ധനുഷിന്റെ സൂപ്പർഹിറ്റ് ചിത്രം 'രായൻ' ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

Dhanush starrer movie ‘Raayan’ Ott release date announced. movie will release on 23rd august

Aug 17, 2024 - 14:16
 0
ധനുഷിന്റെ സൂപ്പർഹിറ്റ് ചിത്രം 'രായൻ' ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

ധനുഷിന്‍റെ ‘രായന്‍’ ബോക്‌സ് ഓഫീസിൽ തന്റെ വിജയകുതിപ്പ് തുടരുകയാണ്. ചിത്രം റിലീസ് ചെയ്ത ഒരുമാസം പിന്നിടുമ്പോൾ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറക്കാർ. ചിത്രത്തിന്‍റെ ഒഫീഷ്യൽ സ്ട്രീമിംഗ് അവകാശം പ്രൈം വീഡിയോയ്ക്കാണ് ലഭിച്ചിരിക്കുന്നത്.ജൂലൈ 26നാണ് ചിത്രം തീയറ്ററിൽ എത്തിയത്. ധനുഷ് രണ്ടാമതായി സംവിധാനം നിർവഹിച്ച ചിത്രമാണ് ‘രായന്‍’ .ചിത്രം തിയേറ്ററിൽ റിലീസ് ചെയ്ത് നാലാഴ്ചയ്ക്ക് ശേഷം ഓഗസ്റ്റ് 23-ന് പ്രൈം വീഡിയോയിൽ റിലീസ് ചെയ്യും എന്നാണ് പ്രൈം വീഡിയോ ഔദ്യോ​ഗികമായി അറിയിച്ചിരിക്കുന്നത്.

ചിത്രം ആഗോള ബോസ്‌ഓഫീസിൽ 150 കോടി കടന്നിട്ടുണ്ട് . ഇതോടെ ഈ വർഷത്തെ 150 കോടി ക്ലബ്ബിൽ ഇടം നേടിയ ആദ്യ തമിഴ് ചിത്രമായി മാറിയിരിക്കുയാണ് രായൻ.തമിഴ്‌നാട്ടിൽ നിന്ന് മാത്രം 75 കോടിയിലധികം രൂപ ചിത്രം നേടിക്കഴിഞ്ഞു.ധനുഷിന്റെ കരിയറിലെ ആദ്യ 150 കോടി ക്ലബ് ചിത്രം എന്ന നേട്ടവും ഇതോടെ ‘രായന് സ്വന്തം.ഇന്നോളമുള്ള ധനുഷിന്റെ മികച്ച ഓപ്പണിംഗ് കളക്ഷനാണ് രായന്റേത് .എന്തായാലും ചിത്രം ഇനിയും കളക്ഷനില്‍ കുതിപ്പ് നടത്തുമെന്ന കാര്യത്തിൽ സംശയമില്ല.രായൻ എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ് ധനുഷ്.ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ഓം പ്രകാശാണ്, സംഗീത നൽകിയിരിക്കുന്നത് എ ആര്‍ റഹ്‍മാനാണ്.മലയാളത്തില്‍ നിന്ന് അപര്‍ണയ്‍ക്ക് പുറമേ ചിത്രത്തില്‍ നിത്യ മേനൻ, കാളിദാസ് ജയറാം എന്നിവരുമുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow