ആഭ്യന്തര സെക്രട്ടറി വേണു ഐഎഎസും കുടുംബവും സഞ്ചാരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ചു 7 പേർക്ക് പരിക്ക്

Jan 9, 2023 - 22:02
 0
ആഭ്യന്തര സെക്രട്ടറി വേണു ഐഎഎസും കുടുംബവും സഞ്ചാരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ചു 7 പേർക്ക് പരിക്ക്

ഭ്യന്തര സെക്രട്ടറി വേണു ഐ എ എസും കുടുംബവും സഞ്ചാരിച്ചിരുന്ന ഇന്നോവ കാർ ലോറിയുമായി കൂട്ടിയിടിച്ചു 7 പേർക്ക് പരിക്കേറ്റു. രാത്രി 12.30ഓടെ കായംകുളം കോറ്റുകുളങ്ങര ദേശീയ പാതയിലായിരുന്നു അപകടം. കൊച്ചി ബിനാലെ കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു വേണുവും കുടുംബവും.

തെങ്കാശിയിൽ നിന്നും കൊച്ചിയിലേക്ക് അരിയുമായി വന്ന ലോറിയാണ് കാറുമായി ഇടിച്ചത്. കാറിൽ ഉണ്ടായിരുന്ന വേണുവിന്റെ ഭാര്യ ശാരദ, മകൻ ശബരി, ഡ്രൈവർ അഭിലാഷ്, ബന്ധുക്കളായ പ്രണവ് സൗരഫ് എന്നിവരെ തിരുവല്ലയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow