യുപിയിലും ഉത്തരാഖണ്ഡിലും ബിജെപി ചരിത്രവിജയം നേടും; പഞ്ചാബിൽ കോൺഗ്രസ് വീഴും; ഗോവയിൽ ഇഞ്ചോടിഞ്ച്; എക്സിറ്റ് പോൾ

ന്യൂഡൽഹി: ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും ചരിത്ര വിജയം നേടി ബിജെപി അധികാരം നിലനിർത്തുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് വൈകിട്ട് അവസാനിച്ചതോടെയാണ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നത്.

Mar 9, 2022 - 02:02
 0

ന്യൂഡൽഹി: ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും ചരിത്ര വിജയം നേടി ബിജെപി അധികാരം നിലനിർത്തുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് വൈകിട്ട് അവസാനിച്ചതോടെയാണ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നത്. ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ലഭിക്കുമെന്നാണ് ഒട്ടുമിക്ക ഏജൻസികളും പ്രവിച്ചത്. അതേസമയം പഞ്ചാബിൽ കോൺഗ്രസിന് ഞെട്ടിച്ച് ആം ആദ്മി പാർട്ടി മികച്ച വിജയം നേടുമെന്നും വിവിധ ഏജൻസികൾ പ്രവചിക്കുന്നു. എന്നാൽ ഗോവയിൽ തൂക്കുസഭയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍​ഗ്രസിനെ അട്ടിമറിച്ച്‌ ആം ആദ്മി പാര്‍ട്ടി അധികാരത്തിലേറുമെന്ന് എക്സിറ്റ് പോള്‍ ഫലം. മൂന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ ആം ആദ്മി പാര്‍ട്ടിക്ക് അനുകൂലമാണ് കാര്യങ്ങളെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. കോണ്‍​ഗ്രസിന് വന്‍ തിരിച്ചടിയെന്നാണ് പ്രവചനം. പോള്‍ സ്ട്രാറ്റ്, റിപബ്ലിക്, ജെന്‍ കി ബാത്ത്, ആക്സിസ് മൈ ഇന്ത്യ സര്‍വേകളില്‍ ആണ് ആം ആദ്മി ആധിപത്യം നേടുമെന്ന് പ്രവചിച്ചിരിക്കുന്നത്. മാര്‍ച്ച്‌ 10ന് യഥാര്‍ത്ഥ ജനവിധിയെന്ന് ആം ആദ്മി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഭഗവന്ത് മാന്‍ എക്സിറ്റ് പോള്‍ ഫലങ്ങളോട് പ്രതികരിച്ചു. അതേസമയം, എക്സിറ്റ് പോളുകളെ കോണ്‍​ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ചരണ്‍ജിത് സിങ് ചന്നി തള്ളി. പൂട്ടിവെച്ചിരിക്കുന്ന ഇവിഎം പെട്ടികളാണ് യഥാര്‍ത്ഥ വിധി പറയുന്നതെന്നും പഞ്ചാബ് മുഖ്യമന്ത്രി കൂടിയായ ചന്നി പ്രതികരിച്ചു.

വിവിധ എക്സിറ്റ് പോള്‍ ഫലങ്ങള്‍

ന്യൂസ് എക്സ് എക്സിറ്റ് പോള്‍

ബിജെപി - 211 മുതല്‍ 225 സീറ്റുകള്‍ വരെ
എസ്.പി - 146 മുതല്‍ 160 സീറ്റുകള്‍ വരെ
കോണ്ഗ്രസ് - 4 മുതല്‍ ആറ് സീറ്റുകള്‍ വരെ
ബിഎസ്.പി - 14 മുതല്‍ 24 വരെ സീറ്റുകള്‍

റിപബ്ളിക് ടിവി - പി മാര്‍ക്ക് സര്‍വ്വേ

ബിജെപി - 240+ (15 സീറ്റ് വരെ കൂടുകയോ കുറയുകയോ ചെയ്യാം)
എസ്.പി - 140+ (15 സീറ്റ് വരെ കൂടുകയോ കുറയുകയോ ചെയ്യാം)
ബി.എസ്.പി - 17 (രണ്ട് സീറ്റ് വരെ കൂടുകയോ കുറയുകയോ ചെയ്യാം)
കോണ്‍​ഗ്രസ് - 4 (രണ്ട് സീറ്റ് വരെ കൂടുകയോ കുറയുകയോ ചെയ്യാം)

പോള്‍സ്ട്രാറ്റ് എക്സിറ്റ് പോള്‍

ബിജെപി - 211/225
എസ്.പി - 146/160
ബി.എസ്.പി - 14/24
കോണ്‍​ഗ്രസ് - 4/6

മാട്രിസ് എക്സിറ്റ് പോള്‍

ബിജെപി - 262/277
എസ്.പി - 140
ബി.എസ്.പി - 17

ജന്‍കീബാത്ത്

ബിജെപി 222 - 260 വരെ
എസ്.പി 135 - 165
ബി.എസ്.പി 04- 09
കോണ്ഗ്രസ് 01-03


മണിപ്പൂര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ വീണ്ടും ബിജെപി നേട്ടം കൊയ്യുമെന്നാണ്, റിപ്പബ്ലിക്ക് എക്സിറ്റ് പോള്‍ ഫലം പറയുന്നത്.  ഫെബ്രുവരി 28നും മാര്‍ച്ച്‌ അഞ്ചിനും രണ്ട് ഘട്ടങ്ങളായി നടന്ന തിരഞ്ഞെടുപ്പില്‍ എന്‍. ബിരേന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് അധികാര തുടര്‍ച്ച ലഭിക്കുമെന്നാണ് ഫല പ്രവചനം. 60 സീറ്റുകളുള്ള മണിപ്പൂരില്‍ പകുതിയിലധികവും ബിജെപി നേടും. 36 ശതമാനം വോട്ട് ഭരണകക്ഷിക്ക് ലഭിക്കുമെന്നും 27 മുതല്‍ 31 സീറ്റുകള്‍ വരെ നേടുന്ന ബിജെപി അധികാരത്തില്‍ തുടരുമെന്നുമാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow