കേരളത്തിലെ കന്നുകാലികള്‍ക്ക് ഇനി ഇന്‍ഷുറന്‍സ് പരിരക്ഷ; അരലക്ഷം പശുക്കളെ പദ്ധതിയുടെ ഭാഗമാക്കും

Oct 30, 2024 - 10:46
 0
കേരളത്തിലെ കന്നുകാലികള്‍ക്ക് ഇനി ഇന്‍ഷുറന്‍സ് പരിരക്ഷ; അരലക്ഷം പശുക്കളെ പദ്ധതിയുടെ ഭാഗമാക്കും

സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കും. മൃഗസംരക്ഷണ വകുപ്പുമായും യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ധാരണാപത്രം ഇന്ന് ഒപ്പിടും. പകല്‍ 11ന് സെക്രട്ടറിയറ്റില്‍ ധനകാര്യ മന്ത്രിയുടെ ചേമ്പറില്‍ നടക്കുന്ന ചടങ്ങില്‍ ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി എന്നിവരും പങ്കെടുക്കും.

ആദ്യഘട്ടത്തില്‍ അമ്പതിനായിരം കന്നുകാലികള്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നത്. ഈ വര്‍ഷത്തിനുള്ളില്‍ ഒരുലക്ഷം കന്നുകാലികള്‍ക്കെങ്കിലും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുകയാണ് ലക്ഷ്യം. ചരിത്രത്തില്‍ ആദ്യമായിട്ടാണ് മൃഗസംരക്ഷണ വകുപ്പ് സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പുമായി ചേര്‍ന്ന് കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നത്.

65,000 രൂപ വരെ മതിപ്പുവിലയുള്ള കന്നുകാലികള്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നത്. പൊതുവിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള കാലികള്‍ക്ക് 50 ശതമാനവും, പട്ടികജാതി, പട്ടികവര്‍ഗ്ഗ കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള കാലികള്‍ക്ക് 70 ശതമാനവും പ്രീമിയം തുക സര്‍ക്കാര്‍ സബ്സിഡി നല്‍കും. യുണൈറ്റഡ് ഇന്‍ഷുറന്‍സ് കമ്പിനി വഴി നടപ്പാക്കുന്ന പദ്ധതിയില്‍ ഒരുവര്‍ഷ ഇന്‍ഷുറന്‍സ് കാലയളവിലേക്കായി ഉരുവിന്റെ മതിപ്പുവിലയുടെ 4.48 ശതമാനമായിരിക്കും പ്രീമിയം തുക. മൂന്ന് വര്‍ഷത്തേക്ക് ഇന്‍ഷൂര്‍ ചെയ്യുന്നതിനായി മതിപ്പുവിലയുടെ 10.98 ശതമാനം പ്രീമിയം നിരക്കും നിശ്ചയിച്ചിട്ടുണ്ട്.

പദ്ധതിയില്‍ കര്‍ഷകര്‍ക്കുള്ള പേഴ്‌സണല്‍ ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പ് നേരിട്ട് നടപ്പിലാക്കും. ഇതനുസരിച്ച് പരമാവധി അഞ്ചുലക്ഷം രൂപ വരെയാണ് ഒരു കര്‍ഷകന് ലഭിക്കുന്ന പേര്‍സണല്‍ ആക്‌സിഡന്റല്‍ ഇന്‍ഷുറന്‍സ് കവറേജ്. ഒരു ലക്ഷം രൂപയ്ക്ക് 20 രൂപ എന്ന നിരക്കിലെ നാമമാത്ര പ്രീമിയം മാത്രമാണ് കര്‍ഷകന്‍ നല്‍കേണ്ടത്.

പദ്ധതിയില്‍ കര്‍ഷകര്‍ക്കുള്ള പേര്‍സണല്‍ ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പ് നേരിട്ട് നടപ്പിലാക്കും. ഇതനുസരിച്ച് പരമാവധി അഞ്ചുലക്ഷം രൂപ വരെയാണ് ഒരു കര്‍ഷകന് ലഭിക്കുന്ന പേര്‍സണല്‍ ആക്‌സിഡന്റല്‍ ഇന്‍ഷുറന്‍സ് കവറേജ്. ഒരു ലക്ഷം രൂപയ്ക്ക് 20 രൂപ എന്ന നിരക്കിലെ നാമമാത്ര പ്രീമിയം മാത്രമാണ് കര്‍ഷകന്‍ നല്‍കേണ്ടത്.

What's Your Reaction?

like

dislike

love

funny

angry

sad

wow