ഛത്തീസ്‌ഗഡിൽ നക്‌സൽ ആക്രമണം: ആറു ജവാൻമാർ കൊല്ലപ്പെട്ടു
റായ്‌പൂര്‍: ഛത്തീസ്‌ഗഡില്‍ നക്‌സൽ ആക്രമണത്തില്‍ ആറ് ജവാൻമാര്‍ കൊല്ലപ്പെട്ടു. ദന്തേവാഡയിലെ ചോല്‍നര്‍ ഗ്രാമത്തിലുണ്ടായ ബോംബ് ആക്രമണത്തില്‍ ചത്തീസ്ഗഡ് ആയുധസേനയിലെ

റായ്‌പൂര്‍: ഛത്തീസ്‌ഗഡില്‍ നക്‌സൽ ആക്രമണത്തില്‍ ആറ് ജവാൻമാര്‍ കൊല്ലപ്പെട്ടു. ദന്തേവാഡയിലെ ചോല്‍നര്‍ ഗ്രാമത്തിലുണ്ടായ ബോംബ് ആക്രമണത്തില്‍ ചത്തീസ്ഗഡ് ആയുധസേനയിലെ രണ്ട് ജവാന്മാരും പൊലീസ് ജില്ലാ സേനയിലെ മൂന്ന് ജവാന്മാരുമാണ് കൊല്ലപ്പെട്ടത്. മറ്റൊരു ജവാന്‍റെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം.
ഏഴ് സുരക്ഷാ ഉദ്യോഗസ്ഥരുമായി നീങ്ങിയ എസ്‍യൂവി സ്‌ഫോടനത്തിൽ തകരുകയായിരുന്നു. ഇതിനു പിന്നാലെയാണ് നക്‌സലുകൾ വെടിയുതിർത്തത്. റോഡിലായിരുന്നു ബോംബ് സ്ഥാപിച്ചിരുന്നത്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ റോഡിൽ വലിയ കുഴിയും രൂപപ്പെട്ടു.
അഞ്ച് പേര്‍ സ്ഥലത്ത് വെച്ച് മരിച്ചപ്പോള്‍ രണ്ട് പേരെ സമീപത്തെ പ്രദേശത്തെ ചികിത്സാ സഹായ കേന്ദ്രത്തിലെത്തിച്ചു. സ്ഥലത്ത് ഇത് ആദ്യമായല്ല സുരക്ഷാ സേന അക്രമത്തിന് ഇരയാകുന്നത്. ഛത്തീസ്‌ഗഡിൽ ശക്തമായ നക്‌സലൈറ്റ് സാന്നിധ്യമുള്ള മേഖലയാണ് ദന്തേവാഡ. സംഭവത്തെത്തുടർന്ന് കൂടുതൽ സൈന്യം മേഖലയിലേക്ക് തിരിച്ചിട്ടുണ്ട്. നക്‌സലുകൾക്കായി തിരച്ചിലും ശക്തമാക്കിയിട്ടുണ്ട്.
മേയ് മാസം ഗരിയാബന്ദില്‍ നടന്ന ആക്രമണത്തില്‍ രണ്ട് ജവാന്മാരാണ് കൊല്ലപ്പെട്ടത്. ദന്തേവാഡയില്‍ തന്നെ ഏപ്രിലില്‍ നടന്ന മാവോയിസ്റ്റ് ആക്രമണത്തില്‍ പരുക്കേറ്റ ജവാന്‍ ആശുപത്രിയില്‍ മരിച്ചിരുന്നു. മാര്‍ച്ച് 11ന് സുഖ്മയില്‍ നടന്ന ആക്രമണത്തില്‍ 9 ജവാന്മാരാണ് കൊല്ലപ്പെട്ടത്.
What's Your Reaction?






