കരുത്തുകൂട്ടാനൊരുങ്ങി ഇന്ത്യ, അതിര്ത്തി കാക്കാന് ഇനി റോബോട്ടും
ന്യൂഡല്‍ഹി: ഭാവിയിലെ യുദ്ധങ്ങളുടെയും യുദ്ധ തന്ത്രങ്ങളുടെയും രീതി തന്നെ മാറ്റിമറിക്കാനുള്ള വലിയ പദ്ധതിക്ക് ഇന്ത്യ തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കരസേന, നാവിക സേന, വ്യോമസേന തുടങ്ങി മുഴുവന്‍ സൈനിക വിഭാഗങ്ങളുടെയും പ്രഹരശേഷിയും ആക്രമണ രീതിയും മാറ്റിമറിച്ച് കരുത്തുകൂട്ടാനൊരുങ്ങുകയാണ് പ്രതിരോധ മന്ത്രാലയം. ആളില്ലാ യുദ്ധ വിമാനങ്ങള്
കരയിലും കടലിലും ആകാശത്തും നിര്മിത ബുദ്ധി നിയന്ത്രിക്കുന്ന ആയുധങ്ങള് ആക്രമണത്തിന് നിര്ദ്ദേശം കാത്ത് യുദ്ധസജ്ജരായി നിലകൊള്ളും. നിര്മിത ബുദ്ധിയെ പ്രതിരോധ രംഗത്ത് ഉപയോഗിക്കുന്നതില് അയല് രാജ്യമായ ചൈന ഏറെ മുന്നോട്ടുപോകുന്ന പശ്ചാത്തലത്തിലാണ് മാറിയ സാഹചര്യത്തില് കരുത്തുകൂട്ടാന് ഇന്ത്യയും ഒരുങ്ങുന്നത്. പ്രതിരോധ നിര്മാണ സെക്രട്ടറി അജയ് കുമാറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. ഇതിനായി ടാറ്റാ സണ്സിന്റെ ചെയര്മാന് എന്. ചന്ദ്രശേഖരന്റെ നേതതൃത്വത്തില് പ്രത്യേക ടാസ്ക് ഫോഴ്സിനെ രൂപീകരിച്ചിട്ടുണ്ട്. ഇവര് പദ്ധതിക്കാവശ്യമായ രൂപരേഖ തയ്യാറാക്കും. ഭാവിയിലെ യുദ്ധങ്ങള് മാറും. നിര്മിത ബുദ്ധിയിലാണ് ഭാവി. അതിനാല് സാങ്കേതിക വിദ്യയും റോബോട്ടിക്സും ഉപയോഗിക്കുന്ന കാര്യത്തില് നമുക്കും തയ്യാറായിരിക്കേണ്ടതുണ്ടെന്നും അജയ് കുമാര് പറഞ്ഞു.
മറ്റ് ലോക ശക്തികള് ചെയ്യുന്നതുപോലെ ആളില്ലാ യുദ്ധവിമാനങ്ങള്, ടാങ്കുകള്, യുദ്ധക്കപ്പലുകള്, ഓട്ടോമാറ്റിക് റോബോട്ടിക് റൈഫിളുകള് തുടങ്ങിയവ ആയുധ ശേഖരത്തിന്റെ ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്ക് ഐടി മേഖലയില് ശക്തമായ അടിത്തറയുള്ളത് മുതല്കൂട്ടാകുമെന്നും ഡിആര്ഡിഒ ആയിരിക്കും പദ്ധതിയില് പ്രമുഖ സ്ഥാനം വഹിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. അടുത്തകാലത്തായി പ്രതിരോധ രംഗത്ത് നിര്മിത ബുദ്ധി ഉപയോഗിക്കുന്നതിനുള്ള ഗവേഷണങ്ങള്ക്കായി ചൈന കോടിക്കണക്കിന് ഡോളറാണ് ചെലവഴിച്ചിട്ടുള്ളത്. 2030 ആകുമ്പോഴേക്കും നിര്മിത ബുദ്ധിയുടെ ആഗോള ഹബ്ബ് ആകാനുള്ള തയ്യാറെടുപ്പിലാണ് ചൈന.
യുദ്ധമേഖലയില്സ നിര്മിത ബുദ്ധിയുടെ സാധ്യതകള് ഏറ്റവുമധികം പ്രയോഗിക്കുന്നതില് മുന്നില് അമേരിക്കയാണ്. അഫ്ഗാനിസ്താനിലെയും പാകിസ്താനിലെയും ഭീകര കേന്ദ്രങ്ങള്ക്ക് നേരെ ആളില്ലാ യുദ്ധവിമാനങ്ങള് ഉപയോഗിച്ച് ആക്രമണം നടത്താന് അമേരിക്കന് സൈന്യം കൂടുതലും ആശ്രയിക്കുന്നത് നിര്മിത ബുദ്ധിയെയാണ്.
What's Your Reaction?