പരസ്യത്തിന് മോദി സർക്കാർ നാലുവർഷം കൊണ്ടു നൽകിയത് 4300 കോടി രൂപ
മുംബൈ∙ വിവിധ മാധ്യമങ്ങളിലെ പരസ്യങ്ങൾക്കും പ്രചാരണങ്ങൾക്കുമായി നരേന്ദ്ര മോദി സർക്കാർ ഇതുവരെ 4300 കോടി രൂപ ചെലവഴിച്ചതായി വിവരാവകാശ രേഖ. മുംബൈ ആസ്ഥാനമായ വിവരാവകാശ പ്രവർത്തകൻ അനിൽ ഗാൽഗലിയാണു കേന്ദ്രത്തിന്റെ ബ്യൂറോ ഓഫ് ഔട്ട്റീച്ച് ആൻഡ് കമ്യൂണിക്കേഷനി(ബിഒസി)ൽനിന്നു വിവരങ്ങൾ തേടിയത്. ബിഒസിയുടെ ധനകാര്യ
മുംബൈ∙ വിവിധ മാധ്യമങ്ങളിലെ പരസ്യങ്ങൾക്കും പ്രചാരണങ്ങൾക്കുമായി നരേന്ദ്ര മോദി സർക്കാർ ഇതുവരെ 4300 കോടി രൂപ ചെലവഴിച്ചതായി വിവരാവകാശ രേഖ. മുംബൈ ആസ്ഥാനമായ വിവരാവകാശ പ്രവർത്തകൻ അനിൽ ഗാൽഗലിയാണു കേന്ദ്രത്തിന്റെ ബ്യൂറോ ഓഫ് ഔട്ട്റീച്ച് ആൻഡ് കമ്യൂണിക്കേഷനി(ബിഒസി)ൽനിന്നു വിവരങ്ങൾ തേടിയത്. ബിഒസിയുടെ ധനകാര്യ ഉപദേഷ്ടാവ് നൽകിയ മറുപടിയിൽ ആകെ 4343.26 കോടി രൂപയാണു പരസ്യങ്ങൾക്കും പ്രചാരണങ്ങൾക്കുമായി നരേന്ദ്ര മോദി സർക്കാർ ചെലവഴിച്ചതെന്നു പറയുന്നു.
പ്രചാരണങ്ങൾക്കായി ആകെ 953.54 കോടി ചെലവഴിച്ചു. ഇതിൽ 424.85 കോടി രൂപ പ്രിന്റ് മീഡിയ വഴിയുള്ള പ്രചാരണത്തിനും 448.97 കോടി രൂപ ഇലക്ട്രോണിക് മീഡിയയ്ക്കു വേണ്ടിയും 79.72 കോടി രൂപ ഔട്ട്ഡോർ പബ്ലിസിറ്റിക്കുമായാണ് ചെലവിട്ടത്. 2014 ജൂൺ മുതൽ 2015 മാർച്ച് വരെയുള്ള കണക്കാണിത്.
2015–16 സാമ്പത്തിക വർഷത്തിൽ മാധ്യമങ്ങൾക്കു പരസ്യത്തിനായി ചെലവഴിച്ച തുകയിൽ വർധനയുണ്ടായി. പ്രിന്റ് മീഡിയയ്ക്ക് 510.69 കോടി, ഇലക്ട്രോണിക് മീഡിയയ്ക്ക് 541.99 കോടി, ഔട്ട്ഡോർ പബ്ലിസിറ്റിക്ക് 118.43 കോടി രൂപയുമാണ് ചെലവഴിച്ചത്. ആകെ 1,171.11 കോടി രൂപ ചെലവിട്ടതായി വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.
2016–17ൽ 1,263.15 കോടി രൂപയാണു സർക്കാർ നീക്കിവച്ചത്. പ്രിന്റ് മീഡിയയ്ക്ക് ഇക്കാലയളവിൽ കുറവു പണമാണു നീക്കിവച്ചത്. 463.38 കോടി രൂപയാണു ചെലവിട്ടത്. എന്നാൽ ഇലക്ട്രോണിക് മീഡിയയ്ക്കു കൂടുതൽ പണം ചെലവിട്ടു– 613.78 കോടി രൂപ. ഔട്ട്ഡോർ പബ്ലിസിറ്റിക്ക് 185.99 കോടി രൂപയാണ് ഇക്കാലയളവിൽ ചെലവിട്ടത്.
What's Your Reaction?