അമിത് ഷായ്ക്ക് ആഭ്യന്തരം, പ്രതിരോധം രാജ്നാഥ് സിങ്ങിന്

രണ്ടാം മോദി സർക്കാരിൽ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആഭ്യന്തര മന്ത്രി‌യാകും. കഴിഞ്ഞ കേന്ദ്രസർക്കാരില്‍ ആഭ്യന്തര മന്ത്രിയായിരുന്ന രാജ്നാ

Jun 1, 2019 - 01:33
 0
അമിത് ഷായ്ക്ക് ആഭ്യന്തരം, പ്രതിരോധം രാജ്നാഥ് സിങ്ങിന്

ന്യൂഡൽഹി∙ രണ്ടാം മോദി സർക്കാരിൽ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആഭ്യന്തര മന്ത്രി‌യാകും. കഴിഞ്ഞ കേന്ദ്രസർക്കാരില്‍ ആഭ്യന്തര മന്ത്രിയായിരുന്ന രാജ്നാഥ് സിങ് ഇക്കുറി പ്രതിരോധ മന്ത്രിയാകും. മോദി സർക്കാരിലെ പുതുമുഖമായ മുൻ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറാണ് വിദേശകാര്യ മന്ത്രി. മുൻ പ്രതിരോധ മന്ത്രി നിർമല സീതാരാമൻ പുതിയ മന്ത്രിസഭയിൽ ധനകാര്യം കൈകാര്യം ചെയ്യും. കേരളത്തിൽനിന്നുള്ള വി. മുരളീധരൻ വിദേശകാര്യ, പാർലമെന്ററികാര്യ സഹമന്ത്രിയായും ചുമതലയേൽക്കും.

 

നരേന്ദ്ര മോദി – പ്രധാനമന്ത്രി – പഴ്സനേൽ, പൊതുപരാതി പരിഹാരം, പെൻഷൻ, ആണവോർജം, ബഹിരാകാശം, എല്ലാ പ്രധാനപ്പെട്ട നയപരമായ പ്രശ്നങ്ങളും, ഇതര മന്ത്രിമാർക്കു വിഭജിച്ചു നൽകിയിട്ടില്ലാത്ത മറ്റു വകുപ്പുകൾ

