പാസ്പോര്‍ട്ടിന് അപേക്ഷിക്കാനുള്ള ചട്ടങ്ങള്‍ ലഘൂകരിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇനിമുതല്‍ ഇഷ്ടമുള്ള പാസ്പോര്‍ട്ട് ഓഫിസില്‍ അപേക്ഷ നല്‍കാം. ഡല്‍ഹിയില്‍ നടന്ന പാസ്പോര്‍ട്ട് സേവാദിനത്തോടനുബന്ധിച്ചുള്ള ചടങ്ങിൽ കേന്ദ്രമന്ത്രി സുഷമ സ്വരാജ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഒരുവര്‍ഷമായി താമസിക്കുന്ന മേല്‍വിലാസത്തിന്റെ പരിധിയിലുള്ള പാസ്പോര്‍ട്ട് ഓഫിസില്‍ മാത്രമേ നിലവിലെ വ്യവസ്ഥ അനുസരിച്ചു പാസ്പോര്‍ട്ടിന് അപേക്ഷിക്കാനാകൂ. ഈ വ്യവസ്ഥയാണു കേന്ദ്രം ഉപേക്ഷിച്ചത്. ഇതോടെ ഡല്‍ഹിയിലുള്ള വ്യക്തിക്കു കൊച്ചിയിലോ തിരുവനന്തപുരത്തോ അപേക്ഷ നല്‍കാനാകും. പാസ്പോര്‍ട്ട് അപേക്ഷ മൊബൈലിലൂടെ നല്‍കാന്‍ കഴിയുന്ന പാസ്പോര്‍ട്ട് സേവാ ആപ്പും ചടങ്ങില്‍ പരിചയപ്പെടുത്തി. ഓണ്‍ലൈന്‍ വഴിയായിരിക്കും പൊലീസ് വെരിഫിക്കേഷന്‍. രാജ്യത്തെ മികച്ച പാസ്പോര്‍ട്ട് കേന്ദ്രത്തിനുള്ള പുരസ്കാരം തിരുവനന്തപുരം പാസ്പോര്‍ട്ട് ഓഫീസിനു ലഭിച്ചു. കേന്ദ്രമന്ത്രി സുഷമ സ്വരാജില്‍നിന്നു പാസ്പോര്‍ട്ട് ഓഫിസര്‍ ആഷിഖ് കാരാട്ടില്‍ പുരസ്കാരം ഏറ്റുവാങ്ങി.