പ്രക്ഷോഭം ഫലം കണ്ടു; ഇറാൻ ഭരണകൂടം മതകാര്യ പൊലീസ് സംവിധാനം നിർത്തലാക്കി

Dec 5, 2022 - 22:47
Dec 5, 2022 - 22:48
 0
പ്രക്ഷോഭം ഫലം കണ്ടു; ഇറാൻ ഭരണകൂടം മതകാര്യ പൊലീസ് സംവിധാനം നിർത്തലാക്കി

ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങൾക്കിടെ മതകാര്യ പൊലീസ് സംവിധാനം നിർത്തലാക്കി ഇറാൻ. മതകാര്യ പൊലീസിന് ജുഡീഷ്യറിയിൽ സ്ഥാനമില്ലെന്ന് അറ്റോണി ജനറൽ മുഹമ്മദ് ജാഫർ മൊണ്ടസേറി പറഞ്ഞു. ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ പൊലീസ് പിടികൂടിയ യുവതി കസ്റ്റഡിയിലിരിക്കെ മരിച്ചതിനെ തുടർന്ന് മൂന്ന് മാസമായി ഇറാനിലെങ്കും പ്രക്ഷോഭം തുടരുകയാണ്. മുൻ പ്രസിഡന്റ് മെഹമൂദ് അഹമ്മദിനെജാദ് 2006ലാണ് ‘ഗഷ്ട് ഇ എർഷാദ്’ എന്ന മതകാര്യ പൊലീസിന് രൂപം കൊടുത്തത്.

പൊതുസ്ഥലത്ത് ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ മഹ്‌സ അമിനി എന്ന യുവതി പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് ആരംഭിച്ച പ്രക്ഷോഭത്തിനൊടുവിലാണ് ഇറാന്‍ ഭരണാധികാരികള്‍ മതകാര്യ പോലീസിനെ പിന്‍വലിക്കാന്‍ നിര്‍ബന്ധിതരായത്.

 

മതകാര്യ പോലീസിനെ പിന്‍വലിച്ചതായി ഇറാന്‍ അറ്റോര്‍ണി ജനറല്‍ മുഹമ്മദ് ജാഫര്‍ മൊണ്ടസെറി ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മതകാര്യ പോലീസിന് രാജ്യത്തെ നിയമസംവിധാനത്തില്‍ സ്ഥാനമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ജനങ്ങളുടെ പെരുമാറ്റരീതികള്‍ ഭരണസംവിധാനം കൃത്യമായി നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

1979 മുതല്‍ സ്ത്രീകളുടെ വസ്ത്രധാരണം സംബന്ധിച്ച് കടുത്ത യാഥാസ്ഥിതിക നിയമങ്ങളാണ് ഇറാനില്‍ നിലനില്‍ക്കുന്നത്. 2006-ല്‍ പ്രസിഡന്റ് മഹമൂദ് അഹമ്മദിനെജാദിന്റെ നേതൃത്വത്തിലാണ് രാജ്യത്ത് ‘അച്ചടക്കത്തിന്റെയും ഹിജാബിന്റെയും സംസ്‌കാരം ഉറപ്പുവരുത്തുന്നതിന്’ ഗാഷ്ദ് ഇ ഇര്‍ഷാദ് എന്ന പേരിലുള്ള മതകാര്യപോലീസിന് രൂപംനല്‍കിയത്. ഇതിനു ശേഷം സ്ത്രീകളുടെ വസ്ത്രധാരണം നിരീക്ഷിക്കുകയും നിയമലംഘനം ആരോപിച്ച് നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow