'തെലങ്കാനയിലെ TRS എംഎല്‍എ മാർക്ക് 100 കോടി; BJP നീക്കത്തിനു പിന്നിൽ തുഷാർ വെള്ളാപ്പള്ളി'; മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു

തെലങ്കാനയിലെ 'ഓപ്പറേഷൻ കമലയ്ക്ക്' പിന്നിൽ ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളപ്പള്ളിയാണെന്ന ഗുരുതര ആരോപണവുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. ടിആർഎസിലെ നാലു എംഎൽഎമാരെ 100 കോടി രൂപ നൽകി ബിജെപിയിലെത്തിക്കാനുള്ള ശ്രമം നടന്നെന്ന് ചന്ദ്രശേഖര്‍ റാവു ആരോപിച്ചു.

Nov 4, 2022 - 19:24
 0

എംഎൽഎമാരെ ബിജെപിയിൽ എത്തിക്കാൻ നീക്കം നടത്തിയ നാല് ബ്രോക്കർമാരിൽ ഒരാൾ തുഷാർ വെള്ളാപ്പള്ളിയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേരിട്ടുള്ള നോമിനിയാണ് തുഷാറെന്നും ചന്ദ്രശേഖര്‍ റാവു ആരോപിച്ചു.

തെലങ്കാന രാഷ്ട്ര സമിതിയിലെ (ടിആർഎസ്) നാലു എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമിച്ച മൂന്നുപേരെ കോടിക്കണക്കിന് രൂപയുമായി പൊലീസ് പിടികൂടിയ സംഭവത്തെ പരാമർശിച്ചായിരുന്നു ചന്ദ്രശേഖർ റാവുവിന്‍റെ ആരോപണം. കേസിൽ അറസ്റ്റിലായ മൂന്ന് ഏജൻ്റുമാരും തുഷാറിറെ ബന്ധപ്പെട്ടതിന്റെ ഫോൺവിവരങ്ങളും അദ്ദേഹം പുറത്തുവിട്ടു.

Also Read-Gujarat Election| ഗുജറാത്ത് തെരഞ്ഞെടുപ്പ് രണ്ടുഘട്ടമായി; ഡിസംബർ ഒന്നിനും അഞ്ചിനും വോട്ടെടുപ്പ്, എട്ടിന് വോട്ടെണ്ണൽ

തുഷാറിന്റെ നിർദേശപ്രകാരമാണ് ഇവ‍ര്‍ പ്രവർത്തിച്ചത്. ലഭ്യമായ തെളിവുകൾ തെലങ്കാന ഹൈക്കോടതിക്ക് കൈമാറി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ളവർക്കും അന്വേഷണ ഏജൻസികൾക്കും തെളിവുകൾ കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു. എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നതിൻ്റെ വീഡിയോ ദൃശ്യങ്ങൾ കെസിആർ പുറത്തുവിട്ടു.

തെലങ്കാനയ്ക്ക് പുറമെ ആന്ധ്ര പ്രദേശ്, ഡൽഹി, രാജസ്ഥാൻ സർക്കാരുകളെ വീഴ്ത്താനാണ് ശ്രമം നടന്നതെന്ന് അദ്ദേഹം പറഞ്ഞു. രെഗകന്തറാവു, ഗുവാല ബാലരാജു, ബീരം ഹർഷവർധൻ റെഡ്ഡി, പൈലറ്റ് രോഹിത് റെഡ്ഡി എന്നീ എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമിച്ച രാമചന്ദ്ര ഭാരതി എന്ന സതീഷ് ശർമ, നന്ദകുമാർ, സിംഹയാജി സ്വാമിത് എന്നിവരെയാണു പൊലീസ് പിടികൂടിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow