സമൃദ്ധി വായ്പാമേള 53 കോടിയുടെ വായ്പാ വിതരണം ചെയ്തു
കേന്ദ്ര സാമ്പത്തിക വകുപ്പിൻറെ നിർദ്ദേശപ്രകാരം എറണാകുളം ജില്ലയുടെ ലീഡ് ബാങ്കായ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ ബാങ്കുകളും വിവിധ സർക്കാർ വകുപ്പുകളും പങ്കെടുത്ത സമൃദ്ധി വായ്പാമേളയും പൊതുജന സമ്പർക്ക പരിപാടിയും സംഘടിപ്പിച്ചു.
മേളയിൽ 251 വായ്പകളിൽ ആയി 53 കോടി രൂപയുടെ വായ്പ അനുമതിപത്രങ്ങൾ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തു. ഹൈബി ഈഡൻ എംപി മേള ഉദ്ഘാടനം ചെയ്തു. പ്രളയവും കോവിഡും സൃഷ്ടിച്ച സാമ്പത്തിക തൊഴിൽ പ്രതിസന്ധിയിൽ നിന്ന് സംസ്ഥാനത്തെ കരകയറ്റാനുള്ള ഉത്തരവാദിത്വം ബാങ്കുകൾ നിർവഹിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി മേയർ അഡ്വക്കറ്റ് എം അനിൽകുമാർ അധ്യക്ഷത വഹിച്ചു. ജനങ്ങളിൽ സമ്പദ്ഘടനയുടെ പുരോഗതിക്ക് ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും പ്രധാന പങ്ക് വഹിക്കേണ്ടത് ബാങ്കുകൾ ആണെന്ന് മേയർ ഓർമ്മിപ്പിച്ചു. ഇത്തരം പരിപാടികൾ ജില്ലയുടെ താഴെ തലങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കണമെന്ന ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ് നിർദ്ദേശിച്ചു .
സബ് കളക്ടർ വിഷ്ണുരാജ് വിവിധ ബാങ്കുകളുടെ മേഖല മേധാവികളായ അന്നമ്മ തോമസ് (കാനറാ ബാങ്ക്) പ്രശാന്ത് കുമാർ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) ആർ ദേവരാജൻ (യൂണിയൻ ബാങ്ക് എറണാകുളം റൂറൽ) ജോയി തോമസ് (ഫെഡറൽ ബാങ്ക് ) ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ഷീബ എന്നിവരും പ്രസംഗിച്ചു. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എറണാകുളം മേഖലാ മേധാവി സി ജെ മഞ്ജുനാഥ സ്വാമി സ്വാഗതവും ലീഡ് ബാങ്ക് ചീഫ് മാനേജർ സി സതീഷ് നന്ദിയും പറഞ്ഞു. ബാങ്കുകൾ ജനങ്ങളിലേക്ക് എന്ന ദൗത്യവുമായി ഇത്തരം വായ്പാമേള കളും പൊതുജനസമ്പർക്ക പരിപാടികളും ബ്ലോക്ക് തലത്തിലും സംഘടിപ്പിക്കണമെന്ന് ലീഡ് ബാങ്ക് മാനേജർ സി സതീഷ് അറിയിച്ചു.
കേന്ദ്ര സാമ്പത്തിക വകുപ്പിൻറെ നിർദ്ദേശപ്രകാരം എറണാകുളം ജില്ലയുടെ ലീഡ് ബാങ്കായ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ ബാങ്കുകളും വിവിധ സർക്കാർ വകുപ്പുകളും പങ്കെടുത്ത സമൃദ്ധി വായ്പാമേളയും പൊതുജന സമ്പർക്ക പരിപാടിയും ഉദ്ഘാടനം ചെയ്തു.മേളയിൽ 251 വായ്പകളിൽ ആയി 53 കോടി രൂപയുടെ വായ്പ അനുമതിപത്രങ്ങൾ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തു.
കൊച്ചി മേയർ അഡ്വക്കറ്റ് എം അനിൽകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ജാഫർ മാലിക്, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ്,യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എറണാകുളം മേഖലാ മേധാവി സി ജെ മഞ്ജുനാഥ സ്വാമി, ലീഡ് ബാങ്ക് ചീഫ് മാനേജർ സി സതീഷ്, സബ് കളക്ടർ വിഷ്ണുരാജ്,വിവിധ ബാങ്കുകളുടെ മേഖല മേധാവികളായ അന്നമ്മ തോമസ് (കാനറാ ബാങ്ക്) പ്രശാന്ത് കുമാർ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) ആർ ദേവരാജൻ (യൂണിയൻ ബാങ്ക് എറണാകുളം റൂറൽ) ജോയി തോമസ് (ഫെഡറൽ ബാങ്ക് ) ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ഷീബ തുടങ്ങിയവർ പങ്കെടുത്തു.
What's Your Reaction?