നീ അറിയില്ലേയെന്നും ചോദിച്ചു. സാസ്വികയുമൊത്തുള്ള ഷൂട്ട് എളുപ്പമായിരുന്നു.
സീരിയല്‍ താരങ്ങളെ കുറിച്ച് പൊതുവെ പറയുന്ന കാര്യം ഓവര്‍ ആക്ടിങ് ആയിരിക്കുമെന്നാണല്ലോ. ശരിക്കും ഓവര്‍ ആക്ട് ചെയ്യുന്നവരെ ഡയരക്ട് ചെയ്യുന്നതാണ് സുഖം. ലെവല്‍ കുറച്ചാല്‍ മതിയല്ലോആക്ടിങ് ഇല്ലാത്തവരുടെ അടുത്ത് നിന്ന് കൊണ്ടുവരാനാണ് പാട്. അറിയുന്നവര്‍ തന്നെ അണ്ടര്‍ ആക്ടിങ് എന്ന് പറഞ്ഞ് നില്‍ക്കും. സാസ്വികയ്ക്കൊപ്പമുള്ള ഷൂട്ട് എളുപ്പമായിരുന്നു. ചില സീനുകള്‍ ചെയ്യുമ്പോള്‍ ലെവല്‍ കുറയ്ക്കണമെന്നും ദേ ടെലിവിഷന്‍ കേറിവന്നു എന്നുമൊക്കെ ഞാന്‍ പറയുമായിരുന്നു (ചിരി), സിദ്ധാര്‍ത്ഥ് പറയുന്നു.
ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യാനായി താന്‍ നടത്തിയ മുന്നൊരുക്കങ്ങളെ കുറിച്ച് നടി സ്വാസികയും വ്യക്തമാക്കി. ആ രംഗങ്ങള്‍ ചെയ്യുമ്പോള്‍ ചിരി വരും പലപ്പോഴും റീടേക്ക് പോയിട്ടുണ്ട് എന്നാണ് സ്വാസിക പറയുന്നത്.ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുന്നതിന് മുമ്പ് താന്‍ ചെയ്ത കാര്യം തിരക്കഥ നന്നായി വായിക്കുക എന്നതാണ്. എന്താണോ സംവിധായകന്‍ പറയുന്നത് അത് വ്യക്തമായി കേട്ട് മനസിലാക്കുകയും ചെയ്തു. ആ രംഗത്ത് വരുന്ന തനിക്കും റോഷനും അലന്‍ ചേട്ടനും എല്ലാം സംവിധായകന്‍ കാര്യങ്ങള്‍ വളരെ വ്യക്തമായി പറഞ്ഞു തരും.
എല്ലാം വ്യക്തമായിട്ടാണ് ടേക്കിലേക്ക് കടക്കുക. ഇന്റിമേറ്റ് രംഗത്തില്‍ അഭിനയിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഒന്നാമത് അത്രയും നേരം സംസാരിച്ചു നിന്ന സുഹൃത്തിനൊപ്പമാണ് ഇത്തരമൊരു രംഗത്ത് അഭിനയിക്കേണ്ടി വരിക. ചിരി വരും. അപ്പോള്‍ റീ ടേക്ക് പോവും. അതല്ലെങ്കില്‍ ലൈറ്റ് പോവും, ഫോക്കസ് പോകും.
അപ്പോഴൊക്കെ റീ ടേക്കുകള്‍ വരും. അങ്ങനെ വരുമ്പോള്‍ മടുപ്പാകും, എന്തിനാണ് ഈ രംഗം ചെയ്യുന്നത് എന്ന തോന്നല്‍ പോലും ഉണ്ടാവും. നാല് സെക്കന്റ് മാത്രമേ ആ രംഗം ഉള്ളുവെങ്കിലും. അതിന് എടുക്കുന്ന പരിശ്രമം വളരെ കൂടുതലാണ് എന്നാണ് സ്വാസിക അഭിമുഖത്തില്‍ പറയുന്നത്.
What's Your Reaction?