ക്യാബിനറ്റ് മന്ത്രിമാരും വകുപ്പുകളും

രാജ്നാഥ് സിങ്– പ്രതിരോധം

അമിത്ഷാ – ആഭ്യന്തരം

നിതിൻ ഗഡ്കരി– ഗതാഗതം, ചെറുകിട വ്യവസായ സംരംഭങ്ങള്‍

ഡി.വി. സദാനന്ദ ഗൗഡ – വളം, രാസവസ്തു

നിർമല സീതാരാമൻ – ധനകാര്യം, കമ്പനികാര്യം

റാംവിലാസ് പസ്വാൻ – ഭക്ഷ്യ, പൊതുവിതരണം

നരേന്ദ്രസിങ് തോമർ – കൃഷി, കാർഷിക ക്ഷേമം, ഗ്രാമവികസനം, പഞ്ചായത്തീരാജ്

രവിശങ്കർ പ്രസാദ് – നിയമം, വാർത്താവിനിമയം, ഐടി

ഹസിമ്രത് കൗർ ബാദൽ – ഭക്ഷ്യ സംസ്കരണ വ്യവസായങ്ങള്‍

തവർചന്ദ് ഗെ‍ഹ്‍ലോട്ട് – സാമൂഹിക നീതി

എസ്. ജയശങ്കര്‍ – വിദേശകാര്യം

രമേഷ് പൊക്രിയാൽ നിഷാങ്ക് – മാനവവിഭവശേഷി

അർജുൻ മുണ്ട – ആദിവാസിക്ഷേമം

സ്മൃതി ഇറാനി – വനിതാ ശിശുക്ഷേമം, ടെക്സ്റ്റൈൽസ്

ഹർഷവർദ്ധൻ – ആരോഗ്യം, കുടുംബക്ഷേമം, ശാസ്ത്ര സാങ്കേതിക വിദ്യ, ഭൗമശാസ്ത്രം

പ്രകാശ് ജാവഡേകർ – വനം, പരിസ്ഥിതി, ഇൻഫർമേഷൻ, വാർത്താ വിതരണ പ്രക്ഷേപണം

പിയൂഷ് ഗോയൽ– റെയിൽവേ, വാണിജ്യവും വ്യവസായവും

ധർമേന്ദ്ര പ്രധാൻ– പെട്രോളിയം, പ്രകൃതി വാതകം, സ്റ്റീൽ

മുഖ്താർ അബ്ബാസ് നഖ‍്‍വി– ന്യൂനപക്ഷകാര്യം

പ്രഹ്ലാദ് ജോഷി– പാർലമെന്ററികാര്യം, കല്‍ക്കരി, ഖനി

മഹേന്ദ്രനാഥ് പാണ്ഡെ– വൈദഗ്ധ്യ വികസനം

അരവിന്ദ് ഗണ്‍പദ് സാവന്ദ്– ഘനവ്യവസായങ്ങൾ, പൊതുമേഖല

ഗിരിരാജ് സിങ്– മൃഗസംരക്ഷണം, ക്ഷീരം, ഫിഷറീസ്

ഗജേന്ദ്ര സിങ് ഷെഖാവത്ത്– ജൽശക്തി

സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും വകുപ്പുകളും

സന്തോഷ് ഗാങ്‍വർ – തൊഴിൽ

റാവു ഇന്ദർജിത് സിങ് – സ്റ്റാറ്റിസ്റ്റിക്സ്, പദ്ധതി നടപ്പാക്കൽ, ആസൂത്രണം

ശ്രീപദ് യശോ നായിക് – ആയുർവേദം, യോഗയും നാച്ചുറോപതിയും, യുനാനി, സിദ്ധ, ഹോമിയോപതി, പ്രതിരോധ മന്ത്രാലയം

ജിതേന്ദ്ര സിങ് – വടക്കു കിഴക്കൻ മേഖലാ വികസന മന്ത്രാലയം, പ്രധാനമന്ത്രിയുടെ ഓഫിസ്, പഴ്സനേല്‍, പൊതുപരാതി പരിഹാരം, പെൻഷൻ, ആണവോർജം, ബഹിരാകാശം

കിരൺ റിജിജു – യുവജനകാര്യം, കായികം, ന്യൂനപക്ഷകാര്യം

പ്രഹളാദ് സിങ് പട്ടേൽ – സംസ്കാരികം, ടൂറിസം

രാജ്കുമാര്‍ സിങ് – ഊർജം, പാരമ്പര്യേതര ഊർജം, വൈദഗ്ധ്യ വികസനം

ഹർദീപ് സിങ് പുരി – ഭവനനിർമാണം, നഗരവികസനം, വ്യോമയാനം, വാണിജ്യവും വ്യവസായവും

മൻസുഖ് എൽ. മണ്ഡവ്യ – തുറമുഖം, രാസവസ്തു, വളം

സഹമന്ത്രിമാർ

ഫഗൻസിങ് കുലസ്തെ – സ്റ്റീൽ

അശ്വനികുമാർ ചൗബെ – ആരോഗ്യം, കുടുംബക്ഷേമം

അർജുൻ റാം മേഘ്‌വാൾ – പാർലമെന്ററികാര്യം, ഘനവ്യവസായങ്ങൾ, പൊതുമേഖല

ജനറൽ (റിട്ട.) വി.കെ.സിങ് – റോഡ് ഗതാഗതം, ദേശീയ പാതകൾ

കൃഷൻ പാൽ ഗുജ്ജർ – സാമൂഹിക നീതി, ശാക്തീകരണം

റാവസാഹെബ് ധൻവെ – ഭക്ഷ്യം, പൊതുവിതരണം

ജി.കിഷൻ റെഡ്ഡി – ആഭ്യന്തരം

പുരുഷോത്തം രൂപാല – കൃഷി, കർഷകക്ഷേമം

രാംദാസ് അഠാവ്‌ലെ – സമൂഹികനീതി, ശാക്തീകരണം

സാധ്വി നിരഞ്ജൻ ജ്യോതി – ഗ്രാമീണവികസനം

ബാബുൽ സുപ്രിയോ – പരിസ്ഥിതി, വനം, കാലാവസ്ഥാമാറ്റം

സഞ്ജീവ് കുമാർ ബല്യാൻ – മൃഗസംരക്ഷണം, ക്ഷീരം, ഫിഷറീസ്

സഞ്ജയ് ദോത്രെ – മാനവവിഭവശേഷി വികസം, വാർത്താവിനിമയം, ഇലക്ട്രോണിക്സ്, ഐടി

അനുരാഗ് സിങ് ഠാക്കൂർ – ധനകാര്യം, വ്യവസായം

സുരേഷ് അംഗദി – റെയിൽവേ

നിത്യാനന്ദ് റായ് – ആഭ്യന്തരം

രത്തൻലാൽ കട്ടാരിയ – ജലക്ഷേമം, സാമൂഹികനീതി, ശാക്തീകരണം

വി. മുരളീധരൻ – വിദേശകാര്യം, പാർലമെന്ററികാര്യം

രേണുക സിങ് സറുത – ആദിവാസിക്ഷേമം

സോം പ്രകാശ് – വാണിജ്യവും വ്യവസായവും

രാമേശ്വർ തേലി – ഭക്ഷ്യസംസ്കരണ വ്യവസായങ്ങൾ

പ്രതാപ് ചന്ദ്ര സാരംഗി – സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായം, മൃഗസംരക്ഷണം, ക്ഷീരം, ഫിഷറീസ്

കൈലാഷ് ചൗധരി – കൃഷി, കാർഷികക്ഷേമം

ദേബശ്രീ ചൗധരി – വനിത, ശിശുക്ഷേമം

What's Your Reaction?

like

dislike

love

funny

angry

sad

wow