പശ്ചിമേഷ്യയില്‍ യുദ്ധം കൊടുമ്പിരികൊണ്ടു; യമന്‍ പട പുറപ്പെടുന്നു!! ലക്ഷ്യം ഇസ്രായേല്‍, പ്രവചനാതീതം

ദമസ്‌കസ്/തെല്‍അവീവ്: പശ്ചിമേഷ്യയില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുന്നു. വന്‍ യുദ്ധത്തിലേക്ക് നീങ്ങുമെന്ന ആശങ്ക പരന്നു. ഇറാനും ഇസ്രായേല്‍ സൈന്യവും നേരിട്ട് ഏറ്റുമുട്ടുകയാണ്. സിറിയന്‍ സൈന്യവും ലബ്‌നാനിലെ സായുധ സംഘങ്ങളും ഒപ്പം ചേരുമെന്നാണ് വിവരം. ഇവരെ സഹായിക്കാന്‍ യമനില്‍ നിന്ന് ഒരു പട പുറപ്പെടുമെന്നും സൂചനകള്‍ വന്നുകഴിഞ്ഞു.

May 11, 2018 - 22:46
 0
പശ്ചിമേഷ്യയില്‍ യുദ്ധം കൊടുമ്പിരികൊണ്ടു; യമന്‍ പട പുറപ്പെടുന്നു!! ലക്ഷ്യം ഇസ്രായേല്‍, പ്രവചനാതീതം

ദമസ്‌കസ്/തെല്‍അവീവ്: പശ്ചിമേഷ്യയില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുന്നു. വന്‍ യുദ്ധത്തിലേക്ക് നീങ്ങുമെന്ന ആശങ്ക പരന്നു. ഇറാനും ഇസ്രായേല്‍ സൈന്യവും നേരിട്ട് ഏറ്റുമുട്ടുകയാണ്. സിറിയന്‍ സൈന്യവും ലബ്‌നാനിലെ സായുധ സംഘങ്ങളും ഒപ്പം ചേരുമെന്നാണ് വിവരം. ഇവരെ സഹായിക്കാന്‍ യമനില്‍ നിന്ന് ഒരു പട പുറപ്പെടുമെന്നും സൂചനകള്‍ വന്നുകഴിഞ്ഞു. ശക്തമായ യുദ്ധമാകുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. ഏറെ കാലമായി പുകഞ്ഞുനില്‍ക്കുന്ന ഇസ്രായേല്‍-സിറിയ അതിര്‍ത്തിയിലാണ് കഴിഞ്ഞ രാത്രി യുദ്ധം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. അമേരിക്കയുള്‍പ്പെടെയുള്ള വിദേശരാജ്യങ്ങള്‍ വിഷയത്തില്‍ ഇടപെട്ടാല്‍ ലോക യുദ്ധമാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല...
സിറിയയാണ് യുദ്ധത്തിന്റെ കേന്ദ്രസ്ഥാനം. സിറിയയില്‍ ആഭ്യന്തര യുദ്ധം തുടങ്ങിയ 2011 മുതല്‍ തന്നെ ഇസ്രായേലിനോട് അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങള്‍ പുകഞ്ഞുനില്‍ക്കുകയാണ്. ഇടക്കിടെ ഇസ്രായേല്‍ സൈന്യം സിറിയയിലേക്ക് റോക്കറ്റാക്രമണം നടത്താറുണ്ട്. സിറിയന്‍ സൈന്യം തിരിച്ചടി നല്‍കാറുമുണ്ട്.

എന്നാല്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ സിറിയന്‍ സൈന്യത്തിന്റെ ആയുധ പുരകള്‍ക്ക് നേരെ ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തി. സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിനോട് ചേര്‍ന്ന ഭാഗങ്ങളിലും ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഒറ്റപ്പെട്ട സംഭവമായി ചുരുങ്ങുകയായിരുന്നു അതെല്ലാം.
ഇസ്രായേല്‍ പ്രകോപനത്തിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനിടെയാണ് കഴിഞ്ഞദിവസം അമേരിക്ക ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് പിന്‍മാറുന്നത്. മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ തന്നെ ഇറാന്‍ സൈന്യം ഇസ്രായേല്‍ അതിര്‍ത്തി പ്രദേശമായ ഗൊലാന്‍ കുന്നുകളില്‍ റോക്കറ്റാക്രമണം ആരംഭിച്ചു.

ഫലത്തില്‍ സിറിയ പാടേ തകര്‍ന്നിരിക്കുകയാണ്. ഏഴ് വര്‍ഷമായി തുടരുന്ന ആഭ്യന്തര യുദ്ധം ആ രാജ്യത്തെ നശിപ്പിച്ചിട്ടുണ്ട്. സിറിയന്‍ സൈന്യത്തെ പിന്തുണച്ച് റഷ്യ, ഇറാന്‍, ലബ്‌നാനിലെ ഹിസ്ബുല്ല, ചില സായുധ സംഘങ്ങള്‍ എന്നിവര്‍ സിറിയയിലുണ്ട്. അതേസമയം, സിറിയന്‍ വിമതര്‍, അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, സൗദി, ഇവരെല്ലാം പിന്തുണയ്ക്കുന്ന സായുധ സംഘങ്ങള്‍ എന്നിവരും സിറിയയില്‍ തമ്പടിച്ചിരിക്കുകയാണ്.

സര്‍വ ശക്തികളും തമ്പടിച്ചിരിക്കുന്ന രാജ്യമായതു കൊണ്ടുതന്നെ സിറിയയിലുണ്ടാകുന്ന ഏത് അക്രമവും ലോകയുദ്ധമായി മാറിയേക്കാം. അമേരിക്ക സിറിയയില്‍ നിന്ന് പിന്‍മാറുമെന്ന് അടുത്തിടെ സൂചന നല്‍കിയിരുന്നെങ്കിലും പിന്‍മാറ്റം നടന്നിട്ടില്ല. അതിനിടെയാണിപ്പോള്‍ ഇസ്രായേല്‍-ഇറാന്‍ യുദ്ധമുണ്ടായിരിക്കുന്നത്.

ഇസ്രായേല്‍ സൈന്യം ഭൂതല-ഭൂതല മിസൈലുകളാണ് സിറിയയിലെ ഇറാന്‍-സിറിയ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അയക്കുന്നത്. ഇറാന്‍ സൈന്യം കഴിഞ്ഞ രാത്രി ശകതമായ തിരിച്ചടി നല്‍കി. തൊട്ടുപിന്നാലെ ഇസ്രായേലിന്റെ 20 മിസൈലുകള്‍ സിറിയന്‍ പ്രദേശങ്ങളില്‍ പതിച്ചു. ഇറാന്‍ സൈന്യത്തിന് ശക്തമായ തിരിച്ചടി നല്‍കിയെന്നാണ് ഇസ്രായേല്‍ പറയുന്നത്.

പശ്ചിമേഷ്യയില്‍ വേറിട്ട് നില്‍ക്കുന്ന രാജ്യമാണ് ഇസ്രായേല്‍. ചുറ്റും അറബ് മുസ്ലിം രാജ്യങ്ങളാണ്. എന്നാല്‍ അമേരിക്കയുടെ പിന്തുണയോടെയാണ് ഇസ്രായേല്‍ സൈന്യത്തിന്റെ നീക്കം. പശ്ചിമേഷ്യയിലെ ഏക ആണവ ശക്തി ഇസ്രായേലാണ്. എന്നാല്‍ തങ്ങളുടെ കൈവശം അണുബോംബുണ്ടെന്ന കാര്യം ഇസ്രായേല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ഫലസ്തീന്‍, ലബ്‌നാന്‍, സിറിയ, ജോര്‍ദാന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് ഇസ്രായേല്‍. ഫലസ്തീനുമായോ ലബ്‌നാനുമായോ ഇസ്രായേല്‍ യുദ്ധമുണ്ടായാല്‍ തങ്ങള്‍ ഇടപെടുമെന്ന് യമനിലെ ഹൂത്തി വിമതസൈന്യം അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യമാണിപ്പോള്‍ ഉണ്ടായിരിക്കുന്നത്.

സിറിയയുടെയും ഇറാന്റെയും സൈന്യത്തെ സഹായിക്കാന്‍ ലബ്‌നാനിലെ ഷിയാ സംഘമായ ഹിസ്ബുല്ല കൂടെയുണ്ട്. ഇസ്രായേല്‍ ആക്രമണം ഏത് സമയവും ഹിസ്ബുല്ലയുമായി നേരിട്ടുണ്ടാകുമെന്നും സൂചനകളുണ്ട്. അങ്ങനെ സംഭവിച്ചാല്‍ യമന്‍ ഹൂത്തി സൈന്യവും മേഖലയിലേക്ക് എത്തും.

സൗദിയെ സ്ഥിരമായി ആക്രമിക്കുന്ന യമനിലെ വിമത വിഭാഗമാണ ഹൂത്തികള്‍. ഇസ്രായേലിനെതിരെ ശക്തമായ യുദ്ധത്തിന് ഒരുങ്ങാന്‍ പോകുകയാണെന്ന് അടുത്തിടെ ഹൂത്തി നേതാവ് അബ്ദുല്‍ മാലിക് അല്‍ ഹൂത്തി ലബനീസ് പത്രമായ അല്‍ അക്ബറിനോട് വ്യക്തമാക്കിയിരുന്നു. അറബ് ലോകത്തിന്റെ യഥാര്‍ഥ ശത്രു ഇസ്രായേലാണെന്നും അദ്ദേഹം പറഞ്ഞു.

ലബ്‌നാന്‍, ഫലസ്തീന്‍ പ്രദേശങ്ങളില്‍ യുദ്ധമുണ്ടായാല്‍ ഇസ്രായേലിനെതിരെ പോരാടാന്‍ സൈന്യത്തെ അയക്കുമെന്നാണ് ഹൂത്തി നേതാവ് പറഞ്ഞത്. ഇപ്പോള്‍ ഈ മേഖലയില്‍ തന്നെയാണ് യുദ്ധമുണ്ടാകുന്നത്. ഇസ്രായേലിനെതിരെ പോരാടുക എന്നത് യമനിലെ ഗോത്ര നേതാക്കളുടെ ആഗ്രഹമാണെന്നും അബ്ദുല്‍ മാലിക് ഹൂത്തി പറഞ്ഞു.
 

What's Your Reaction?

like

dislike

love

funny

angry

sad

wow