സാങ്കേതിക പ്രശ്നങ്ങളെല്ലാം പരിഹരിച്ചു; കൊച്ചി സെന്‍ട്രല്‍ മാളിലെ മള്‍ട്ടിപ്ലക്സ് വീണ്ടും തുറക്കുന്നു
കൊച്ചിയിലെ സിനിമാപ്രേമികള്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. ചലച്ചിത്രാസ്വാദകരുടെ പ്രിയപ്പെട്ട ഇടമായ എംജി റോഡിലെ സെന്‍ട്രല്‍ സ്ക്വയര്‍ മാളില്‍ പ്രവര്‍ത്തിക്കുന്ന സിനിപോളിസ് മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകള്‍ വീണ്ടും തുറക്കുന്നു.
കൊച്ചിയിലെ സിനിമാപ്രേമികള്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. ചലച്ചിത്രാസ്വാദകരുടെ പ്രിയപ്പെട്ട ഇടമായ എംജി റോഡിലെ സെന്‍ട്രല്‍ സ്ക്വയര്‍ മാളില്‍ പ്രവര്‍ത്തിക്കുന്ന സിനിപോളിസ് മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകള്‍ വീണ്ടും തുറക്കുന്നു. ഈ മാസം 30 മുതല്‍ പ്രദര്‍ശനം ആരംഭിക്കും. മാളിലെ ആറാം നിലയിലാണ് മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകള്‍ ഒരുക്കിയിട്ടുള്ളത്. മൂന്ന് സ്ക്രീനുകള്‍ വിഐപി കാറ്റഗറികളിലാണ് ക്രമീകരിച്ചിരിക്കുന്നത്.
2015ല്‍ പ്രവര്‍ത്തനം ആരംഭിച്ച മാളിലെ തിയേറ്ററുകള്‍ സങ്കേതിക കാരണങ്ങളാല്‍ 2017ല്‍ അടച്ചു. അഗ്നിശമന വിഭാഗത്തിന്‍റെ എന്‍ഒസി (നോ ഒബ്‍ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്) ഇല്ലാതെയാണ് തിയേറ്റര്‍ പ്രവര്‍ത്തിക്കുന്നത് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ തിയേറ്റര്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. മാളിന്‍റെ ആറ്, ഏഴ് നിലകളില്‍ പ്രവര്‍ത്തിക്കുന്ന തിയേറ്റര്‍ അനുവദനീയമായ 40 മീറ്റര്‍ ഉയരത്തിന് മുകളില്‍ സ്ഥിതിചെയ്തിരുന്നതിനാലായിരുന്നു നടപടി
What's Your Reaction?