ലോകായുക്ത ഓര്‍ഡിനന്‍സ് എജിയുടെ നിയമോപദേശം പരിഗണിച്ച്: പി.രാജീവ്
ലോകായുക്ത ഓര്‍ഡിനന്‍സ് എജിയുടെ നിയമോപദേശം പരിഗണിച്ചെന്ന് നിയമമന്ത്രി പി.രാജീവ്. ഇന്ത്യയില്‍ മറ്റൊരിടത്തും ഇല്ലാത്ത നിയമമാണ് കേരളത്തിലേത്.
ലോകായുക്ത ഓര്‍ഡിനന്‍സ് എജിയുടെ നിയമോപദേശം പരിഗണിച്ചെന്ന് നിയമമന്ത്രി പി.രാജീവ്. ഇന്ത്യയില്‍ മറ്റൊരിടത്തും ഇല്ലാത്ത നിയമമാണ് കേരളത്തിലേത്. നിയമങ്ങള്‍ സ്വാഭാവിക നീതിക്കും ഭരണഘടനയ്ക്കും വിധേയമായിരിക്കണം. മുഖ്യമന്ത്രിക്കും മന്ത്രി ആര്‍.ബിന്ദുവിനും എതിരായ പരാതിയുമായി ഇതിന് ബന്ധമില്ലെന്നും മന്ത്രി പറഞ്ഞു. ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന ഒാര്‍ഡിനന്‍സുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പൊതുരംഗത്തെ അഴിമതി തടയാനുള്ള ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന ഒാര്‍ഡിനന്‍സുമായി സര്‍ക്കാര്‍ രംഗത്തെത്തിയത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവയ്ക്കുന്നത്. ലോകായുക്തയുടെ വിധി തള്ളാനുള്ള അധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്ന ഭേദഗതിയാണ് കൊണ്ടുവരുന്നത്. മന്ത്രിസഭ അംഗീകരിച്ച ഒാര്‍ഡിനന്‍സ് ഗവര്‍ണറുടെ അനുമതിക്കായി കൈമാറി.
What's Your Reaction?