തിരഞ്ഞെടുപ്പിലും സർക്കാർ പരിപാടിയിലും ഫ്ലെക്സ് പാടില്ല; ചതുരശ്ര അടിക്ക് 20 രൂപ പിഴ
സംസ്ഥാനത്ത് ഫ്ലെക്സ് നിരോധിക്കുന്നതു സംബന്ധിച്ചു വിദഗ്ധ സമിതി ശുപാർശ നൽകി. തിരഞ്ഞെടുപ്പ് അടക്കം യാതൊരുവിധ പരസ്യ പ്രചാരണങ്ങൾക്കും പിവിസി ഫ്ലെക്സ്. Flex. Recycle. Green. Malayalam Latest News. Manorama Online. ഫ്ലെക്സ്. ഹരിതച്ചട്ടം. മലയാളം വാർത്തകൾ. കേരള വാർത്തകൾ, news Malayalam
സംസ്ഥാനത്ത് ഫ്ലെക്സ് നിരോധിക്കുന്നതു സംബന്ധിച്ചു വിദഗ്ധ സമിതി ശുപാർശ നൽകി. തിരഞ്ഞെടുപ്പ് അടക്കം യാതൊരുവിധ പരസ്യ പ്രചാരണങ്ങൾക്കും പിവിസി ഫ്ലെക്സ് ഉപയോഗിക്കാനോ പ്രിന്റ് ചെയ്യാനോ പാടില്ല. സർക്കാർ പരിപാടികളുടെയും സ്വകാര്യ, മതപരമായ ചടങ്ങുകളുടെയും പ്രചാരണത്തിനും പിവിസി ഫ്ലെക്സ് ബോർഡ്, ബാനർ ഉപയോഗിക്കരുത്. സർക്കാർ അംഗീകൃത പ്രകൃതിസൗഹൃദ പുനരുപയോഗ പോളിഎത്തിലീനോ പരുത്തിതുണിയോ മാത്രമേ പരസ്യ പ്രചാരണങ്ങൾക്ക് ഉപയോഗിക്കാവൂ. പ്ലാസ്റ്റിക് കോട്ടിങ് ഉള്ള തുണി ഉപയോഗിക്കരുത്.
മറ്റു ശുപാർശകൾ:
- പ്രിന്റ് ചെയ്യുമ്പോൾ ‘റീസൈക്കിൾ, പിവിസി ഫ്രീ’ എന്ന ലോഗോയും ഉപയോഗം അവസാനിക്കുന്ന തീയതിയും പ്രിന്റ് ചെയ്യുന്ന സ്ഥാപനത്തിന്റെ പേരും (പ്രിന്റിങ് നമ്പരും) നിർബന്ധമായും ഉൾപ്പെടുത്തണം.
- ചടങ്ങ് അവസാനിക്കുന്ന ദിവസം, ഉപയോഗം അവസാനിക്കുന്ന തീയതിയായും തീയതി വയ്ക്കാത്ത പരസ്യങ്ങൾക്ക് പരമാവധി 90 ദിവസം പിന്നിട്ടുള്ള തീയതി അവസാന തീയതിയായും നിശ്ചയിക്കും.
- ബാനറുകളിൽ പ്രിന്റിങ് നമ്പർ പതിക്കണം. ഉപഭോക്താവിന്റെ മുഴുവൻ വിവരവും സ്ഥാപനത്തിൽ സൂക്ഷിക്കണം
- ബോർഡുകൾ, ബാനറുകൾ ഉപയോഗം അവസാനിക്കുന്ന തീയതിക്കു ശേഷം പരമാവധി മൂന്നു ദിവസത്തിനുള്ളിൽ സ്ഥാപിച്ചവർ തന്നെ പ്രിന്റ് ചെയ്ത സ്ഥാപനത്തിൽ തിരിച്ചേൽപിക്കണം.
- ഉപയോഗം അവസാനിക്കുന്ന തീയതി കഴിഞ്ഞ് മൂന്നു ദിവസത്തിനു ശേഷവും എടുത്തുമാറ്റാത്ത പക്ഷം ചതുരശ്ര അടിക്ക് നിശ്ചിത നിരക്കിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കാം.
- പ്രിന്റ് ചെയ്തുകൊടുക്കുന്ന സ്ഥാപനങ്ങൾ ഉപയോഗശേഷം തിരിച്ചെത്തിക്കുന്ന ബാനറുകൾ നിർബന്ധമായും തിരിച്ചെടുക്കണം.
- പ്രിന്റ് തുകയ്ക്ക് പുറമേ ചതുരശ്ര അടിക്ക് ഒരു രൂപ നിരക്കിൽ മുൻകൂറായി ഉപഭോക്താവിൽനിന്ന് ഈടാക്കുകയും ഉപയോഗ ശേഷം തിരിച്ചേൽപ്പിക്കുമ്പോൾ മടക്കി നൽകേണ്ടതുമാണ്.
- ഉപഭോക്താവിൽനിന്നു തിരിച്ചെടുത്ത ബാനറുകൾ, പ്രിന്റിങ് സ്ഥാപനങ്ങൾ മെറ്റീരിയൽ സപ്ലൈ ചെയ്യുന്നവർക്കു തിരികെ ഏൽപിക്കണം.
- ഈ അറിയിപ്പിനുശേഷം ഫ്ലെക്സിൽ പ്രിന്റ് ചെയ്യുകയോ ബാനർ/ബോർഡ് സ്ഥാപിക്കുകയോ ചെയ്താൽ പ്രിന്റ് ചെയ്തവരിൽനിന്നും സ്ഥാപിച്ചവരിൽനിന്നും ചതുരശ്ര അടിക്ക് 20 രൂപ നിരക്കിൽ പിഴ ഈടാക്കാം.
What's Your Reaction?