കുതിരാന്‍ തുരങ്കത്തിലെ ലൈറ്റുകള്‍ ടിപ്പർലോറി ഇടിച്ചുതകർത്തു; ലക്ഷങ്ങളുടെ നഷ്ടം
കുതിരാന്‍ തുരങ്കത്തിലെ ലൈറ്റുകള്‍ ടിപ്പർ ലോറി ഇടിച്ചു തകര്‍ന്നു. 104 ലൈറ്റുകളും ക്യാമറയുമാണ് തകര്‍ന്നത്. ടിപ്പര്‍ ലോറിയുടെ പിന്‍ഭാഗം ഉയര്‍ത്തി വാഹനമോടിച്ചതാണ് കാരണം. ഇടിച്ചുതകർത്ത ശേഷം ലോറി നിര്‍ത്താതെ പോവുകയായിരുന്നു
കുതിരാന്‍ തുരങ്കത്തിലെ ലൈറ്റുകള്‍ ടിപ്പർ ലോറി ഇടിച്ചു തകര്‍ന്നു. 104 ലൈറ്റുകളും ക്യാമറയുമാണ് തകര്‍ന്നത്. ടിപ്പര്‍ ലോറിയുടെ പിന്‍ഭാഗം ഉയര്‍ത്തി വാഹനമോടിച്ചതാണ് കാരണം. ഇടിച്ചുതകർത്ത ശേഷം ലോറി നിര്‍ത്താതെ പോവുകയായിരുന്നു. പത്തുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
കുതിരാൻ തുരങ്കം തുറന്നതിനുശേഷം ആദ്യമായാണ് ഇങ്ങനെയൊരു അപകടം ഉണ്ടാകുന്നത്. പാലക്കാട്– തൃശൂര്‍ തുരങ്കത്തിന്റെ ആദ്യഭാഗത്തെ ലൈറ്റുകളാണ് തകര്‍ന്നത്. കുതിരാൻ തുരങ്കത്തിലേക്കു പ്രവേശിക്കുന്നതിനു മുൻപ് തന്നെ ലോറിയുടെ പുറംഭാഗം ഉയർന്നിരുന്നു. എന്നാൽ ഇക്കാര്യം ഡ്രൈവർ ശ്രദ്ധിച്ചില്ല. പിന്നിലുള്ള വാഹനങ്ങൾ അകലം പാലിച്ചതിനാൽ മറ്റ് അപകടങ്ങളൊന്നും ഉണ്ടായില്ല.
What's Your Reaction?