മലപ്പുറത്തെ പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയിലെ ഹമാസ് നേതാവിന്‍റെ പ്രസംഗം; കേസ് എടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്
മലപ്പുറത്ത് സോളിഡാരിറ്റി സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ ഹമാസ് നേതാവ് പങ്കെടുത്ത സംഭവത്തില്‍ കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്. ഹമാസ് നേതാവ് ഖലീദ് മാഷല്‍ ഓണ്‍ലൈനായി പങ്കെടുത്ത പരിപാടിയിലെ അറബി പ്രസംഗത്തിന്‍റെ ദൃശ്യങ്ങള്‍ പരിഭാഷകരുടെ സഹായത്തോടെ പരിശോധിച്ച ശേഷമാണ് പോലീസ് തീരുമാനത്തിലെത്തിയത്.
ഹമാസിനെ ഭീകര സംഘടനയായി ഇതുവരെ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. യുഎപിഎ ഷെഡ്യൂൾ 1ലെ 42 ഭീകര സംഘടനകളിൽ ഹമാസ് ഇല്ല എന്നും പോലീസ് പറഞ്ഞു. ഐക്യരാഷ്ട്ര സഭയും ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടില്ല. കൂടാതെ, ഖലീദ് മാഷലിന്‍റെ പ്രസംഗത്തിൽ രാജ്യദ്രോഹ പരാമർശം ഇല്ലെന്നും പോലീസ് വ്യക്തമാക്കി.
499 രൂപയ്ക്ക് ക്യാൻവയിൽ ഡിസൈൻ ചെയ്യാൻ പഠിക്കുക
പലസ്തീനിലെ നിലവിലെ സാഹചര്യം മാത്രമാണ് ഹമാസ് നേതാവിന്‍റെ പ്രസംഗത്തിലുള്ളതെന്നും ഐപിസി 153 പ്രകാരം പ്രസംഗത്തിൽ രാജ്യദ്രോഹ പരാമർശം ഇല്ലെന്നും പോലീസിന് നിയമോപദേശം ലഭിച്ചു.
ജമാ അത്ത് ഇസ്ലാമിയുടെ യുവജനസംഘടനയായ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. യുവജനപ്രതിരോധം എന്ന പേരിലാണ് വെള്ളിയാഴ്ച വൈകിട്ട് പരിപാടി സംഘടിപ്പിച്ചത്.
499 രൂപയ്ക്ക് ക്യാൻവയിൽ ഡിസൈൻ ചെയ്യാൻ പഠിക്കുക
ഹമാസ് നേതാവ് പരിപാടിയില്‍ പങ്കെടുത്തതിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. കേരളാ പോലീസിനെ ചോദ്യം ചെയ്ത അദ്ദേഹം ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടിരുന്നു.
What's Your Reaction?