പൊലീസിനെ അധിക്ഷേപിച്ച് മുദ്രാവാക്യം; ഒമ്പത് SDPI പ്രവർത്തകർ മംഗളുരുവിൽ അറസ്റ്റിൽ
പൊലീസിനെ അധിക്ഷേപിച്ച് മുദ്രാവാക്യം വിളിച്ച കേസിൽ ഒൻപത് എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിലായി
പൊലീസിനെ അധിക്ഷേപിച്ച് മുദ്രാവാക്യം വിളിച്ച കേസിൽ ഒൻപത് എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിലായി. എസ്.ഡി.പി.ഐ യോഗത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടയിൽ ബൈക്കിൽ ഇരുന്നാണ് ഇവർ പൊലീസിനെതിരെ മലയാളത്തിൽ അശ്ലീലവർഷം നടത്തിയത്. RSSനെതിരെയും മുദ്രാവാക്യം വിളിയുണ്ട്. പിടിയിലായവരെല്ലാം കർണാടകയിലെ വിവിധ പ്രദേശങ്ങളിലുള്ളവരാണ്. ഇവർ തന്നെയാണ് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.
മംഗളൂരു കങ്കനാടി പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഒൻപത് പേർകൂടി പിടിയിലാകാനുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു. ചോദ്യംചെയ്യലിൽ കേരളത്തിലെ ഒരു വ്യക്തിയിൽനിന്ന് പ്രചോദനം ലഭിച്ചാണ് ഇത്തരത്തിൽ മുദ്രാവാക്യം വിളിച്ചതെന്ന് മൊഴി ലഭിച്ചതായി പൊലീസ് അറിയിച്ചു.
What's Your Reaction?