കെ സി വേണുഗോപാലിനെ പാർലമെന്റിലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ അധ്യക്ഷനായി നിയമിച്ചു

Aug 17, 2024 - 14:11
 0
കെ സി വേണുഗോപാലിനെ പാർലമെന്റിലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ അധ്യക്ഷനായി നിയമിച്ചു

എഐസിസി ജനറൽ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെ.സി. വേണുഗോപാലിനെ പാർലമെന്റിലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ (പിഎസി) അധ്യക്ഷനായി നിയമിച്ചു. ലോക്‌സഭാ സ‌്‌പീക്കർ ഓം ബിർള ഉത്തരവിറക്കി. 15 ലോക്‌സഭാ എം.പിമാരും ഏഴ് രാജ്യസഭാ എം.പിമാരും അടക്കം 22 അംഗങ്ങളാണ് കമ്മിറ്റിയിലുള്ളത്. 2025 ഏപ്രിൽ 30വരെയാണ് കമ്മിറ്റിയുടെ കാലാവധി.

ഒ.ബി.സി ക്ഷേമ കമ്മിറ്റിയിൽ കെ.സുധാകരൻ, പ്രൊഫ. വി. ശിവദാസ്, എസ്‌റ്റിമേറ്റ് കമ്മിറ്റിയിൽ എം.കെ.രാഘവൻ, പബ്ളിക് അണ്ടർടേക്കിംഗ് കമ്മിറ്റിയിൽ കൊടിക്കുന്നിൽ സുരേഷ് , പട്ടികജാതി, പട്ടികവർഗ ക്ഷേമ കമ്മിറ്റിയിൽ പ്രൊഫ. വി.ശിവദാസ് എന്നിവർ അംഗങ്ങളാണ്.

വേണുഗോപാൽ അടക്കമുള്ളവരെ ഉൾപ്പെടുത്തി ഈ മാസമാദ്യം സമിതി പുനഃസംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ ലോക്സഭയിൽ അധീർ രഞ്ജൻ ചൗധരിയായിരുന്നു അധ്യക്ഷൻ. പി.​എ.​സി ചെ​യ​​ർ​മാ​ൻ പ​ദ​വി​യി​ലെ​ത്തു​ന്ന നാ​ലാ​മ​ത്തെ മ​ല​യാ​ളി​യാ​ണ് കെ സി വേണുഗോപാൽ. കേരളത്തിൽനിന്നു മുൻപ് ജോൺ മത്തായി (1948–49), സി.എം.സ്റ്റീഫൻ (1977–78), കെ.വി.തോമസ് (2014–16) എന്നിവരും പിഎസി അധ്യക്ഷരായിട്ടുണ്ട്. 1967 മുതൽ പ്രതിപക്ഷത്തിനാണ് പിഎസി അധ്യക്ഷസ്ഥാനം നൽകുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow