ഗൂഗിൾ പിരിച്ചുവിടൽ തുടങ്ങി ; യുഎസിൽ ആദ്യഘട്ട നടപടികൾ ആരംഭിച്ചു
അമേരിക്കയിൽ ഗൂഗിളിന്റെ ആദ്യഘട്ട പിരിച്ചുവിടൽ ആരംഭിച്ചതായി റിപ്പോർട്ടുകൾ. ഇന്ത്യയിലെ നിർദ്ദിഷ്ട യൂണിറ്റുകളിലെ തൊഴിലാളികൾക്ക് പിരിച്ചുവിടൽ കത്തുകൾ ലഭിച്ചു തുടങ്ങിയതായും സൂചനയുണ്ട്. ഗുരുഗ്രാം, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ഗൂഗിൾ ഇന്ത്യയുടെ പ്രധാന ഓഫീസുകൾ. ഗൂഗിൾ ഇന്ത്യ സ്റ്റാഫ് അംഗമായ രജനീഷ് കുമാർ ലിങ്ക്ഡ്ഇന്നിലെ ഒരു പോസ്റ്റിൽ പറയുന്നത് ഗൂഗിൾ ഇന്ത്യയിലെ സമീപകാല പിരിച്ചുവിടലുകൾ ഉയർന്ന വൈദഗ്ധ്യവും കഴിവുറ്റവരുമായ ചില സഹപ്രവർത്തകരെ ബാധിച്ചുവെന്നാണ്. ഗൂഗിൾ ഇന്ത്യയിലെ ഒരു അക്കൗണ്ട് മാനേജറായ കമാൽ ഡേവും തന്റെ പിരിച്ചുവിടലിനെ കുറിച്ച് വെളിപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. […]
അമേരിക്കയിൽ ഗൂഗിളിന്റെ ആദ്യഘട്ട പിരിച്ചുവിടൽ ആരംഭിച്ചതായി റിപ്പോർട്ടുകൾ. ഇന്ത്യയിലെ നിർദ്ദിഷ്ട യൂണിറ്റുകളിലെ തൊഴിലാളികൾക്ക് പിരിച്ചുവിടൽ കത്തുകൾ ലഭിച്ചു തുടങ്ങിയതായും സൂചനയുണ്ട്. ഗുരുഗ്രാം, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ഗൂഗിൾ ഇന്ത്യയുടെ പ്രധാന ഓഫീസുകൾ. ഗൂഗിൾ ഇന്ത്യ സ്റ്റാഫ് അംഗമായ രജനീഷ് കുമാർ ലിങ്ക്ഡ്ഇന്നിലെ ഒരു പോസ്റ്റിൽ പറയുന്നത് ഗൂഗിൾ ഇന്ത്യയിലെ സമീപകാല പിരിച്ചുവിടലുകൾ ഉയർന്ന വൈദഗ്ധ്യവും കഴിവുറ്റവരുമായ ചില സഹപ്രവർത്തകരെ ബാധിച്ചുവെന്നാണ്. ഗൂഗിൾ ഇന്ത്യയിലെ ഒരു അക്കൗണ്ട് മാനേജറായ കമാൽ ഡേവും തന്റെ പിരിച്ചുവിടലിനെ കുറിച്ച് വെളിപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, ഉല്പന്ന മേഖലകളിലും പ്രവർത്തനങ്ങളിലും കമ്പനി കർശനമായ അവലോകനം നടത്തിയിട്ടുണ്ടെന്നാണ് പിച്ചൈ പറയുന്നത്.
പിരിച്ചുവിടലിന് പിന്നാലെ നിയമന നടപടികളുമായി ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ രംഗത്ത് വന്നത് വാർത്തയായിരുന്നു. കഴിഞ്ഞ മാസമാണ് പിച്ചൈ പിരിച്ചുവിടൽ പ്രഖ്യാപിച്ചത്. ഗൂഗിളിലെ മൊത്തം തൊഴിലാളികളുടെ ആറ് ശതമാനം പിച്ചൈ വെട്ടിക്കുറച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്. അതായത് ഏകദേശം 12000 ജീവനക്കാരെ പിരിച്ചുവിടുമെന്ന്. എന്നാൽ ഗൂഗിൾ ഇതിനകം തന്നെ പിരിച്ചുവിടലുകൾ അവസാനിപ്പിച്ച് പുതിയ നിയമനം ആരംഭിച്ചുവെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ടുകൾ പറഞ്ഞിരുന്നത്. ഗൂഗിൾ ഇന്ത്യ ലിങ്ക്ഡ്ഇനിൽ ഒന്നിലധികം ജോലി ഒഴിവുകളും പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഗ്രേപ്‌വിൻ – കോർപ്പറേറ്റ് ചാറ്റ് ഇന്ത്യയിലെ നിരവധി ഉപയോക്താക്കൾ, ഗൂഗിൾ ഉടൻ തന്നെ ഇന്ത്യയിൽ പിരിച്ചുവിടൽ ആരംഭിക്കുമെന്ന സൂചനകൾ പങ്കിട്ടിട്ടുണ്ട്. കമ്പനി ഇതുവരെ ഔദ്യോഗികമായി ഇത് സംബന്ധിച്ച വെളിപ്പെടുത്തലുകൾ നടത്തിയിട്ടില്ല. മാനേജർ, സ്റ്റാർട്ടപ്പ് സക്സസ് ടീം, എംപ്ലോയി റിലേഷൻസ് പാർട്ണർ, സ്റ്റാർട്ടപ്പ് സക്സസ് മാനേജർ, ഗൂഗിൾ ക്ലൗഡ്, വെണ്ടർ സൊല്യൂഷൻസ് കൺസൾട്ടന്റ്, ഗൂഗിൾ ക്ലൗഡ്, പ്രൊഡക്റ്റ് മാനേജർ, ഡാറ്റാബേസ് ഇൻസൈറ്റുകൾ എന്നിവയിലാണ് ഗൂഗിൾ ഇന്ത്യ ആളെ തിരയുന്നത്. ഹൈദരാബാദ്, ബെംഗളൂരു, ഗുരുഗ്രാം എന്നിവയുൾപ്പെടെയുള്ള ഗൂഗിൾ ഓഫീസുകളിലേക്കാണ് ആളെ തിരയുന്നത്. ഗൂഗിളിന് പുറമെ, ആമസോൺ, മെറ്റാ, ട്വിറ്റർ തുടങ്ങിയ മറ്റ് സാങ്കേതിക ഭീമൻമാരും ആഗോളതലത്തിൽ ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിട്ടു. കൂട്ട പിരിച്ചുവിടൽ കേസുകൾ ഇല്ലാത്ത ഒരേയൊരു സാങ്കേതിക സ്ഥാപനമാണ് നിലവിൽ ആപ്പിൾ.
What's Your Reaction?