കേരള ഡിജിറ്റൽ സർവകലാശാല വിസിയ്ക്ക് സാങ്കേതിക സർവകലാശാലാ വിസിയുടെ അധിക ചുമതല നൽകാനാകില്ല: ഗവർണർ

കേരള സർവകലാശാല വൈസ് ചാൻസലർക്ക് സാങ്കേതിക സര്‍വകലാശാല വൈസ് ചാൻസലറുടെ അധിക ചുമതല നൽകാനാകില്ലെന്ന് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാൻ. ഡോ. സജി ഗോപിനാഥിന് അധിക ചുമതല നൽകണമെന്ന സർക്കാർ ആവശ്യമാണ് ഗവർണർ തള്ളിയത്.

Oct 29, 2022 - 01:36
 0
കേരള ഡിജിറ്റൽ സർവകലാശാല വിസിയ്ക്ക് സാങ്കേതിക സർവകലാശാലാ വിസിയുടെ അധിക ചുമതല നൽകാനാകില്ല: ഗവർണർ

കേരള സർവകലാശാല വൈസ് ചാൻസലർക്ക് സാങ്കേതിക സര്‍വകലാശാല വൈസ് ചാൻസലറുടെ അധിക ചുമതല നൽകാനാകില്ലെന്ന് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാൻ. ഡോ. സജി ഗോപിനാഥിന് അധിക ചുമതല നൽകണമെന്ന സർക്കാർ ആവശ്യമാണ് ഗവർണർ തള്ളിയത്. ഡിജിറ്റൽ സർവകലാശാല വിസി ഡോ. എം എസ് രാജശ്രീയെ നിയമിച്ചത് സുപ്രീംകോടതി റദ്ദാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് സജി ഗോപിനാഥിന് അധിക ചുമതല നൽകണമെന്ന് സർക്കാർ ആവശ്യപ്പെട്ടത്. എന്നാൽ സജി ഗോപിനാഥിന്‌‍റെ നിയമനം ചട്ടവിരുദ്ധമാണെന്ന് വ്യക്തമാക്കിയ ഗവർണർ എഞ്ചിനീയറിങ് രംഗത്തെ മുതിർന്ന അധ്യാപകരുടെ പട്ടിക ആവശ്യപ്പെട്ടു.

 

സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ സജി ഗോപിനാഥിന് ഗവര്‍ണർ കാരണം കാണിക്കൽ നോട്ടീസ് നൽ‌കിയിരുന്നു. നേരത്തെ സംസ്ഥാനത്തെ ഒമ്പത് സർവകലാശാല വൈസ് ചാൻ‌സലർമാരുടെ രാജി ആവശ്യപ്പെട്ട് ഗവർണർ നോട്ടീസ് നൽകിയിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow