മാക്കൂട്ടം ചുരം റോഡിൽ ഗതാഗത തടസ്സം നീങ്ങുന്നു; ചെറുവാഹനങ്ങൾ കടത്തി വിടും
ഉരുൾ പൊട്ടലിൽ തകർന്ന മാക്കൂട്ടം ചുരം റോഡ് അടിയന്തര അറ്റകുറ്റപ്പണിക്കു ശേഷം ഇന്നുമുതൽ ചെറുവാഹനങ്ങൾക്കു ഗതാഗതത്തിനു തുറന്നുകൊടുക്കും. കണ്ണൂരിൽനിന്നു മൈസുരു, ബെംഗളൂരു, കുടക് എന്നിവിടങ്ങളിലേക്കുള്ള റോഡ് ഗതാഗതത്തിലെ തടസ്സത്തിന് ഇതോടെ ഭാഗിക പരിഹാരമാകും. ബൈക്ക്, കാർ, ജീപ്പ് തുടങ്ങിയവയാണു
ഇരിട്ടി∙ ഉരുൾ പൊട്ടലിൽ തകർന്ന മാക്കൂട്ടം ചുരം റോഡ് അടിയന്തര അറ്റകുറ്റപ്പണിക്കു ശേഷം ഇന്നുമുതൽ ചെറുവാഹനങ്ങൾക്കു ഗതാഗതത്തിനു തുറന്നുകൊടുക്കും. കണ്ണൂരിൽനിന്നു മൈസുരു, ബെംഗളൂരു, കുടക് എന്നിവിടങ്ങളിലേക്കുള്ള റോഡ് ഗതാഗതത്തിലെ തടസ്സത്തിന് ഇതോടെ ഭാഗിക പരിഹാരമാകും. ബൈക്ക്, കാർ, ജീപ്പ് തുടങ്ങിയവയാണു കടന്നുപോകാൻ അനുവദിക്കുകയെന്നു കുടക് അസി.കമ്മിഷണർ സി.ഐ.ശ്രീവിദ്യ അറിയിച്ചു.
മുഴുവൻ അറ്റകുറ്റപ്പണിയും പൂർത്തിയായ ശേഷമേ ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ കടത്തി വിടുന്നതു തീരുമാനിക്കൂ. ഉരുൾപൊട്ടലിൽ റോഡും പാലങ്ങളും തകർന്നതിനെ തുടർന്ന് ഒരു മാസത്തോളമായി മാക്കൂട്ടം ചുരം സംസ്ഥാനാന്തര പാത അടച്ചിട്ട് അറ്റകുറ്റപ്പണി നടത്തി വരികയാണ്. ഇതേ തുടർന്നു ടൂറിസ്റ്റ് ബസുകൾ അടക്കമുള്ള വാഹനങ്ങൾ മാനന്തവാടി വഴിയാണു പോകുന്നത്.
What's Your Reaction?