IPL ഡിജിറ്റൽ സംപ്രേഷണാവകാശം: VIACOM18 നിക്ഷേപം ഭാവിയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ

പ്രശസ്ത ബ്രോഡ്കാസ്റ്റ് കമ്പനികളെയും ഡിജിറ്റൽ കമ്പനികളെയും പിന്തള്ളിയാണ് വിനോദ കായിക മേഖലകളിലെ പ്രമുഖ ഡിജിറ്റൽ മീഡിയ ആയി വയാകോം 18 മാറുന്നത്

Jun 17, 2022 - 00:41
 0

2023 മുതൽ 2027 വരെയുള്ള സീസണുകളിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഇന്ത്യൻ പ്രീമിയർ ലീഗ് (IPL)മത്സരങ്ങൾ ഡിജിറ്റലായി സ്ട്രീം ചെയ്യാനുള്ള അവകാശം വയാകോം 18 (Viacom18) സ്വന്തമാക്കി. ഇതുകൂടാതെ എല്ലാ സീസണിലും പ്രധാന ക്രിക്കറ്റ് രാജ്യങ്ങൾ ഉൾപ്പെടുന്ന, അഞ്ച് അന്താരാഷ്ട്ര മേഖലകളിൽ മൂന്നിടങ്ങളിലെ ടെലിവിഷൻ, ഡിജിറ്റൽ സംപ്രേഷണ അവകാശങ്ങളും വയാകോം 18 നേടി. “സ്പോർട്സ് നമ്മെ രസിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ഒരുമിപ്പിക്കുകയും ചെയ്യുന്നു. ക്രിക്കറ്റും ഐപിഎല്ലും രാജ്യത്തെ ഏറ്റവും മികച്ച കായിക വിനോദമാണ്. ‌ അതുകൊണ്ടാണ് ഈ മഹത്തായ ഗെയിമും ഈ അത്ഭുതകരമായ ലീഗുമായുള്ള ഞങ്ങളുടെ ബന്ധം കൂടുതൽ ആഴത്തിലുള്ളതാക്കുന്നതിൽ അഭിമാനിക്കുന്നത്. ഞങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും പോലെ, നമ്മുടെ രാജ്യത്തിന്റെ എല്ലാ ഭാഗത്തും ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർക്ക് ഐപിഎല്ലിന്റെ സന്തോഷകരമായ അനുഭവം എത്തിക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം, ”റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഡയറക്ടർ നിത അംബാനി പറഞ്ഞു.

പ്രശസ്ത ബ്രോഡ്കാസ്റ്റ് കമ്പനികളെയും ഡിജിറ്റൽ കമ്പനികളെയും പിന്തള്ളിയാണ് വിനോദ കായിക മേഖലകളിലെ പ്രമുഖ ഡിജിറ്റൽ മീഡിയ ആയി വയാകോം 18 മാറുന്നത്. വിശാലമായ റീച്ച്, ജനപ്രിയ ഉള്ളടക്കങ്ങളുടെ കൂടാരം എന്നിവ വഴി ഇന്ത്യയിലും ആഗോളതലത്തിലുമുള്ള ഇന്ത്യൻ പ്രവാസികൾക്കും മികച്ച വിരുന്നൊരുക്കുകയാണ് കമ്പനി. ഐ‌പി‌എൽ സംപ്രേഷണാവകാശം ഉപയോഗിച്ച്, ഇന്ത്യയുടെ ഏറ്റവും വലിയ കായിക മാമാങ്കം രാജ്യത്തിന്റെ മുക്കിലും മൂലയിലും എത്തിക്കാൻ Viacom18 ന് കഴിയും. ഇന്ന് ഈ ജനപ്രിയ ക്രിക്കറ്റ് മാമാങ്കം ആസ്വദിക്കാൻ വഴിയില്ലാത്ത, ഡിഷ് സേവനങ്ങൾ ലഭ്യമല്ലാത്ത 60 ദശലക്ഷം വീടുകളിലേക്ക് ഇനി ഇവ എത്തുമെന്നതാണ് സവിശേഷത.

പരമ്പരാഗത ടെലിവിഷൻ സംപ്രേക്ഷണം ശക്തിപ്പെടുന്നത് തുടരുമ്പോൾ തന്നെ ഭാവിയിലേക്കുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ സജ്ജമാക്കുകയാണ് Viacom18‌. ദശലക്ഷക്കണക്കിന് ഇന്ത്യൻ, ആഗോള ഉപഭോക്താക്കൾക്ക് സാധ്യമായ ഏറ്റവും മികച്ച ഉപയോക്തൃ അനുഭവം നൽകുന്നതിന് അത്യാധുനിക ഡിജിറ്റൽ വൈദഗ്ധ്യം കമ്പനിക്കുണ്ട്. ഓരോ ഉപഭോക്താവിനും സന്ദർഭോചിതവും പ്രസക്തവുമായ ഉള്ളടക്കം വാഗ്ദാനം ചെയ്യുന്നതിനായി ബിഗ് ഡാറ്റ അനലിറ്റിക്‌സ്, പ്രെഡിക്റ്റീവ് അൽഗോരിതങ്ങൾ എന്നിവയിലൂടെ ഉയർന്ന നിലവാരത്തിലുള്ള ഉള്ളടക്കവും ഡിജിറ്റൽ വൈദഗ്ധ്യവും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ഉപയോഗിക്കുന്നു.

ഫുട്ബോൾ (ഫിഫ വേൾഡ് കപ്പ്, ലാ ലിഗ, സീരി എ, ലിഗ്1), ബാഡ്മിന്റൺ, ടെന്നീസ്, ബാസ്‌ക്കറ്റ് ബോൾ (എൻബിഎ) എന്നിവയിൽ നിരവധി കായിക അവകാശങ്ങൾ നേടിയ ശേഷം, ക്രിക്കറ്റിലേക്കുള്ള വയാകോം18 ന്റെ ആദ്യത്തെ പ്രധാന മുന്നേറ്റമാണിത്. IPL അവകാശങ്ങൾ Viacom18 നെയും അതിന്റെ പ്ലാറ്റ്‌ഫോമുകളെയും രാജ്യത്തെ ഏറ്റവും വലിയ കായിക കേന്ദ്രങ്ങളിലൊന്നാക്കി മാറ്റും.

ഇത് വലിയ വിഭാഗത്തിലേക്ക്, ചെറുപ്പക്കാരിലേക്ക്, കൂടുതൽ സജീവമാ പ്രേക്ഷകരിലേക്ക് എത്താൻ പരസ്യദാതാക്കൾക്ക് ലഭിക്കുന്ന അസാധാരണ അവസരമായിരിക്കും. ജിയോയുമായുള്ള Viacom18-ന്റെ തന്ത്രപരമായ പങ്കാളിത്തം സമാനതകളില്ലാത്ത അവസരങ്ങളാണ് നൽകുക.

ഓരോ മത്സരത്തിനുമുള്ള സംപ്രേഷണാവകാശ നിരക്ക് താഴെ പറയുന്നു (കോടി രൂപ)

1. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഡിജിറ്റൽ അവകാശ പാക്കേജ് - 50
2. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഡിജിറ്റൽ അവകാശങ്ങൾക്കുള്ള പ്രത്യേക പാക്കേജ്- 33.24

അന്താരാഷ്ട്ര പ്രദേശങ്ങൾ:

3. ഗ്രൂപ്പിംഗ് എ (ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, സിംഗപ്പൂർ, കരീബിയൻ) 0.30
4. ഗ്രൂപ്പിംഗ് സി (ദക്ഷിണാഫ്രിക്ക, സബ് സഹാറൻ ആഫ്രിക്ക) 0.65
5. ഗ്രൂപ്പിംഗ് ഡി (യുകെ, അയർലൻഡ്, കോണ്ടിനെന്റൽ യൂറോപ്പ്) 0.50

 
ഇന്ത്യയിലെ ഏറ്റവും വലിയ ടിവി, ഡിജിറ്റൽ സ്ട്രീമിംഗ് കമ്പനികളിലൊന്നായി മാറുന്നതിന് ജെയിംസ് മർഡോക്കിന്റെ ലൂപ സിസ്റ്റംസിന്റെയും ഉദയ് ശങ്കറിന്റെയും പ്ലാറ്റ്‌ഫോമായ ബോധി ട്രീ സിസ്റ്റംസുമായി റിലയൻസും വയാകോം 18 നും തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചിട്ടുണ്ട്. Viacom18 Media Pvt. Ltd. ഇന്ത്യയിലെ അതിവേഗം വളരുന്ന വിനോദ ശൃംഖലകളിൽ ഒന്നാണ്, കൂടാതെ മൾട്ടി-പ്ലാറ്റ്‌ഫോം, മൾട്ടി-ജനറേഷനൽ, മൾട്ടി കൾച്ചറൽ ബ്രാൻഡ് അനുഭവങ്ങൾ പ്രദാനം ചെയ്യുന്ന ഐക്കണിക് ബ്രാൻഡുകളുടെ ഒരു കൂടാരമാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow