പത്തു വർഷമായി സിനിമയിൽ ചാൻസ് ചോദിക്കുന്നു; ഒടുവിൽ ഫ്ലെക്സ് ബോർഡ് വച്ച് യുവാവ്

പത്തു കൊല്ലമായി സിനിമയിൽ ചാൻസ് കിട്ടാതെ ഫ്ലെക്സ് ബോർഡ് സ്ഥാപിച്ച് യുവാവ്. എറണാകുളം പുതിയകാവ്- തൃപ്പൂണിത്തുറ ഭാഗത്താണ് ഫ്ലെക്സ് പൊന്തിയത്.

Jul 30, 2022 - 08:38
 0
പത്തു വർഷമായി സിനിമയിൽ ചാൻസ് ചോദിക്കുന്നു; ഒടുവിൽ ഫ്ലെക്സ് ബോർഡ് വച്ച് യുവാവ്

പത്തു കൊല്ലമായി സിനിമയിൽ ചാൻസ് കിട്ടാതെ ഫ്ലെക്സ് ബോർഡ് സ്ഥാപിച്ച് യുവാവ്. എറണാകുളം പുതിയകാവ്- തൃപ്പൂണിത്തുറ ഭാഗത്താണ് ഫ്ലെക്സ് പൊന്തിയത്. ശരത് പനച്ചിക്കാട് എന്ന യുവാവാണ് ഇതിനു പിന്നിൽ. ഇദ്ദേഹം കോട്ടയം പനച്ചിക്കാട് സ്വദേശിയാണ്. പത്താം ക്ലാസ് മുതൽ പല സിനിമകളിലും ജൂനിയർ ആർട്ടിസ്റ്റായി പ്രവർത്തിച്ചു. എന്നിട്ടും ഇനിയും അവസരങ്ങൾ ശരത്തിനെ തേടിയെത്തിയിട്ടില്ല.

സിനിമാ മേഖല കൊച്ചി കേന്ദ്രീകരിച്ചതിനാലാണ് ശരത് ഫ്ലെക്സ് ബോർഡ് തൃപ്പൂണിത്തുറയിൽ സ്ഥാപിച്ചത്. നാല് പതിറ്റാണ്ടു മുൻപ് സമാന രീതിയിൽ പത്രപരസ്യം നൽകിയ മമ്മൂട്ടിയാണ് ഇദ്ദേഹത്തിന്റെ പ്രചോദനം. മറ്റുള്ളവർ കളിയാക്കുന്നതിലൊന്നും ശരത്തിനു വിഷമമില്ല എന്ന് പറയുന്നു. സ്വന്തം പേരും, ഫോട്ടോയും, ഫോൺ നമ്പറും ഇതിൽ നൽകിയിട്ടുണ്ട്. ഇത് കണ്ടെങ്കിലും ആരെങ്കിലും വിളിക്കും എന്ന പ്രതീക്ഷയിലാണ് ശരത്.

Summary: A Kottayam native installs a flex board seeking chance to act in Malayalam movies. A hoarding has come up along the Puthiyakavu- Tripunithura stretch in Kochi where he has his name, photograph and phone number on display

What's Your Reaction?

like

dislike

love

funny

angry

sad

wow