Paris Olympics 2024| പാരീസിൽ വെങ്കലത്തിളക്കത്തിൽ ഇന്ത്യന്‍ ഹോക്കി ടീം; ഒളിംപിക്സ് മെഡൽ നേട്ടം പതിമൂന്നാം തവണ
പാരിസ് ഒളിമ്പിക്സിൽ ഇന്ത്യന്‍ ഹോക്കി ടീമിന് വെങ്കത്തിളക്കം. വ്യാഴാഴ്ച നടന്ന വെങ്കല മെഡല്‍ പോരാട്ടത്തില്‍ സ്‌പെയിനിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് കീഴടക്കിയാണ് തുടര്‍ച്ചയായ രണ്ടാം ഒളിമ്പിക്‌സിലും ഇന്ത്യന്‍ ടീം മെഡൽ അണിഞ്ഞിരിക്കുന്നത്. ടോക്കിയോയിൽ വെങ്കലം നേടിയതിന് പിന്നാലെയാണ് പാരിസിലും വെങ്കലത്തിളക്കത്തിൽ ഇന്ത്യൻ ടീം നിറഞ്ഞു നിൽക്കുന്നത്.
ഇന്ത്യയുടെ മോഡൽ നേട്ടത്തിന് നിര്‍ണായകമായത് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്ങിന്റെ ഇരട്ട ഗോളുകളാണ്. പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യ നേടുന്ന നാലാമത്തെ മെഡലാണിത്. ഒളിമ്പിക് ഹോക്കി ചരിത്രത്തിലെ മൂന്നാമത്തെ വെങ്കലവും. പാരീസ് ഒളിംപിക്‌സിന് ശേഷം വിരമിക്കുമെന്ന് ശ്രീജേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ ടീമിന് പാരിസ് ഒളിമ്പിക്സിൽ വെങ്കലം നേടാനായതോടെ മെഡൽ തിളക്കത്തിൽ ശ്രീജേഷിന് കളിക്കളത്തിൽ നിന്നും മടങ്ങാനായി.ഇത് ഇന്ത്യന്‍ ജേഴ്‌സിയില്‍ ശ്രീജേഷിന്റ 335-ാം മത്സരംകൂടിയായിരുന്നു.
മത്സരത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ ഗോളുകളൊന്നും പിറന്നിരുന്നില്ല. സ്‌പെയ്‌നിന്റെ ഒരു ഗോള്‍ ശ്രമം ശ്രീജേഷിന്റെ മികവിൽ രക്ഷപ്പെടുത്തി. എന്നാല്‍ രണ്ടാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ സ്‌പെയ്ന്‍ ഗോള്‍ നേടി. 18-ാം മിനിറ്റില്‍ പെനാല്‍റ്റ് സ്‌ട്രോക്കിലൂടെയായിരുന്നു മിറാലസ് ഗോളടിച്ചത്. പിന്നാലെ രണ്ട് പെനാല്‍റ്റി കോര്‍ണര്‍ സ്‌പെയ്‌നിന് ലഭിച്ചെങ്കിലും അത് നേട്ടത്തിലെത്തിച്ചില്ല. 28-ാം മിനിറ്റിലെ സ്പെയിനിന്റെ മറ്റൊരു ശ്രമം പോസ്റ്റില്‍ തട്ടിത്തെറിച്ചു. രണ്ടാം ക്വാര്‍ട്ടര്‍ അവസാനിക്കാനിരിക്കുമ്പോഴാണ് ഇന്ത്യ സമനില ഗോള്‍ കണ്ടെത്തിയത്. 33-ാം മിനിറ്റില്‍ മറ്റൊരു പെനാല്‍റ്റി കോര്‍ണറും ലക്ഷ്യത്തിലെത്തിച്ച ഹര്‍മന്‍പ്രീത് ഇന്ത്യയ്ക്ക് ലീഡ് നൽകുകയായിരുന്നു.
1928ലെ ആംസ്റ്റർഡാം ഗെയിമിലാണ് ഇന്ത്യൻ ഹോക്കി ടീം ആദ്യ ഒളിമ്പിക് മെഡൽ നേടിയത്. അഞ്ച് മത്സരങ്ങളിൽ നിന്ന് 29 ഗോളുകൾ അടിച്ച് സ്വർണം നേടി. നെതർലാൻഡ്‌സിനെതിരായ ഫൈനലിൽ ഹാട്രിക് അടക്കം 14 ഗോളുകളാണ് ധ്യാന് ചന്ദ് നേടിയത്. ഇന്ത്യൻ പുരുഷ ഹോക്കി ടീം ഒളിമ്പിക്സിൽ ആദ്യമായി വെങ്കലം നേടുന്നത് 1968 മെക്സിക്കോയിലാണ്. പിന്നീട് 1972 മ്യൂണിച്ചിലും ഇത് ആവർത്തിച്ചു. അവസാനമായി ടോക്കിയോയില്‍ നടന്ന ഒളിമ്പിക്സിലും ഇന്ത്യൻ പുരുഷ ഹോക്കി ടീം വെങ്കലം നേടി. 1980ല്‍ മോസ്കോയില്‍ നടന്ന ഒളിമ്പിക്സിലാണ് ഇന്ത്യ അവസാനമായി സ്വർണ്ണം നേടിയത്. 1960ലെ റോമിൽ നടന്ന ഒളിമ്പിക്സിൽ ആണ് ഇന്ത്യയുടെ പുരുഷ ഹോക്കി ആദ്യമായി സിൽവർ നേടിയത്
What's Your Reaction?