കാസർഗോഡ് കാറിൽ കഞ്ചാവ് കടത്തിയ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

കഞ്ചാവ് കേസിൽ എസ് എഫ് ഐ മുൻ ഏരിയ സെക്രട്ടറിയടക്കം രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. കാറിൽ കടത്തുകയായിരുന്ന ഒരു കിലോ 140 ഗ്രാം കഞ്ചാവാണ് കുണ്ടംകുഴിയിൽ വച്ച് ബേഡകം പോലീസ് പിടികൂടിയത്.
എസ് എഫ് ഐ മുൻ ബേഡകം ഏരിയാ സെക്രട്ടറിയും കുണ്ടംകുഴി സ്വദേശിയുമായ കുമ്പാറത്തോട്ടെ എ ജി ജിതിൻ ബീംബുങ്കാലിലെ കെ മിഥുൻ, എന്നിവരെയാണ് ബേഡകം പോലീസ് അറസ്റ്റ് ചെയ്തത്. ലഹരിക്കെതിരെ കുണ്ടംകുഴി യിൽ കഴിഞ്ഞ മാസം സംഘടിപ്പിച്ച പരിപാടിയിൽ ജിതിൻ സജീവമായിരുന്നു.
ബംഗ്ലൂരുവിൽ നിന്ന് മയക്കുമരുന്ന് കടത്തികൊണ്ട് വന്നു ബേഡകത്തും പരിസരത്തും വിൽപ്പന നടത്തുന്ന സംഘമാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.
മറ്റൊരു സംഭവത്തിൽ കഞ്ചാവ് കടത്തിയതിനും വിൽക്കാൻ ശ്രമിച്ചതിനും മലയാളി യുവാവിനെ മംഗളൂരു പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. വിശാഖപട്ടണത്തുനിന്ന് കേരളത്തിലേക്കും മംഗളൂരുവിലേക്കും കഞ്ചാവ് കടത്തിയ കുമ്പള ബംബ്രാണെ സ്വദേശി കിരൺ രാജ് ഷെട്ടിയെ (24) ആണ് മംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തത്. 10 ലക്ഷം രൂപ വിലവരുന്ന കഞ്ചാവ് ഇയാളിൽനിന്ന് പിടിച്ചെടുത്തു.
What's Your Reaction?






