അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് ജനുവരി 31 വരെ നീട്ടി
രാജ്യത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ ഡിസംബര്‍ 15 മുതല്‍ അന്തരാഷ്ട്ര വിമാന സര്‍വീസുകളുടെ വിലക്ക് നീക്കാന്‍ തീരുമാനം DGCA കൈകൊണ്ടെങ്കിലും വിദേശ രാജ്യങ്ങളില്‍ ഒമിക്രോണ്‍ വകഭേദം വ്യാപകമായ സാഹചര്യത്തിലാണ് വിലക്കുകള്‍ നീട്ടിയത്
ആഗോളതലത്തിൽ കോവിഡിന്‍റെ ഒമിക്രോൺ വകഭേദം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര സർവീസുകൾക്കുള്ള വിലക്ക് ഇന്ത്യ ജനുവരി 31 വരെ നീട്ടി. ഡിജിസിഎയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ രാജ്യത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ ഡിസംബര്‍ 15 മുതല്‍ അന്തരാഷ്ട്ര വിമാന സര്‍വീസുകളുടെ വിലക്ക് നീക്കാന്‍ തീരുമാനം DGCA കൈകൊണ്ടെങ്കിലും വിദേശ രാജ്യങ്ങളില്‍ ഒമിക്രോണ്‍ വകഭേദം വ്യാപകമായ സാഹചര്യത്തിലാണ് വിലക്കുകള്‍ നീട്ടിയത്. ജനുവരി 31ന് ശേഷമുള്ള കൊവിഡ് സാഹചര്യം വിലയിരുത്തിയ ശേഷം മാത്രമേ വിലക്കുകള്‍ പിന്‍വലിക്കുകയുള്ളുവെന്ന് DGCA അറിയിച്ചു.
കഴിഞ്ഞ മൂന്നു മാസങ്ങളിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് 19 (Covid 19) കേസുകൾ റിപ്പോർട്ട് ചെയ്തത് കേരളത്തിൽ. ഇന്ത്യയിൽ ചികിത്സയിലുള്ള 98,416 പേരിൽ 40,730 പേരും കേരളത്തിലാണുള്ളത്. ഒമിക്രോൺ (Omicron) സാഹചര്യത്തിൽ കേരളം കൂടുതൽ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു.
വർദ്ധിച്ചുവരുന്ന കോവിഡ് -19 കേസുകൾ, പ്രതിവാര പോസിറ്റിവിറ്റി നിരക്ക്, ചില ജില്ലകളിലെ മരണങ്ങൾ എന്നിവ തടയുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ കേന്ദ്രം അഞ്ച് സംസ്ഥാനങ്ങൾക്കും ഒരു കേന്ദ്രഭരണ പ്രദേശത്തിനും കത്തെഴുതിയിരുന്നു. രോഗികളുടെ എണ്ണം കൂടുതലുള്ളയിടങ്ങളിൽ പരിശോധന കൂട്ടണമെന്ന് കേന്ദ്ര നിർദേശം നിലനിൽക്കുന്നുണ്ട്. എന്നാൽ കേരളം ഇത് ഇതുവരെ പ്രാവർത്തികമാക്കിയിട്ടില്ല.
കേരളം, തമിഴ്‌നാട്, കർണാടക, ഒഡീഷ, മിസോറം, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ പ്രതിരോധ കുത്തിവയ്പ്പ് പരിശോധന, ട്രാക്കിംഗ്, ചികിത്സ, കോവിഡ്-19 ന്റെ വ്യാപനം നിയന്ത്രിക്കുന്നതിനും അനുബന്ധ പെരുമാറ്റങ്ങൾ നടപ്പിലാക്കുന്നതിനുമുള്ള രീതികൾ എന്നിവ തുടരണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.
രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലേയും ആഭ്യന്തര, വിദേശ യാത്രാ നടപടികളും നിബന്ധനകളും വിശദീകരിച്ച് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (Airports Authority of India)പുതിയ മാർഗരേഖ പുറത്തിറക്കി. ഒമിക്രോൺ (Omicron) വ്യാപനത്തിന്റെ സാഹചര്യത്തിൽ റിസ്ക് പട്ടികയിൽ ഉൾപ്പെടുത്തിയ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് കൂടുതൽ നിബന്ധനകൾ ബാധകമാണ്. നിലവിൽ മഹാരാഷ്ട്രയിൽ പ്രഖ്യാപിച്ച അധിക നിബന്ധന ഒഴിച്ച് മറ്റെല്ലാ സംസ്ഥാനങ്ങളും വിദേശത്തു നിന്നെത്തുന്നവർക്ക് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ മാർഗരേഖയാണു ബാധകമാകുക.
കേരളത്തിൽ നിന്നും എത്തുന്നവർക്ക് കർണാടകയിലും ഉത്തരാഖണ്ഡിലും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. തമിഴ്നാട്ടിൽ 72 മണിക്കൂർ മുമ്പുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതിന്റെ തെളിവോ ഹാജരാക്കണം.
What's Your Reaction?