ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനം മാറ്റിവെച്ചു; പരമ്പര അടുത്ത വർഷം
ഇന്ത്യ ന്യൂസിലൻഡിൽ വർഷാവസാനം നടത്താനിരുന്ന പര്യടനം മാറ്റിവെച്ചു. അടുത്ത വര്‍ഷത്തേക്ക് നീട്ടിവച്ചു. ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡാണ് പര്യടനം ഇപ്പോള്‍ വേണ്ടെന്ന് തീരുമാനിച്ചത്. കോവിഡ് വ്യാപനം കണക്കിലെടുത്താണ് കിവി ക്രിക്കറ്റ് ബോര്‍ഡിന്റെ പുതിയ തീരുമാനം. കോവിഡ് വ്യാപനത്തെത്തുടര്‍ന്നുള്ള ക്വാറന്റൈന്‍ ചട്ടങ്ങള്‍ കാരണം ക്രിക്കറ്റ് കലണ്ടറിലെ മത്സരങ്ങളുടെ സമയക്രമം പാലിക്കാനാവാത്ത സാഹചര്യത്തിലാണ് നടപടി.
2023 ലോകകപ്പിനുള്ള സൂപ്പര്‍ ലീഗ് യോഗ്യതയുമായി ബന്ധപ്പെട്ട് മൂന്ന് ഏകദിന മത്സരങ്ങള്‍ കളിക്കാനാണ് ഇന്ത്യന്‍ ടീം ന്യൂസിലാന്‍ഡില്‍ സന്ദര്‍ശനം നടത്താനിരുന്നത്. ഇന്ത്യന്‍ ടീം പര്യടനം നടത്തില്ലെന്ന് ഇതുമായി ബന്ധപ്പെട്ട് തീരുമാനിച്ചിരുന്ന പോരാട്ടങ്ങള്‍ അടുത്ത വര്‍ഷം നടത്തുമെന്നുമാണ് കിവി ബോര്‍ഡ് എടുത്തിയിരിക്കുന്ന തീരുമാനം എന്നും അവര്‍ ഒദ്യോഗികമായി വിശദീകരിച്ചിട്ടുണ്ട്.
അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനം നടക്കുമെന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് വക്താവ് സ്ഥിരീകരിച്ചു. അതേസമയം ന്യൂസിലന്‍ഡിന്റെ നവംബറിലെ ഇന്ത്യന്‍ പര്യടനം മാറ്റമില്ലാതെ നടക്കും. രണ്ട് ടെസ്റ്റുകളും മൂന്ന് ടി 20കളുമാണ് പര്യടനത്തിലുള്ളത്.
പുതിയ ഫിക്‌സ്ചറുകള്‍ പ്രകാരം ന്യൂസിലന്‍ഡ് നെതര്‍ലന്‍ഡ്‌സ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് ടീമുകളുമായുള്ള മത്സരത്തിന് മാത്രമാകും ടി20 ലോകകപ്പിന് ശേഷം ആതിഥേയത്വം വഹിക്കുക. ഇതിൽ ബംഗ്ലാദേശിനും ദക്ഷിണാഫ്രിക്കയ്ക്കുമെതിരായ പരമ്പരയിലെ ടെസ്റ്റുകൾ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമാണ്. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ നടക്കുന്ന വനിതാ ലോകകപ്പിനും ന്യൂസീലന്‍ഡ് വേദിയാവും. നിലവില്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം പാകിസ്താനിൽ പര്യടനം നടത്തുകയാണ്.
What's Your Reaction?